മലയാളം മിനിസ്‌ക്രീനിലെ കുടുംബ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് സീരിയൽ നടി സ്വാതി നിത്യാനന്ദ്.
ഏഷ്യാനെറ്റിലെ ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി പിന്നീട് മഴവിൽ മനോരമയിലെ ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ സ്വാതിക്ക് കഴിഞ്ഞിരുന്നു.
മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും വാങ്ങിയ നടിയാണ് സ്വാതി നിത്യാനന്ദ്. പ്രേക്ഷക പ്രീതി കൊണ്ട് മലയാളികളുടെ പ്രീയതാരമായിമാറിയ താരമാണ് സ്വാതി സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്.
ഹരിത എന്ന കഥാപാത്രത്തെ പക്വത നിറഞ്ഞ രീതിയിൽ തന്നെയാണ് സ്വാതി അവതരിപ്പിച്ചത്. കട്ട വില്ലത്തിയുടെ റോളിൽ ആണ് താരം സീരിയലിൽ നിറഞ്ഞു നിന്നത് എങ്കിലും അവസാന ഭാഗങ്ങൾ ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്.
അതേ സമയം അടുത്തിടെയാണ് താരം വിവാഹിതയായത്. താരത്തിന്റെ പെട്ടെന്നുളള വിവാഹ വാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വീട്ടുകാർ എതിർത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത് നിരവധി സൈബർ ആക്രമണങ്ങൾ വിവാഹത്തിനുശേഷം ഇരുവർക്കും നേരിടേണ്ടി വന്നു. ഇപ്പോളിതാ വിവാഹശേഷം നടത്തിയ ആദ്യയാത്രയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
പ്രതീഷിനോട് ചേർന്നുനിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ഇതാദ്യമായാണ് ദീർഘദൂര യാത്ര പോയത്. വാഗമണിലെ ദിനങ്ങൾ മനോഹരമായിരുന്നു. ഒരുപാട് ആസ്വദിച്ചു, ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി വാഗമൺ മാറിയെന്നും താരം കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്. പ്രതീഷിന്റെ ചിരി കാണാത്തതിനെക്കുറിച്ചായിരുന്നു ചിലർ ചോദിച്ചത്. ചിത്രങ്ങളിലൊന്നും ചിരിച്ച മുഖത്തോടെ പ്രതീഷിനെ കാണാത്തതിനെക്കുറിച്ച് വിമർശിച്ചും ഒരുവിഭാഗമെത്തിയിരുന്നു.
പ്രണയം വീട്ടിലറിഞ്ഞപ്പോൾ എല്ലാവരും പ്രശ്‌നമുണ്ടാക്കിയെന്ന് സ്വാതി പറഞ്ഞിരുന്നു. വീട്ടുകാരറിഞ്ഞതിനു ശേഷമാണ് സീരിയലിൽ ഉള്ളവർ പോലും പ്രണയം അറിയുന്നത്. ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും ഭ്രമണ’ത്തിൽ അഭിനയിക്കാൻ വിട്ടത്. പക്ഷേ, അത്രമാത്രം പ്രശ്‌നമുണ്ടായിട്ടും ഞങ്ങളുടെ സ്‌നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു. ജീവിക്കുന്നെങ്കിൽ പ്രതീഷേട്ടന്റെ ഒപ്പം മാത്രം.
പ്രണയം തുടങ്ങി രണ്ടരവർഷം കഴിഞ്ഞാണ് വിവാഹം നടന്നത്. അപ്പോഴേക്കും ലോക്ഡൗൺ വന്നു. കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വർണമൊക്കെ ഇട്ട് ആർഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേർക്കും താൽപര്യം ഇല്ലായിരുന്നു. അങ്ങനെയാണ് മേയ് 29ന് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി പറഞ്ഞു.
സീരിയൽ ക്യാമറമാനായ പ്രതീഷ് നെന്മാറയും സ്വാതിയും മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രഹസ്യമായി വിവാഹിതരായത്. നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നത്. ഇരു കുടുംബങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെന്നും വിവാഹത്തിന് പ്രതീഷിന്റെ കുടുംബത്തിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നുവെന്നും സ്വാതി പറഞ്ഞിരുന്നു.
വിവാഹ ശേഷം തന്റെ വീട്ടുകാരുടെ പിണക്കം എല്ലാം മാറിയെന്നും ഇപ്പോൾ ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിൽ ആണെന്നും സ്വാതി വെളിപ്പെടുത്തിയിരുന്നു.