തെലുങ്ക് സൂപ്പർ താരം രാം ചരൺ നായകനാവുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം നടൻ ജയറാമും അഭിനയിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത്. ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കർ ഒരുക്കന്ന ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലായിരിക്കും ജയറാം എത്തുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭാഗ്മതി, ആലാ വൈകുന്തപുരമുലു എന്നീ തെലുങ്കു ചിത്രങ്ങളിൽ ആയിരുന്നു അവസാനമായി ജയറാം അഭിനയിച്ചത്. നിലവിൽ വിജയ് ബാബു ചിത്രമായ സരക്ക് വാരി പട്ടയിൽ അഭിനയിക്കുകയാണ് ജയറാം. പ്രഭാസിന്റെ രാധേ ശ്യാമിലും ജയറാം പ്രധാന റോളിൽ എത്തുന്നുണ്ട്.
അതേ സമയം നേരത്തെ മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലും ഷങ്കർ ചിത്രത്തിൽ അഭിനയി ക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൽ വില്ലൻ വേഷം തന്നെയാണ് ഫഹദും അവതരിപ്പിക്കുക എന്നായിരുന്നു റിപ്പോർട്ട്. ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ അത്ര തന്നെ പ്രാധാന്യം ലഭിക്കുന്നത് ആയിരിക്കും ഫഹദിന്റെ വില്ലൻ കഥാപാത്രവും എന്നായിരുന്നു സൂചന.
Also Read
ദുൽഖർ സൽമാനും നിവിൻ പോളിക്കും ഒപ്പം അഭിനയിക്കണം: ആഗ്രഹം തുറന്ന് പറഞ്ഞ് നടി മാതു
ഫഹദിന് കഥാപാത്രം ഇഷ്ടപ്പെട്ടെന്നും മറുപടി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ജയറാം ഈ ചിത്രത്തിൽ വില്ലൻ ആകുമെന്ന വാർത്തകൾ വരുന്നത്.
രാം ചരണിന്റെ 15ാമത് ചിത്രമാണിത്. ചിത്രത്തിൽ ബോളിവുഡ് താരം കിയാര അദ്വാനിയാണ് നായിക. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ഹൈദരാബാദിൽ പ്രത്യേകം നിർമ്മിച്ച സെറ്റിലാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഹൈദരാബാദിൽ വെച്ചായിരിക്കും ചിത്രീകരിക്കുക.
ഈ വർഷം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കാനാണ് ഷങ്കറിന്റെ തീരുമാനം. അതേ സമയം തമിഴിൽ ഇന്ത്യൻ 2 പൂർത്തിയാക്കുന്ന തിരക്കിലാണ് ഷങ്കർ ഇപ്പോഴുള്ളത്. അതിന് ശേഷം ദളപതി വിജയിയെ നായകനാക്കി മുതൽവൻ രണ്ടാം ഭാഗവും അദ്ദേഹം ഒരുക്കുന്നുണ്ടെന്നാണ് കോടമ്പാക്കത്ത് നിന്നുള്ള റിപ്പോർട്ടുകൾ.