മലയാളം മിനിസ്‌ക്രീൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ് പരമ്പരകൾ സംപ്രേഷണം ചെയ്തിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. ഒന്നിനൊന്ന് മികച്ച പരമ്പരകൾ മലയാളി കുടുംബസദസ്സുകൾക്ക് മുന്നിൽ എത്തിക്കുന്ന ഏഷ്യാനെറ്റിലെ മെഗാസീരിയലുകൾക്ക് ആരാധകരും ഏറെയാണ്.
മികച്ച പ്രേക്ഷക പിന്തുണയുമയി ഏഷ്യാനെറ്റിൽ ഇപ്പോൾ വിജയകരമായി പൊയ്‌ക്കോണ്ടിരിക്കുന്ന സീരിയലാണ് മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളും അത് അവതരിപ്പിക്കുന്ന താരങ്ങലും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
കല്യാണിയെന്ന ഊമയായ പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന സീരിയൽ റേറ്റിംഗിലും ഏറെ മുന്നിലാണ്. അച്ഛനും മുത്തശ്ശിയും കല്യാണിയോട് ചെയ്യുന്നതൊക്കെ കണ്ടുനിൽക്കാൻ മാത്രമേ അമ്മയ്ക്ക് കഴിയുന്നുള്ളൂ.
സഹോദര ഭാര്യയായ സോണിയയാവട്ടെ കല്യാണിയുമായി നല്ല സൗഹൃദത്തിലാണ്. സോണിയയുടെ സഹോദരന്റെ കമ്ബനിയിലെ പാചക്കാരി കൂടിയാണ് കല്യാണി. കല്യാണിയോട് ചേട്ടന് ഇഷ്ടമുള്ള കാര്യത്തെക്കുറിച്ച് സോണിയയ്ക്ക് അറിയാം.
അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുകയാണ് പരമ്പര. കല്യാണിയുടെ വിവാഹത്തെക്കുറിച്ചും വിവാഹ ആലോചനയുമായി വരുന്നവരേയുമെല്ലാമായിരുന്നു അടുത്തിടെയായി കാണിച്ചത്. കേന്ദ്ര കഥാപാത്രങ്ങളായ കല്യാണിയുടെയും കിരണിന്റെയും പ്രണയമുഹൂർത്തങ്ങൾ നിറഞ്ഞതാണ് ഈ പരമ്പര. കല്യാണി എന്ന സംസാര ശേഷി ഇല്ലാത്ത കേന്ദ്ര കഥാപാത്രം ചെയ്യുന്നത് ഐശ്വര്യ റംസായി ആണ്. ഐശ്വര്യ ഒരു മലയാളി അല്ല എന്നുള്ളതും അധികം ആർക്കും അറിയാത്ത കാര്യം ആണ്.
ഈ പരമ്പരയിലെ ഐശ്വര്യയുടെ മറ്റൊരു പ്രത്യേകത ഡബ്ബിങ് ചെയ്യേണ്ട എന്നതാണ്. കാരണം സംസാര ശേഷി ഇല്ലാത്ത കല്യാണി എന്ന പെൺകുട്ടി ആയിട്ടാണ് ഐശ്വര്യ എത്തുന്നത്. പരമ്പരയിലെ നായകനായകിരണായി എത്തുന്നത് നാലീഫ് ആണ്. മലയാളികൾക്ക് അത്രക്ക് സുപരിചിതൻ അല്ലാത്ത ആൾ കൂടി ആയിട്ടും നാലിഫ് വളരെ വേഗത്തിൽ ആണ് പ്രേക്ഷക പിന്തുണ നേടി എടുത്തത്.
ഇപ്പോഴിതാ മൗനരാഗം സീരിയലിലെ താരങ്ങളുടെ പ്രതിഫലം ആണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ഐശ്വര്യ റംസായിക്ക് ഒരുദിവസം സീരിയലിൽ നിന്നും ലഭിക്കുന്നത് 22000 രൂപ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്.
അതേ സമയം നായകൻ നലീഫിന് ഒരു ദിവസം മൗനരാഗം പരമ്പരയിൽ നിന്നും ലഭിക്കുന്നത് 18000 രൂപയാണത്രെ. കല്യാണിയുടെ അമ്മയുടെ വേഷത്തിൽ എത്തുന്ന പത്മിനി ജഗദീഷ് ആണ് മറ്റൊരു പ്രധാന താരം. വളരെ പ്രാധാന്യം ഉള്ള കഥാപാത്രം ചെയ്യുന്ന പത്മിനി ജഗദീഷിന് മൗനരാഗം പരമ്പരയിൽ നിന്നും ഒരു ദിവസം ലഭിക്കുന്നത് 15000 രൂപയാണ്.
കല്യാണിയുടെ ചേച്ചിയുടെ വേഷത്തിൽ എത്തുന്നത് അഞ്ചു ശ്രീ ഭരതന് ഒരു ദിവസം പരമ്പരയിൽ നിന്നും ലഭിക്കുന്ന വരുമാനം 12000 രൂപയും. മൗനരാഗം പരമ്പരയിൽ അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സരിത ബാലകൃഷ്ണൻ ആണ്.
മലയാളം ടെലിവിഷൻ രംഗത്ത് വളരെ സീനിയോറിറ്റി ഉള്ള താരമാണ് സരിത ബാലകൃഷ്ണൻ. നിരവധി സീരിയലുകളിൽ ഇതിന് മുന്നേ അഭിനയിച്ചിട്ടുള്ള സരിതയ്ക്ക് മൗനരാഗം സീരിയലിൽ നിന്നും ഒരു ദിവസം ലഭിക്കുന്നത് 20000 രൂപ ആണ്. പരമ്പരയിൽ രൂപ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ചു നായർക്ക് ഒരു ദിവസം ലഭിക്കുന്നത് 17000 രൂപ ആണെന്നുമാണ് അറിയാൻ കഴിയുന്നത്.