ആസ്വദിക്കൂ ഈ നിമിഷം: കിടു ക്യാപ്ഷനിൽ പുതിയ ചിത്രങ്ങളുമായി സ്വാസിക, ഏറ്റെടുത്ത് ആരാധകർ

27

മലയാളം ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമായി തിളങ്ങി നിൽക്കുന്ന താരമാണ് നടി സ്വാസിക. പ്രേക്ഷകരുടെ മനം കവർന്ന താരം മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും നിരവധി ആരാധകരെ നേടിയിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനം കവർന്നു സ്വാസിക. പ്രശസ്ത സംവിധായകൻ ലാൽ ജോസ് വിധി കർത്താവായ ഒരു റിയാലിറ്റി ഷോയിലൂടെയാണ് സ്വാസിക അഭിനയരംഗകത്തേക്ക് എത്തുന്നത്.

Advertisements

തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടി. ഇപ്പൊൾ സീരിയൽ മേഖലയിലാണ് നടി കൂടുതൽ സജീവം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട് നടി.

സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച താരം ടെലിവിഷൻ പരമ്പരകളിലൂടെയാണ് ജനപ്രീതി നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾക്ക് താഴെ മോശമായ രീതിയിലുള്ള കമന്റുകൾ വരാറുണ്ട്.

എന്നാൽ താരം ഇതൊന്നും അത്ര കാര്യമാക്കാറില്ല. കമന്റുകൾ പരിധി വിടുമ്പോൾ താരം പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും മറ്റൊരു ഫോട്ടോഷൂട്ടിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് താരം. വെള്ള നിറത്തുള്ള ചുരിദാർ ധരിച്ചായിരുന്നു താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.

ഈ നിമിഷം ആസ്വദിക്കൂ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രം പങ്കുവെച്ചത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അതേ സമയം തമിഴ് ചിത്രമായ വൈഗയിലൂടെ അഭിനയരംഗത്തേക്ക് സ്വാസിക വരുന്നത്. പൂജ വിജയ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷം സ്വാസിക എന്ന പേര് സ്വീകരിക്കുകയായിരുന്നു. തെലുഗിലും ഒരു സിനിമയിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്.

സീത എന്ന സീരിയലിന് ശേഷമാണ് സ്വാസികയ്ക്ക് ഒരുപാട് ആരാധകരുണ്ടായത്. അതുപോലെ തന്നെ കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയെ അവതരിപ്പിച്ച സിനിമ മേഖലയിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിരുന്നു. നടന വിസ്മയം മോഹൻലാലിനൊപ്പം ഇട്ടിമാണിയിലും ഒരു പ്രധാനവേഷത്തിൽ സ്വാസിക അഭിനയിച്ചിരുന്നു.

Advertisement