മലയാളികളിടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്നയാണ് റിമി ടോമി ച പാട്ടും പാടിയാംേ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് റിമി കടന്നുവന്നത്.
തന്റെ ആദ്യ ഗാനത്തിൽ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ റിമി ടോമിക്ക് കഴിഞ്ഞു. ആദ്യഗാനത്തിനുശേഷം റിമി ടോമി ടിവി ചാനലുകളിൽ അവതാരകയായും ശ്രദ്ധേയയായി. കോട്ടയം ജില്ലയിലെ പാലായാണ് റിമിയുടെ സ്വദേശം. ജയറാം നായകനായി എത്തിയ തിങ്കൾ മുതൽ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം.
ചിത്രത്തിൽ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് റിമി ടോമി അവതരിപ്പിച്ചത്. അതേ സമയം അവതാരകയായ റിമി ടോമിയെ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. താരം സ്റ്റേജിൽ നിന്ന് സംസാരിച്ചാൽ വേദിയിളക്കിമറിയും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നല്ല എനർജിയാണ് റിമിയുടെ അവതരണത്തിന്റെ പ്രത്യേകത.
പക്ഷേ വിവാഹ ജീവിതത്തിൽ താരത്തിന് പാളിച്ചകൾ സംഭവിച്ചിരുന്നു. വിവാഹ മോചനത്തിനുശേഷം താരത്തെക്കുറിച്ച് നിരവധി ഗോസിപ്പുകളും ഉണ്ടായി. ഇതിനെയെല്ലാം തരണം ചെയ്ത് വളരെ സന്തോഷമായാണ് ഇപ്പോൾ റിമി ജീവിക്കുന്നത്.
സോഷ്യാൽ മീഡിയയിൽ ഏറെ സജീവമായ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഓരോ ഫോട്ടോകളും വളരെ വേഗം വൈറൽ ആവാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്. മെറൂൺ നിറത്തിലുള്ള പട്ടുപാവാട അണിഞ്ഞു നിൽക്കുന്ന റിമി ടോമിയുടെ മനോഹര ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
എല്ലാവർക്കും വിനായക ചതുർത്ഥി ആശംസകൾ നേർന്നുകൊണ്ടാണ് റിമി പുത്തൻ ചിത്രങ്ങൾ പങ്കുവച്ചത്. മെറൂൺ നിറത്തിലും, ഗോൾഡൻ ബോർഡറിലുമുള്ള പാവാടയും ബ്ലൗസുമാണ് റിമി ധരിച്ചിരിക്കുന്നത്. കുപ്പിവളകളണിഞ്ഞ് നാടൻ ലുക്കിലുള്ള ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.
അതേ സമയം താരത്തിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് നിരവധി വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഈ വാർത്തകളിൽ പ്രതികരണവുമായി റിമി ടോമി തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ വിവാഹത്തെക്കുറിച്ച് വാർത്തകൾ പരക്കുന്നു.
ആ വാർത്ത തെറ്റാണ് നമ്മൾ ഇങ്ങനെയൊക്കെ അങ്ങ് പോണു പുതിയ കാര്യങ്ങൾ ഉണ്ടായാൽ ഞാൻ ആദ്യം നിങ്ങളെ അറിയിക്കും. അപ്പോൾ മാത്രം വിശ്വസിച്ചാൽ മതി. കല്യാണം ഒന്നുമായിട്ടില്ല. ഇപ്പോൾ ഞാൻ അങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ എന്നും റതന്റെ യൂട്യൂബ് ചാനലിൽ കൂടി റിമി ടോമി വ്യക്തമാക്കിയിരുന്നു.