എന്റെ ഭർത്താവ് ഒട്ടും റൊമാന്റിക് ആയിട്ടുള്ള ആളല്ല, കല്യാണം കഴിഞ്ഞ് 15 വർഷം കഴിഞ്ഞിട്ടാണ് അതൊക്കെ ചെയ്ത് തുടങ്ങിയത്: നടി സോണിയ പറയുന്നത് കേട്ടോ

2060

ഒരു കാലത്ത് മലയാള സിനിമയിലും സീരിയലുകളിലും ഒക്കെ തിളങ്ങി നിന്നിരുന്ന നടിയാണ് സോണിയ. ഏതാണ്ട് നൂറ്റിയമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സോണിയ മലയാളത്തിലെ സൂപ്പർഹിറ്റ് 3ഡിയായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ ചെയ്ത് കൈയ്യടി നേടിയിരുന്നു.

അവിടെ നിന്നങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങൾ നടിയെ തേടി എത്തി. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള തേന്മാവിൻ കൊമ്പത്ത് എന്ന സനിമയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിക്കുകയാണ് സോണിയ.

Advertisements

ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു സോണിയ. ഞാനൊരു മലയാളി ആണ്. അച്ഛനും അമ്മയും മലയാളികൾ ആണ്. അവർ തമിഴ്നാട്ടിൽ വച്ച് കണ്ടുമുട്ടി പ്രണയിച്ച് വിവാഹം കഴിച്ചു. അതേ പാരമ്പര്യം തന്നെ താനും നിലനിർത്തി. മലയാളിയെ വിവാഹം കഴിക്കില്ലെന്ന് ആദ്യമേ ഞാൻ പറയുമായിരുന്നു.

Also Read
ദയവ് ചെയ്ത് ആ വീഡിയോ പുറത്ത് വിടരുതേ എന്ന് ഞാൻ അപേക്ഷിച്ചതാണ്, പക്ഷേ അവർ ചെയ്തത് ഇങ്ങനെ: പുറത്ത് വന്ന തന്റെ ആ വീഡിയോയെ കുറിച്ച് ഷീലു എബ്രഹാം

എനിക്ക് തമിഴനെ തന്നെ വേണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് സോണിയ വ്യക്തമാക്കുന്നു. ഭർത്താവിനെ കുറിച്ചും നടി സംസാരിച്ചു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ആളാണ്. ഞാൻ അതിന്റെ നേർ വിപരീതമായി കുട്ടിക്കളിയുമായി നടക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് കാണുന്നത്.

അങ്ങനെ പ്രണയിച്ച് നടന്നിട്ടൊന്നുമില്ല. അദ്ദേഹം നേരിട്ട് വന്ന് എന്നെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിക്കുക ആയിരുന്നു. അന്ന് ഞാൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് ഭയങ്കര ദേഷ്യമാണ് കുട്ടിക്കളി കൂടുതലാണ് ഒരു ഭാര്യയാക്കാൻ പറ്റിയ മെറ്റീരിയൽ അല്ല ഞാൻ എന്നൊക്കെ എന്നെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു.

പക്ഷേ ഇപ്പോഴാണ് എന്നെ കൂടുതൽ ഇഷ്ടപ്പെട്ടതെന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. അമ്മയ്ക്ക് എന്റെ ഭർത്താവിനോട് വലിയ ആരാധനയായിരുന്നു. അദ്ദേഹം അഭിനയിച്ച സീരിയൽ ഒത്തിരി ഇഷ്ടമാണ്. പക്ഷേ മകളെ കെട്ടിച്ച് കൊടുക്കാൻ ആഗ്രഹിച്ചില്ല. കാരണം അദ്ദേഹം കരിയറിൽ കഷ്ടപ്പെടുന്ന സമയമാണ്. അങ്ങനെ ഒരാളെ കൊണ്ട് കെട്ടിക്കില്ലെന്ന് അമ്മ തീരുമാനിച്ചു.

പിന്നെ അതൊക്കെ അങ്ങനെ തന്നെ സംഭവിച്ചതായി നടി പറഞ്ഞു. അതേ സമയം തന്റെ ഭർത്താവ് ഒട്ടും റൊമാന്റിക് ആയിട്ടുള്ള ആളായിരുന്നില്ലെന്ന് കൂടി സോണിയ പറയുന്നു. പ്രണയിച്ച് കല്യാണം കഴിച്ചെങ്കിലും അദ്ദേഹം ഒട്ടും റൊമാന്റിക് അല്ല. സ്‌നേഹമൊക്കെ ഉള്ളിലുണ്ടെങ്കിലും പുറത്ത് കാണിക്കില്ല. അത് മാറിയത് മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ കണ്ടപ്പോഴാണ്.

ആ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്ത് അഭിനയിക്കാൻ അദ്ദേഹം തീരുമാനിച്ചു. സ്‌ക്രിപ്റ്റ് എഴുതുന്നതിന്റെ ഭാഗമായി ആ സിനിമ പല തവണ അദ്ദേഹം കണ്ടു. അന്നേരമാണ് താൻ പ്രകടിപ്പിക്കാത്ത സ്‌നേഹത്തെ കുറിച്ചോർത്ത് കുറ്റ ബോധം തോന്നിയത്. ഇതോടെ എന്നോട് പ്രണയം കാണിച്ച് തുടങ്ങി. കല്യാണം കഴിഞ്ഞ് പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഭർത്താവ് റൊമാന്റിക് ആയതെന്നും സോണിയ പറയുന്നു.

Also Read
പണം ഉണ്ടെങ്കിൽ പ്രണയും ഉണ്ടാവും, പണം തീർന്നാൽ ഡൈവോഴ്സ് ആവും, അത്രയേ ഉള്ളൂ ഈ ദാമ്പത്യത്തിന് ആയുസ്; വിവാഹത്തിന് പിന്നാലെ മഹാലക്ഷ്മിയും രവീന്ദറും നേരിടുന്നത്

Advertisement