രണ്ടാമതൊരു ഷോട്ട് എടുക്കാൻ മമ്മൂക്കയും ലാലേട്ടനും സമ്മതിക്കുമോ: കിടു മറുപടിയുമായി ജോണി ആന്റണി

1856

നിരവധി ഹിറ്റ് സിനിമകൾ ഒരുക്കി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് ജോണി ആന്റണി. സംവിധാനത്തിന് പിറകെ അഭിനയമേഘലയിലേക്കും കടന്ന ജോണി ആന്റണി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളും ചെയ്തു കഴിഞ്ഞു.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി 2003 ൽ സിഐഡി മൂസ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കികൊണ്ടാണ് ജോണി ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നിരവധി രസകരമായ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി.

Advertisements

ഇപ്പോൾ ഒരു നടനെന്ന നിലയിലും തിളങ്ങുകയാണ് അദ്ദേഹം. പ്രധാനമായും ഹാസ്യ വേഷങ്ങളിൽ ഏറെ തിളങ്ങുന്ന അദ്ദേഹമിപ്പോൾ മലയാള സിനിമയിലെ തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാളാണെന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.

Also Read
പലപ്പോഴും പറ്റിക്കപ്പെട്ടു, വിശ്വസിച്ചവർ പലരും ചതിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മനംപോലെ മംഗല്യം താരം ഐറിൻ

അതേ സമയം ദിലീപ്, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ വെച്ചൊക്കെ ചിത്രങ്ങൾ ചെയ്തിട്ടുള്ള ജോണി ആന്റണി മോഹൻലാലിനെ നായകനാക്കി ഇതുവരെ ചിത്രമൊന്നും ഒരുക്കിയിട്ടില്ല. ഒരു മോഹൻലാൽ ചിത്രം തന്റെ ഏറ്റവും വലിയ സ്വപ്നമാണ് എന്നും അത് എപ്പോഴെങ്കിലും നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

എന്നാൽ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ മമ്മൂട്ടി എന്ന നടനെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രണ്ടാമതൊരു ഷോട്ട് എടുക്കാൻ മമ്മൂട്ടി എന്ന നടൻ സമ്മതിക്കാറുണ്ടോ, അല്ലെങ്കിൽ രണ്ടാമത് ഒരു ഷോട്ട് കൂടി ആവശ്യപ്പെടുമ്പോൾ അദ്ദേഹം സഹകരിക്കാറുണ്ടോ എന്നായിരുന്നു ജോണി ആന്റണിയോട് മാധ്യമ പ്രവർത്തകന്റെ ചോദ്യം. അതിനു ജോണി ആന്റണി കൊടുത്ത ഉത്തരം ഇങ്ങനെയായിരുന്നു.

എന്തിനാണ് വീണ്ടും ആ ഷോട്ട് എടുക്കാൻ പോകുന്നത് എന്ന് മമ്മുക്കയെ കൃത്യമായി ബോധ്യപ്പെടുത്തിയാൽ അദ്ദേഹം നന്നായി സഹകരിക്കും എന്നാണ്. മമ്മുക്കയെ ഒക്കെ നയപരമായി കൈകാര്യം ചെയ്ത്, അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടു കൊണ്ട് പോകാൻ തനിക്കു സാധിച്ചിട്ടുണ്ട് എന്നും ജോണി ആന്റണി പറയുന്നു.

Also Read
പലപ്പോഴും പറ്റിക്കപ്പെട്ടു, വിശ്വസിച്ചവർ പലരും ചതിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മനംപോലെ മംഗല്യം താരം ഐറിൻ

പിന്നെ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചെയ്യാത്ത കഥാപാത്രങ്ങൾ കുറവാണെന്നും അവരോടു അങ്ങനെ ഒന്നും പ്രത്യകം പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലെന്നും ജോണി ആന്റണി കൂട്ടിച്ചേർക്കുന്നു. തുറുപ്പു ഗുലാൻ, പട്ടണത്തിൽ ഭൂതം, താപ്പാന, തോപ്പിൽ ജോപ്പൻ എന്നിവയാണ് ജോണി ആന്റണി മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തു വന്ന ചിത്രങ്ങൾ.

ലാലേട്ടനെ വെച്ച് ചെയ്യുന്ന ആദ്യ ചിത്രം ഗംഭീരമാവണം എന്നുള്ളത് കൊണ്ട് പറ്റിയ ഒരു കഥ ലഭിക്കാൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു. അതേ സമയം മോഹൻലാൽ നായകനായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ ശക്തമായ ഒരു വേഷം ജോണി ആന്റണി ചെയ്തിരുന്നു.

Also Read
നൽകുന്നത് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ, വാങ്ങുന്നത് പത്ത് കോടി; നയൻതാരയുടെ ഞെട്ടിക്കുന്ന പ്രതിഫലം

Advertisement