അഭിജിത്തിന്റെയോ സജേഷിന്റെയോ ഏഴയലത്തെത്താൻ കഴിയില്ല, അച്ഛന്റെ മേൽവിലാസത്തിലാണ് ഗായകനായത്, സ്വന്തം കഴിവുകൊണ്ടല്ല: വിജയ് യേശുദാസിനെ തേച്ചൊട്ടിച്ച് ശാന്തിവിള ദിനേശ്

216

ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകനും മികച്ച ഗായകനും ആണ് വിജയ് യേശുദാസ്. നിരവധി ഹിറ്റ് സിനിമാ ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം അഭിനയത്തിലേക്കും കാലെടുത്ത് വെച്ചിരുന്നു. തമിഴിലെ യുവസൂപ്പർതാരം ധനുഷിന്റെ മാരി എന്ന സിനിമയിലെ തകർപ്പൻ വില്ലനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അഭിനയരംഗത്തേക്കുന്ന പ്രവേശനം.

എന്നാൽ അടുത്തിടെയാണ് മലയാള സിനിമയിൽ ഇനി പാടില്ലെന്ന് വിജയ് യേശുദാസ് പറഞ്ഞത് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വിജയ് യേശുദാസിനെ പിന്തുണച്ചും വിമർശിച്ചും പലരും രംഗത്ത് എത്തി. പിന്നീട് താൻ പറഞ്ഞതിൽ വിശദീകരിച്ചും ന്യായികരിച്ചും വിജയ് രംഗത്തെത്തിയിരുന്നു.

Advertisements

ഇപ്പോൾ ഇതാ വിജയ് യേശുദാസിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

യേശുദാസ് എന്നൊരു ബ്രാൻഡ് ഇല്ലായിരുന്നെങ്കിൽ വിജയ് യേശുദാസിന് ഇപ്പോൾ പാടിയ ഈ പാട്ടുകളുടെ ഒരു പത്ത് ശതമാനം പോലും കിട്ടില്ലായിരുന്നുവെന്ന കാര്യം ഇനിയെങ്കിലും താങ്കൾ മനസ്സിലാക്കണം. അച്ഛന്റെ മേൽവിലാസത്തിലാണ് വിജയ് യേശുദാസ് ഗായകനായത്. അല്ലാതെ സ്വന്തം കഴിവുകൊണ്ടൊന്നുമല്ല. വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച മലയാളത്തിലെ ഒരു ഗായകൻ, അച്ഛന്റെ മേൽവിലാസത്തിൽ ഒരുപാട് അവസരങ്ങൾ നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസ്.

അച്ഛന്റെ ഹരിമുരളീരവമോ, അച്ഛൻ പാടിയ ഗംഗേ എന്ന പാട്ടോ പടാൻ പറഞ്ഞാൽ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ്. മലയാളം ഇംഗ്ലീഷിൽ ലാപ്ടോപ്പിൽ അടിച്ചു വെച്ച്, ഇംഗ്ലീഷ് വായിച്ച് മലയാളം പാടുന്ന ഗായകനാണ് വിജയ് യേശുദാസ്. ഇവിടെ കിട്ടുന്നത് ചെറിയ തുകയാണെന്നതായിരുന്നു മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞതിന് അദ്ദേഹം പറഞ്ഞ കാരണം, ഉദയനാണ് എന്ന താരം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം പറയുന്നത് പോലെ അദ്ദേഹത്തിന് ഇവിടെ നിന്നും ലഭിക്കുന്നത് മതിയാവുന്നില്ല പോലും.

തമിഴ്നാട്ടിലെ മധുര ജില്ലയുടെ അത്രയും വരാത്ത ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ കൊച്ചു ഭാഷയിലെ സിനിമയിൽ അദ്ദേഹം പാടുമ്പോൾ അദ്ദേഹത്തിന് കിട്ടുന്ന പ്രതിഫലം പോരാ എന്നാണ് അദ്ദേഹം പറയുന്നത്. സ്വന്തം കഴിവുകൊണ്ട് പാഠാനാണെങ്കിൽ കൊല്ലം കാരനായ ഒരു അഭിജിത്തുണ്ട്.

വിജയ് യേശുദാസ് സംസ്ഥാന അവാർഡ് സ്വീകരിച്ച ജോസഫിലെ പൂമുത്തോളെ എന്ന പാട്ട് ആദ്യം പാടിയത് അഭിജിത്താണ്. അഭിജിത്ത് ആദ്യം പാടിയ പാട്ട് ഒരു പത്ത് ആവർത്തി വിജയ് യേശുദാസ് കേട്ടു നോക്കണം. എത്രമനോഹരമായാണ് അദ്ദേഹം ആ പാട്ട് പാടിയതെന്ന് അപ്പോൾ മനസ്സിലാവും. പുന്നപ്രയിൽ സജേഷ് എന്ന ചെറുപ്പക്കാരനുണ്ട്.

ഇവരുടെയൊന്നും ഏഴയലത്ത് എത്താൻ വിജയ് യേശുദാസിന് കഴിയില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഞാൻ. മധു ബാലകൃഷ്ണൻ പാടുന്നത് പോലെ ഗംഗേ എന്ന പാട്ടോ, ബിജു നാരായൺ പാടുന്ന ഹരിമുരളീരവമോ വിജയ് യേശുദാസ് ഒന്ന് പാടിനോക്കണം. മുട്ടടിക്കും. വിറയലുകൊണ്ട് പാടുമ്പോൾ നല്ല വെബ്രേഷൻ ഉണ്ടാവും.

ഈ ഗാനങ്ങളൊക്കെ മനോഹരമായി പാടാൻ കഴിയുന്ന ഒരുപാട് ചെറുപ്പക്കാർ ഇന്നുണ്ട്. അതുകൊണ്ട് തന്നെ യേശുദാസ് പോലും ആവശ്യമില്ലാത്ത തരത്തിലാണ് മലയാള സിനിമ ഇപ്പോൾ കടന്നു പോവുന്നത്. അങ്ങനെയുള്ള നാട്ടിൽ അച്ഛന്റെ മേൽവിലാസത്തിൽ മാത്രം ഉയർന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്.

ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും അവസരങ്ങൾ യേശുദാസിന് പോലും കിട്ടിയിട്ടില്ല.അത് യേശുദാസ് എന്ന വടവൃക്ഷത്തിന്റെ മകനായത് കൊണ്ട് മാത്രമാണ്. ദയവ് ചെയ്ത് വിജയ് യേശുദാസ് ഇനി മലയാളത്തിൽ പാടരുത്. തമിഴിൽ തന്നെ പാടിയാൽ മതി. വിജയ് യേശുദാസ് പാടിയില്ല എന്ന് കരുതി മലയാള സിനിമക്ക് ഒരു ദോഷവും വരാൻ പോകുന്നില്ല. വിജയ് യേശുദാസിന് മാത്രമാണ് നഷ്ടമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Advertisement