സിനിമ ബംബർ ഹിറ്റാകും, മാമാങ്കത്തിൽ മമ്മൂട്ടിക്ക് പൂർണതൃപ്തി

14

മലയാള സിനിമാ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ഹിറ്റാകും ‘മാമാങ്കം’ എന്ന വിശ്വാസക്കാരിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ഉണ്ടാകും. അതിന് കാരണം സംവിധായകൻ എം പദ്മകുമാർ തന്നെ. അസാധാരണ കൈയ്യടക്കമുള്ള സംവിധായകനാണ് പദ്മകുമാറെന്ന് മമ്മൂട്ടിക്ക് അറിയാം. അതുകൊണ്ടുതന്നെയാണ്, ഏറെ പ്രതിസന്ധികൾക്കിടയിലും മാമാങ്കം ഏറ്റെടുക്കാൻ കെൽപ്പുള്ള സംവിധായകൻ പത്മകുമാർ തന്നെയാണെന്ന് മമ്മൂട്ടിക്ക് തോന്നിയതും. പത്മകുമാർ മുമ്പ് ഒരേയൊരു മമ്മൂട്ടിച്ചിത്രം മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. ‘പരുന്ത്’ എന്ന ആ സിനിമ ബോക്‌സോഫീസിൽ അത്ര മികച്ച ഒരു പ്രകടനം കാഴ്ചവച്ച സിനിമയല്ല.

പിന്നെ എന്തുകൊണ്ടായിരിക്കാം ‘മാമാങ്കം’ പത്മകുമാറിനെ ഏൽപ്പിക്കാൻ മമ്മൂട്ടിക്ക് തോന്നിയതിനുപിന്നിലെ കാരണം?
അത്, പത്മകുമാർ സംവിധാന സഹായിയായി പ്രവർത്തിച്ച നാളുകൾ തന്നെയാണ്. അക്കാലം മുതലേ മമ്മൂട്ടിക്ക് പത്മകുമാറിൻറെ കഴിവുകൾ അറിയാം. ഒറ്റയ്ക്ക് ഒരു പ്രൊജക്ടിനെ മുമ്‌ബോട്ടുനയിക്കാനുള്ള പത്മകുമാറിൻറെ കഴിവ് മമ്മൂട്ടി ആ കാലത്താണ് മനസിലാക്കിയത്. ഹരിഹരൻ, ഐ വി ശശി, ജോഷി, ഷാജി കൈലാസ്, രഞ്ജിത് തുടങ്ങിയ സംവിധായകരുടെ പ്രധാന സഹായിയായിരുന്നു എം പത്മകുമാർ. 17 ചിത്രങ്ങളിലാണ് സംവിധാന സഹായിയായും അസോസിയേറ്റായുമൊക്കെ പത്മകുമാർ പ്രവർത്തിച്ചത്.

Advertisements

ഒരു വടക്കൻ വീരഗാഥ, ഇൻസ്പെക്ടർ ബൽറാം, നീലഗിരി, വല്യേട്ടൻ, ബ്ലാക്ക്, പുത്തൻപണം എന്നീ മമ്മൂട്ടി സിനിമകളിൽ എം പത്മകുമാർ സംവിധാന സഹായി ആയിരുന്നു. എന്തായാലും ‘മാമാങ്കം’ ഉടൻ പ്രദർശനത്തിനെത്തുമ്‌ബോൾ മമ്മൂട്ടി ആരാധകരും ആവേശത്തിലാണ്. ടീസർ മെഗാഹിറ്റായി. ട്രെയിലർ ഉടനെത്തും. പിന്നാലെ ചിത്രവും റിലീസ് ചെയ്യുമ്‌ബോൾ അത് മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരിപ്പടമായി മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Advertisement