ഞങ്ങളുടെ മിമിക്‌സ് പരേഡ് പൊളിക്കാൻ വേണ്ടി അന്ന് ജയറാം ഞങ്ങളെ ചതിച്ചു, ജയറാം ചെയ്ത കൊടും വഞ്ചനയെ കുറിച്ച് സംവിധായകൻ സിദ്ദിഖ്

684

ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് സംവിധാന ജോഡികൾ ആയിരുന്നു സിദ്ധിഖ് ലാൽ കൂട്ടുകെട്ട്. പിന്നീട് ഈ കൂട്ട് പിരിഞ്ഞതിന് ശേഷം തനിച്ചും മലയാളത്തിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകന് ആണ് സിദ്ദിഖ്. ലാലിനോടൊപ്പം ചേർന്ന് സിദ്ധിഖ് സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു.

ഇരുവരുടേയും മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനം ആക്കിയിട്ടുള്ളതാണ്. സിദ്ദിഖ് ലാൽ കൂട്ടുകെട്ട് മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നു. അതുവരെയുള്ള സിനിമ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ടാണ് ഇരുവരുടേയും സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.

Advertisements

1989ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. സംവിധാനത്തിൽ എത്തുന്നതിന് മുമ്പ് മിമിക്രി കലാകാരൻ ആയിരുന്നു സിദ്ധീഖ്. കൊച്ചിൻ കലാഭവനിലൂടെ ആണ് സിദ്ദിഖ് മിമിക്രി രംഗത്ത് എത്തിയത്. സിനിമാ മേഖലയിൽ ഇന്ന് മുൻനിര നായകന്മാരായി നിക്കുന്നതിൽ പലരും കലാഭവനിലൂടെ എത്തിയവരാണ്.

Also Read
ചിത്രം സിനിമയിൽ ശ്രീനിവാസൻ കല്യാണിയുടെ ആരാണ്, അമ്മാവനോ അമ്മായിയുടെ മകനോ, സോഷ്യൽ മീഡിയയിൽ ചർച്ച ചൂടുപിടിക്കുന്നു

മലയാളത്തിന്റെ സൂപ്പർ താരം ജയറാമും കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. 1988ൽ പി പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് സിനിമയിലെ അരങ്ങേറ്റം.

ആദ്യ സിനിമയിൽ നായകനായി തന്നെയാണ് ജയറാം എത്തിയത്. ഇപ്പോഴിതാ ജയറാം തങ്ങളോട് ചെയ്ത ചതിയെക്കുറിച്ച് സംവിധായകൻ സിദ്ദിഖ് വെളിപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആണ് സിദ്ധീഖ് ഇക്കാര്യം പറഞ്ഞത്.

പഠിക്കുന്ന സമയത്ത് കാലടി കോളേജിൽ വെച്ചാണ് ആദ്യമായി ഞാൻ ജയറാമിനെ കാണുന്നത്. അദ്ദേഹം അവിടുത്തെ വിദ്യാർത്ഥിയാണ്. കോളേജ് യൂണിയന്റെ പരിപാടിക്ക് ഞങ്ങളെ മിമിക്‌സ് പരേഡ് അവതരിപ്പിക്കാൻ അവിടേക്ക് ക്ഷണിച്ചു. അന്ന് പരിപാടി അവതിരപ്പിക്കാൻ കോളേജിൽ എത്തിയപ്പോൾ കാണുന്നത് ജയറാം നിന്ന് ഞങ്ങളുടെ മിമിക്‌സ് പരേഡ് അതുപോലെ അവതരിപ്പിക്കുന്നതാണ്.

ഞങ്ങളുടെ പരിപാടി ആരും അറിയാതെ റെക്കോർഡ് ചെയ്ത് കാണാതെ പഠിച്ചിട്ടാണ് അവർ വേദിയിൽ പരിപാടി അവതരിപ്പിച്ചത്. ഞങ്ങളുടെ പരിപാടി പൊളിക്കാനുള്ള ശ്രമം ആയിരുന്നു അവരുടേത്. പരിപാടി അവതരിപ്പിച്ച ശേഷം ജയാറാം അവിടുന്ന് മുങ്ങുകയും ചെയ്തു.

പക്ഷേ ഞങ്ങൾ അന്ന് ഉച്ചയ്ക്ക് ആഹാരം പോലും കഴിക്കാതെ പുതിയ പരിപാടി സെറ്റ് ചെയ്ത് അവതരിപ്പിക്കുകയും ചെയ്തു. പരിപാടി വിജയിക്കുകയും ചെയ്തു. പിന്നീട് താൻ കലാഭവനിൽ നിന്ന് ഇറങ്ങിയ സമയത്ത് വന്ന ആളാണ് ജയറാം എന്നും സിദ്ധീഖ് പറയുന്നു. കലാഭവനിൽ നിന്ന് ഞാൻ ഇറങ്ങിയതിന് ശേഷം കുറച്ച് നാൾ അവിടുത്തെ പരിപാടികൾ വളരെ മോശമായിരുന്നു.

പിന്നീട് എന്റെ സ്ഥാനത്തേക്ക് ഞാൻ ഹരിശ്രീ അശോകനെ സജസ്റ്റ് ചെയ്തു. അദ്ദേഹം അത് വളരെ നന്നായി കൈകാര്യം ചെയ്തു. ഇടമലയാറിൽ ഒരു പരിപാടി വന്നപ്പോഴും അത് വളരെ മനോഹരമാകുകയും ചെയ്തു. താൻ കലാഭവനിൽ നിന്ന് പിൻമാറിയതോടെ ലാലും പതുക്കെ അവിടുന്ന് പിന്മാറാൻ തയ്യാറെടുത്തിരുന്നു എന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

Also Read
പ്രഭാസും കൃതി സനോണും പ്രണയത്തില്‍, വൈറലായി ആ ഫോണ്‍കോള്‍, ആകാംഷയോടെ ആരാധകര്‍

റാംജിറാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, കാബൂളിവാല, വിയറ്റ്‌നാം കോളനി എന്നിവയാണ് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഉണ്ടായ സൂപ്പർഹിറ്റ് ചിത്രങ്ങൾ. ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക്ക് ബാച്ചിലർ, തുടങ്ങിയവയാണ് സിദ്ധിഖ് തനിച്ച് സംവിധാനം ചെയ്തവയിൽ പ്രധാനപ്പെട്ടവ.

Advertisement