സൂപ്പർ റിയാലിറ്റി ഷോ ബിഗ്ബോസ് മലയാളം സീസൺ മൂന്നിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂര്യ ജെ മേനോൻ. മികച്ച നടിയും മോഡലുമായ സൂര്യ കേരളത്തിലെ ആദ്യ വനിത ഡിജെമാരിൽ ഒരാൾ കൂടിയാണ്. ബിഗ്ബോസിൽ എത്തിയതോടെയാണ് സൂര്യ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.
ബിഗ്‌ബോസ് ഷോയിൽ മറ്റൊരു മൽസരാർത്ഥിയായിരുന്നു യുവ നടൻ മണിക്കുട്ടനെ ഇഷ്ടമാണെന്ന് സൂര്യ പറഞ്ഞതോടെ വിമർശവനവും ധാരാളം വിമർശനങ്ങലും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചു സൂര്യ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
Also Read
കുട്ടിയുടുപ്പിൽ കിടിലൻ ഡാൻസുമായി നൈല ഉഷ, നടിയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ
തനിക്ക് ഒരു വിവാഹം ഉടനെ ഉണ്ടാകില്ലെന്നാണ് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. സൂര്യ ജെ മോനോന്റെ വാക്കുകൾ ഇങ്ങനെ:
വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താൻ എന്ത് സ്വപ്നം കണ്ടാലും അതിൽ നിന്നും വേദന മാത്രമേ ലഭിച്ചിട്ടുള്ളു. അതുകൊണ്ട് ഇപ്പോൾ ഞാൻ കല്യാണ സ്വപ്നങ്ങളൊക്കെ തൽകാലം മാറ്റി വെച്ചിരിക്കുകയാണ്. നേരത്ത ആലോചിച്ച ഒരു വിവാഹം മുടങ്ങി പോയത് അയാൾ കൂടുതൽ സ്ത്രീധനം ചോദിച്ചതോടെയാണ്.
എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തി തന്നെയായിരുന്നു എന്റെ അടുത്ത് അത്രയും സ്ത്രീധനം ചോദിച്ചത്. സാമ്ബത്തികമായി വളരെ ഉയർന്ന നിലയിലായിരുന്നു അദ്ദേഹം. ആൾക്ക് സ്വന്തമായി വരുമാനമോ ജോലിയോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടുകാർ നല്ല സ്വർണമൊക്കെ ചോദിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ എങ്ങനെ എങ്കിലും നടത്താം എന്ന് പറഞ്ഞു.
പക്ഷേ ഇത്രയും സ്വർണം ചോദിക്കുന്ന ആളിന് അതിനുള്ള യോഗ്യത ഉണ്ടോന്ന് കൂടി അമ്മ ചോദിച്ചു. ആ ചോദ്യം മനസിൽ ഒരു എക്കോ പോലെ മുഴങ്ങി കൊണ്ടിരുന്നു. അമ്മ ചോദിച്ചത് എന്റെ മനസിനെ സ്പർശിച്ചു. ഇതേ കുറിച്ച് അവരുടെ അടുത്ത് പറഞ്ഞ് വിടുകയായിരുന്നു. ബിഗ് ബോസിൽ പോയി തിരിച്ച് വന്നതിന് ശേഷം തനിക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു.
പന്ത്രണ്ട് സിനിമകളിൽ നിന്നും അല്ലാതെയുമായി അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. ഞാനിപ്പോൾ മിസ് കേരള ടോപ് ഫൈവിൽ വന്നിട്ടുണ്ട്. ഡിജെ പ്രൊഫഷണിൽ ആദ്യകാലത്തുള്ള സ്ത്രീകളിൽ ഒരാൾ ആയിരുന്നു ഞാൻ. വളരെ ചുരുക്കം പെൺകുട്ടികൾ മാത്രമേ ആ സമയത്ത് ഡിജെ രംഗത്ത് ഉണ്ടായിരുന്നുള്ളു. അധികം പേർക്ക് ഈ മേഖലയെ കുറിച്ച് അറിയില്ലായിരുന്നു.
പണ്ട് മുതലേ എനിക്ക് പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഞാനീ മേഖല തിരഞ്ഞെടുത്തത്. അങ്ങനെ ഒരു വർഷത്തോളം ഞാൻ ഡിജെ രംഗത്ത് വർക്ക് ചെയ്തു. കുറേ നാൾ കഴിഞ്ഞതോടെ ആ കരിയർ ഉപേക്ഷിച്ച് മറ്റൊന്ന് തിരഞ്ഞെടുക്കുകയായിരുന്നു എന്നും സൂര്യ പറയുന്നു.