മകൾ ശ്വേതയുടെ പ്രണയത്തിൽ തനിക്ക് വില്ലൻ വേഷമായിരുന്നോ: തുറന്നു പറഞ്ഞ് ഗായിക സുജാത

107

നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായയി മാറിയ കലാകാരിയണ് സുജാത മോഹൻ. സുജാതയുടെ മകലും യുവ ഗായികയുമായ ശ്വേതയ്ക്കും ഒട്ടനവധി ആരാധകരാണുള്ളത്.

ഇപ്പോൾ മകൾ ശ്വേതയുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞതും അതുമായി ബന്ധപ്പെട്ട് മകളോട് സംസാരിച്ചതിനെ കുറിച്ചും ഒക്കെ മനസ് തുറന്നിരിക്കുകയാണ് സുജാത. ശ്വേതയിൽ തനിക്കേറെ ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ച് സുജാത ജെബി ജംഗക്ഷനിൽ ആണ് മനസ്സു തുറന്നത്. വളരെ ഹാർഡ് വർക്കിങ്ങ് ആണ്.

Advertisements

സിനിമാപാട്ട് മാത്രമല്ല മറ്റ് മ്യൂസിക്കും അവൾ പഠിക്കുന്നുണ്ട്. അതിൽ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അവളിൽ ഏറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണിത്. എനിക്ക് മോഹനെ കിട്ടിയത് പോലെ അവൾക്കും നല്ലൊരു ഭർത്താവിനേയും കിട്ടിയതിലും സന്തോഷമുണ്ട്.

പ്രണയവിവാഹമായിരുന്നു ശ്വേതയുടേത്. അടുത്ത സുഹൃത്തിന്റെ സഹോദരനാണ് അശ്വിൻ. ഇവരുടെ പ്രണയത്തിൽ വില്ലൻ വേഷം ഉണ്ടായിരുന്നോ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് സുജാത ആദ്യമായി മനസുതുറന്നു . അശ്വിൻ വീട്ടിൽ വരാറുണ്ടായിരുന്നു. എനിക്കൊരുപാട് ഇഷ്ടമായിരുന്നു അന്നേ. ആൺകുട്ടികളെ ഏറെയിഷ്ടമാണ്. അവനെ മകനായാണ് അന്നേ കരുതിയത്.

ശ്വേത അശ്വിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവൻ അമേരിക്കയിലാണല്ലോയെന്നായിരുന്നു ആദ്യം ചിന്തിച്ചത്. അവൾ അമേരിക്കയിൽ പോയാൽ ഞാൻ എന്ത് ചെയ്യുമെന്നായിരുന്നു ചിന്തിച്ചത്. ഇതിന്റെ പോസിറ്റീവും നെഗറ്റീവുമൊക്കെ പറഞ്ഞ് ഇത് വേണോയെന്ന് തീരുമാനിക്കാനും പറഞ്ഞു

സുജാതയുടെ വാക്കുകൾ ഇങ്ങനെ:

ശ്വേതയുടേത് പ്രണയ വിവാഹമായിരുന്നു. അശ്വിൻ വീട്ടിൽ ഒക്കെ ഇടക്ക് വരാറുണ്ടായിരുന്നു. അന്നേ എനിക്കൊരുപാട് ഇഷ്ടമായിരുന്നു അശ്വിനെ. ആൺകുട്ടികളെ ഏറെയിഷ്ടമാണ്, അശ്വിനാണെങ്കിൽ വളരെ ചബ്ബിയാണ്. അന്നേ അവനെ മകനായാണ് കരുതിയത്.

ശ്വേത അശ്വിനോടുള്ള ഇഷ്ടത്തെക്കുറിച്ച് തന്നോട് പറഞ്ഞ നേരം അവൻ അമേരിക്കയിലാണല്ലോ എന്നതായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ അവൾ അമേരിക്കയിൽ പോയാൽ ഞാൻ എന്ത് ചെയ്യുമെന്നായിരുന്നു ചിന്തിച്ചത്.

ഇതിന്റെ പോസിറ്റീവും നെഗറ്റീവുമൊക്കെ പറഞ്ഞ് ഇത് വേണോയെന്ന് തീരുമാനിക്കാനും സമയം കൊടുത്തിരുന്നു. ഇതൊക്കെയുണ്ടെങ്കിലും അശ്വിന്റെ സ്വഭാവം നോക്കുമ്പോൾ അവരെ പിരിക്കാനും എനിക്ക് തോന്നിയില്ല.

എന്റെ ബിപിയും ആ ഒരാഴ്ച ഹൈയായിരുന്നു. അശ്വിനെ മോഹനും ഭയങ്കര ഇഷ്ടമായിരുന്നു. നേരത്തെ തന്നെ അശ്വിന്റെ കുടുംബത്തെയൊക്കെ അറിയാമായിരുന്നു. അമേരിക്കയിലേക്ക് പോവുന്നതായിരുന്നു അന്ന് തടസ്സമായിരുന്നത്. മകളോട് അല്ലാതെ ഇതുവരെ താൻ അശ്വിനോട് ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല.

Advertisement