നടിയും നർത്തകിയുമായ താര കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷ് വിഡിയോകളിലൂടെ ശ്രദ്ധേയയായ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. ഒരു കാലത്തു ഡബ്സ്മാഷ് ക്വീൻ എന്നാണ് സൗഭാഗ്യയെ അറിയപ്പെട്ടിരുന്നത്.
സൗഭാഗ്യ നൃത്തത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട് ഇൻസ്റ്റാഗ്രാമിലും സൗഭാഗ്യ സജീവമാണ്. ഈ വർഷം തുടക്കം സൗഭാഗ്യ വിവാഹിതയായിരുന്നു. സുഹൃത്തായ അർജുൻ സോമശേഖർ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്.
അടുത്തിടെയാണ് അർജുനനുമായുള്ള താരത്തിന്റെ ആഘോഷമായ വിവാഹം നടന്നത്. താര കല്യാണും സൗഭാഗ്യയും അർജുനനും നൃത്തത്തിൽ സജീവമാണ്. ഫെബ്രുവരി 19, 20 തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.
ഗുരുവായൂർ അമ്പലത്തിൽ വെച്ച് താലികെട്ട് നടത്തി. മാല മാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിൽ വെച്ചും നടത്തി. വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷവും വിപുലമായി നടത്തിയിരുന്നു.ചക്കപ്പഴം എന്ന പരമ്ബരയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് അർജുൻ.
ഡിഗ്രി കഴിഞ്ഞ് ടെക്നോപാർക്കിലെ ജോലിയുണ്ടായിരുന്നതും ഉപേക്ഷിച്ചാണ് ടാറ്റൂ ആർട്ടിസ്റ്റായും നർത്തകനായും അർജ്ജുൻ മാറിയത്. ചെറുതിലെ മുതൽ തന്നെ താരാകല്യാണിന്റെ ഡാൻസ് സ്കൂളിലാണ് അർജ്ജുൻ ഭരതനാട്യം ഉൾപെടെയുളളവ പഠിച്ചത്. ഡാൻസ് സ്കൂളും ടാറ്റൂ സ്റ്റുഡിയോയും അർജ്ജുൻ നടത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ ജീവിതത്തിലെ രസകരവും സന്തോഷവുമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.ഇവരുടെ റൊമാന്റിക് ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
സൗഭാഗ്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആ ചിത്രം പങ്കുവെച്ചത്.സൗഭാഗ്യയ്ക്കും താരാകല്യാണിനും ടാറ്റു ചെയ്ത് കൊടുത്തത് അർജ്ജുൻ ആയിരുന്നു. താരാകല്യാണിന്റെ കയ്യിൽ ഉണ്ണിക്കണ്ണനെയും സൗഭാഗ്യയ്ക്ക് ബുദ്ധനെയുമാണ് ടാറ്റു ചെയ്തത്.
ഇപ്പോൾ കഴുത്തിൽ തന്റെ പുതിയ ടാറ്റു പതിപ്പിച്ചതിന്റെ ചിത്രം പങ്കുവച്ചിരിക്കയാണ് സൗഭാഗ്യ.ഒരു പക്ഷിയെയാണ് ടാറ്റു ചെയ്തിരിക്കുന്നത്. ടാറ്റുവിൽ അർജ്ജുൻ ഉമ്മ വയ്ക്കുന്നതാണ് ചിത്രം.കഴുത്തിൽ ടാറ്റു..പതിപ്പിച്ചതും ഉമ്മ വച്ചതും എന്റെ സ്നേഹം.
ടാറ്റൂ ചെയ്തപ്പോൾ വേദനിച്ചെങ്കിൽ ആ വേദന മാറാനായിട്ടാണ് ഉമ്മ വച്ചത്. പക്ഷേ സത്യത്തിൽ എനിക്ക് വേദനിച്ചില്ല. ഗേൾഫ്രണ്ട് കസ്റ്റമറായി എത്തുമ്ബോൾ മാത്രം ലഭിക്കുന്നതാണ് ഇത്. ബാക്കിയുളളവർ ടാറ്റു ചെയ്യുക, പണം കൊടുക്കുക വീട്ടിൽ പോകുക. എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്.