പെങ്ങൻമാരെ തിരിച്ചറിയാത്തവൻമാർ ചെയ്യുന്ന മോശമായ പരിപാടി: തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തവർക്ക് എതിരെ ആഞ്ഞടിച്ച് മോഡൽ അർച്ചന ലത

514

സോഷ്യൽ മീഡിയകൾ വഴി സെലിബ്രിറ്റികൾക്ക് മോശം അനുഭവങ്ങൾ പലപ്പോഴും ഉണ്ടാകുന്നുണ്ട്. പ്രശസ്തരെന്നോ അപ്രശസ്തരെന്നോ വ്യത്യാസമില്ലാതെ സെലിബ്രിറ്റികളുടെ മോർഫ് ചെയ്ത പല ചിത്രങ്ങളും പ്രചരിക്കാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തിൽ തന്റെ ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി സായി പല്ലവിയുടെ മുഖം വെട്ടി ചേർത്തതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആർട്ടിസ്റ്റുമായ അർച്ചന ലത. അർച്ചനയുടെ ചിത്രത്തിൽ തലയുടെ ഭാഗത്ത് സായി പല്ലവിയുടെ തല ചേർത്ത് വെച്ച് പ്രചരിപ്പിക്കുകായയിരുന്നു.

Advertisements

കഴിഞ്ഞ ദിവസം മറ്റു മീഡിയ പേജുകളിൽ എന്റെ ഫോട്ടോ ദുരൂപയോഗം ചെയ്യുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം രീതി ശരിയായ കാര്യങ്ങൾ അല്ല ആളെ കളിയാക്കുന്ന പ്രവൃത്തിയാണ് ചില പെങ്ങൻമാരെ തിരിച്ചറിയാത്തവൻമാർ ചെയ്യുന്ന മോശമായ പരിപാടി ഒരു ദ്രോഹം ചെയ്തില്ലേലും ഇങ്ങോട്ട് കയറി ഉപദ്രവിയ്ക്കുവാൻ ഇവിടെ ആളുകളുടെ എണ്ണം കൂടി വരുന്നെന്ന് അർച്ചന തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

അർച്ചന ലതയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:

പ്രിയ സഹോദരങ്ങളെ എന്റെ പേര് Archana Latha ആർട്ടിസ്റ്റാണ് മോഡൽ രംഗത്ത് ഇപ്പോൾ സജീവം ആണ്. എന്റെ തല വെട്ടിമാറ്റി അത് സായിപ്പല്ലവിയുടെ pic വച്ച് മോർഫിംങ് ചെയ്യ്തത് കാണുവാൻ ഇടയായി മറ്റു പേജുകളിൽ നിന്ന്,.കഴിഞ്ഞ ദിവസം മറ്റു മീഡിയ പേജുകളിൽ എന്റെ ഫോട്ടോ ദുരൂപയോഗം ചെയ്യുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരം രീതി ശരിയായ കാര്യങ്ങൾ അല്ല..

ആളെ കളിയാക്കുന്ന പ്രവൃത്തിയാണ് ചില പെങ്ങൻമാരെ തിരിച്ചറിയാത്തവൻമാര് ചെയ്യുന്ന മോശമായ പരുപാടി..ഒരു ദ്രോഹം ചെയ്യ്തില്ലേലും ഇങ്ങോട്ട് കയറി ഉപദ്രവിയ്ക്കുവാൻ ഇവിടെ ആളുകളുടെ എണ്ണം കൂടി വരുന്ന്.നമ്മളുടെ ഉപജീവന മാർഗ്ഗം ആണ് മോഡലിംങ് കുറെ പേര് ഈ ഫീൽഡിൽ വന്നത് കൊണ്ട് തളർത്തുവാൻ നോക്കുന്നുണ്ട് ഇപ്പോൾ എന്റെ ഫോട്ടോ മാറ്റി ഉപദ്രവം തുടങ്ങിയിരിയ്ക്കുന്ന്.

അറിയാവുന്നതും പഠിച്ച ജോലി മോഡലിംങ് ആണ്,ദയവ് ചെയ്യ്ത് ഇത്തരം പ്രവൃത്തികൾ ചെയ്യാതിരിയ്ക്കുക അല്ലെങ്കിൽ നിയമനടപടികൾക്ക് ചെയ്യ്തവർ വിധേയം ആകേണ്ടി വരും എന്ന് ഓർമ്മിപ്പിയ്ക്കുന്ന്.

Advertisement