മലയാളം സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ. എന്നാൽ കഴിഞ്ഞ കുറേക്കാലങ്ങളായി കാൻസർ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിൽ ആയിരുന്നു താരം. കഴിഞ്ഞ ഏതാനും വർഷത്തിനിടെ ശരണ്യയ്ക്ക് ചികിത്സയുടെ ഭാഗമായി ഏഴ് ശസത്രക്രിയകളാണ് ഉണ്ടായത്.
ആറ് വർഷങ്ങൾക്ക് മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് ചികിത്സ ആരംഭിച്ചു. ഇതിനിടെ ശരണ്യയുടെ ഒരു ഭാഗം തളർന്ന് പോവുകയും ചെയ്തു. ഇപ്പോഴിതാ നടി സുഖം പ്രാപിച്ച് വരുന്നു എന്ന സന്തോഷകരമായ വാർത്തയാണ് പുറത്ത് വരുന്നത്.
മാസങ്ങളായി കിടപ്പിൽ ആയിരുന്ന നടി ഇപ്പോൾ തനിയെ നടക്കാൻ ആരംഭിച്ചിരിക്കുകയാണ്. നടിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ശരണ്യയ്ക്ക് ഒപ്പം അമ്മ ഗീതയും ഉണ്ട്. ശരണ്യയ്ക്കായി പ്രാർത്ഥിച്ചവർക്കും സഹായിച്ചവർക്കും അമ്മ ഗീത നന്ദി പറയുന്നുണ്ട്.
ശരണ്യയെ ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പാൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കും. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി. ചില സമയങ്ങളിൽ പാടെ അവശയാകും.
ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ പലപ്പോഴും നഷ്ടമാകും. ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും തളർച്ചയില്ലാത്തത്.
ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനിൽക്കുന്നത് നടി സീമാ ജി നായരാണ്. സിനിമ സീരിയൽ സാമൂഹ്യ രംഗത്തെ പലരും സഹായിച്ചിട്ടുണ്ട്, അവരെ നന്ദിയോടെ ഓർക്കുന്നുവെന്നും ശരണ്യയുടെ അമ്മ പറയുന്നു.
ശരണ്യയുടെ കുടുംബത്തിന് യാതൊരു സാമ്പത്തിക ശേഷിയുമില്ല.
അച്ഛനില്ല, സ്വന്തമായ വീടില്ല, രണ്ട് സഹോദരങ്ങളുടെ പഠനത്തിനുള്ള ചിലവ് ഉൾപ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയാണ് ശരണ്യ. ശ്രീകാര്യത്തിന് സമീപം വാടക വീട്ടിലാണ് താമസം. ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്ത് എത്തിയത്.
പിന്നീട് ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച്12, ആൻമരിയ കലിപ്പിലാണ് എന്നിവയാണ് ശരണ്യ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലാണ് ശരണ്യ അവസാനമായി അഭിനയിച്ചത്.