സന്തോഷം നിറഞ്ഞ എന്റെ ഈ ജീവിതത്തിന് കാരണം 2 ഭാര്യമാർ, രണ്ടാം വിവാഹത്തിന് ശേഷവും താൻ സന്തോഷവാനെന്ന് ബഷീർ ബഷി

169

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ്‌ബോസ് റിയാലിറ്റി ഷോ മലയാളം പതിപ്പിൽ മത്സരിക്കാനെത്തിയപ്പോഴാണ് വെള്ളാരം കണ്ണുമായെത്തിയ സുന്ദരനായ ബഷീർ ബഷീറിനെ പ്രേക്ഷകർ അടുത്തറിഞ്ഞത്. രണ്ട് വിവാഹം കഴിച്ച് ഒരേ സമയം 2 ഭാര്യമാരോടൊപ്പം ജീവിക്കുന്ന യുവാവായിരുന്നു ബഷീർ ബഷി.

എന്നാൽ താൻ രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു. തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീർ ബഷി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്.

Advertisements

താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു. രണ്ട് വിവാഹം ചെയ്ത താരത്തിന് വിമർശകരും നിരവധിയാണ്. കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയുടെ പിറന്നാൾ.

പിറന്നാളാശംസ നേർന്നുള്ള ബഷീറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു .രണ്ടാം ഭാര്യക്ക് സർപ്രൈസ് ഒരുക്കിയത് ആദ്യ ഭാര്യ സുഹാനയും കുട്ടികളും ബഷീറും ചേർന്നാണ്. എന്റെ സന്തോഷം നിറഞ്ഞ ഈ ജീവിതത്തിന് കാരണമായ ലേഡിയാണ് സുഹാന, അപ്പോൾ അത് ആദ്യം കൊടുക്കേണ്ടതും അവർക്കാണെന്നായിരുന്നു മഷൂറ പറഞ്ഞത്.

രണ്ടാമതും വിവാഹം കഴിക്കണമെന്ന് ബഷീർ പറഞ്ഞത് ആദ്യ ഭാര്യയോടുതന്നെയാണ്. ആദ്യം ഇതേക്കുറിച്ച് കേട്ടപ്പോൾ ഏതൊരു ഭാര്യയേയും പോലെ അവളും വിഷമത്തിലായിരുന്നു. പിന്നീടാണ് അവൾക്ക് കാര്യങ്ങളെക്കുറിച്ച് ബോധ്യം വന്നത്. സുഹാനയോടുള്ള സ്നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല.

തുടക്കത്തിൽ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂർണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നുമായിരുന്നു താരം പറഞ്ഞത്.
അടുത്തിടെയായിരുന്നു ബഷീർ 32ാം പിറന്നാൾ ആഘോഷിച്ചത്. രണ്ടു ഭാര്യമാർക്കും മക്കൾക്കുമൊപ്പമുള്ള ബഷീറിന്റെ പിറന്നാൾ ആഘോഷ വീഡിയോ വൈറൽ ആയിരുന്നു.

മഷൂറയാണ് ലൈവ് വീഡിയോ പങ്ക് വച്ചത്. മഷൂറയ്ക്കും സുഹാനയ്ക്കും ഒപ്പം മഷൂറയുടെ കുടുംബവും ഇത്തവണത്തെ പിറന്നാളിന് എത്തിയിരുന്നു. 32 വയസ്സിലെ ജീവിതം കൊണ്ട് നല്ലതും ചീത്തയും ആയ കാര്യങ്ങൾ മനസിലാക്കാൻ പഠിച്ചു.ഒപ്പം നിൽക്കുന്നവരെ തിരിച്ചറിയാനും,ചതിക്കുന്നവരെ മനസിലാക്കാൻ കഴിഞ്ഞതായും ബഷീർ വീഡിയോയിലൂടെ പറയുന്നുണ്ട്.

Advertisement