നീ ഈ കഥ എന്നോട് പറയണ്ടെന്ന് ജയറാം: ലാൽജോസ് ജയറാം ചിത്രം ഉപേക്ഷിച്ചു

127

മമ്മൂട്ടി നായകനായ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്ന വന്ന വ്യക്തിയാണ് ലാൽജോസ്. എന്നാൽ സിനിമാസംവിധാനം തുടങ്ങുന്നതിന് മുൻപേ സംവിധാനകാര്യത്തിൽ ഒരൽപം കടുംപിടുത്തവുമായാണ് ലാൽജോസ് നിലകൊണ്ടത്.

Advertisements

ലോഹിതദാസിന്റെയോ, ശ്രീനിവാസന്റെയോ തിരക്കഥ കിട്ടിയാൽ മാത്രമേ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നുള്ളൂവെന്നായിരുന്നു സിനിമ ചെയ്യുന്നില്ലേ എന്ന് ചോദിക്കുന്നവരോടുള്ള ലാൽ ജോസിന്റെ മറുപടി.അങ്ങനെ ഒരു പ്രോജക്റ്റ് തന്റെ മുന്നിൽ വന്നപ്പോൾ ശ്രീനിവാസൻ എഴുതാമെങ്കിൽ താൻ സിനിമ ചെയ്യാമെന്ന് പറഞ്ഞു.

നിർമ്മാതാവ് ശ്രീനിവാസനെ സമീപിച്ചപ്പോൾ ലാൽ ജോസിനു വേണ്ടിയാണെങ്കിൽ തിരക്കഥ നൽകാമെന്നു വാക്കും നൽകി. അങ്ങനെയാണ് ശ്രീനിവാസന്റെ രചനയിൽ ലാൽ ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂർ കനവ് സംഭവിക്കുന്നത്. ഒരു മറവത്തൂർ കനവ് ആദ്യം ജയറാമിനെ നായകനാക്കിയുള്ള ഒരു പ്രോജക്റ്റ് ആയിരുന്നു.

ബിജു മേനോന്റെ അനിയൻ കഥാപാത്രത്തിന് പകരം ജയറാമിന്റെ ചേട്ടൻ കഥാപാത്രമായി മുരളി ഒരു മലയോര ഗ്രാമത്തിൽ വന്നു കൃഷി ആരഭിക്കുന്നതും, പിന്നീടു അപകടം സംഭവിക്കുമ്പോൾ അവർക്ക് തുണയായി ജയറാമിന്റെ അനിയൻ കഥാപാത്രം അവിടേക്ക് വരുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുരളിയുടെ ഭാര്യ വേഷത്തിൽ ശോഭനയെയായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാൽ ലാൽ ജോസ് ജയറാമിനോട് കഥ പറയാൻ ആരഭിച്ചപ്പോൾ തന്നെ ഈ പ്രോജക്റ്റ് ഈ കാസ്റ്റിംഗിൽ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ജയറാമിന് മുന്നിൽ കഥ പറയാനിരുന്ന ലാൽ ജോസിനോട് ജയറാം പറഞ്ഞത്, നീ എന്തായാലും ഈ കഥ എന്നോട് പറയണ്ട നിന്റെ പറച്ചിലിൽ എനിക്ക് ഇഷ്ടമായില്ലെങ്കിൽ പിന്നെ അതൊരു വിഷമമാകും,അതുകൊണ്ട് ശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയിൽ പറയട്ടെ അപ്പോൾ പ്രശ്‌നമില്ല.

ശ്രീനിവാസൻ എന്ന രചയിതാവിനെ കൂടുതൽ വിശ്വസിച്ച ജയറാമിന്റെ അഭിപ്രായത്തെ ലാൽ ജോസ് മറ്റൊരു രീതിയിൽ എടുത്തത് ആ പ്രോജക്റ്റ് ഉപേക്ഷിക്കാൻ കാരണമായി. ഒരു സംവിധായകനിൽ വിശ്വാസമില്ലാതെ തിരക്കഥാകൃത്തിനെ മാത്രം വിശ്വസിച്ചു കൊണ്ട് ഈ പ്രോജക്റ്റ് മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ലെന്നായിരുന്നു ലാൽ ജോസിന്റെ നിലപാട്.

Advertisement