മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയയായ നടിയാണ് പ്രയാഗ മാർട്ടിൻ. പ്രശസ്ത ക്യാമറാമാനും സംവിധാനകനുമായ മാർട്ടിൻ പ്രക്കാട്ടിന്റെ മകൾ കൂടിയായ പ്രയാഗ ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. പിന്നീട് നായികയായും സഹനടിയായും അരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം.
സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലൂടെയാണ് പ്രയാഗ ബാലതാരമായി അരങ്ങേറിയത്. പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത പ്രയാഗ ഒരു മുറൈവന്ത് പാർത്തായ എന്ന സിനിമയിലുടെ ഉണ്ണി മുകുന്ദന്റെയൊപ്പം മലയാളത്തിൽ നായികയായി അരങ്ങേറി.
പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാഗ നായികയായി അരങ്ങേറിയത്.
ഫുക്രി, പോക്കിരി സൈമൺ, പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി പ്രയാഗ മാറി. മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാഗ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ചിരുന്ന പ്രയാഗയുടെ പുതിയ ചിത്രം തെലുങ്കിലായിരുന്നു. ഇപ്പോൾ തമിഴത്തിന്റെ നടിപ്പിൻ നായകൻ സൂര്യക്ക് ഒപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. അടുത്തിടെ തമിഴ് ആന്തോളജി ചിത്രം നവരസയിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്നു പ്രയാഗ. നവരസയിൽ സൂര്യ നായകനായ ഗിറ്റാർ കമ്പി മേലെ നിൻട്രൂ എന്ന ചിത്രത്തിലാണ് പ്രയാഗ എത്തിയത്.
നായികാ റോളുകൾക്ക് പുറമെ അനിയത്തിവേഷങ്ങളിലും എത്തിയിരുന്നു പ്രയാഗ. ജനപ്രിയ നടൻ ദിലീപിന്റെ നായികയായി പ്രയാഗ അഭിനയിച്ച രാമലീലയും നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായ ചിത്രമാണ്. അരുൺ ഗോപിയുടെ സംവിധാനത്തിൽ ഒരുങ്ങിയ രാംലീല മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടിയിലധികം കളക്ഷൻ നേടിയ സിനിമ കൂടിയാണ്.
കൂടാതെ ഗീത എന്ന ചിത്രത്തിലൂടെ അടുത്തിടെ കന്നഡത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രയാഗ. ഗണേഷ് ആണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തിയത്. മലയാളത്തിൽ ദിലീപിന് പുറമെ ഉണ്ണി മുകുന്ദൻ, ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയൻ, ബിബിൻ ജോർജ്ജ്, തുടങ്ങിയവരുടെ നായികയായും പ്രയാഗ അഭിനയിച്ചു. ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്.
അതേസമയം സിനിമാ തിരക്കുകൾക്ക് ഇടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പ്രയാഗ പങ്കുവെക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പ്രയാഗ എപ്പോഴും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. പ്രയാഗ മാർട്ടിന്റേതായി വരാറുളള പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
Also Read
കുടുംബവിളക്ക് സീരിയലിൽ നിന്നും ഒഴിവാക്കിയതാണോ, കല്യാണമാണോ, വ്യക്തമായ മറുപടിയുമായി അമൃതാ നായർ
അടുത്തിടെ ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തിയും വാർത്തകളിൽ നിറഞ്ഞിരുന്നു പ്രയാഗ. അതേസമയം പ്രയാഗയുടെതായി വന്ന പുതിയ പോസ്റ്റും അതിനോടൊപ്പം നടി നൽകിയ ക്യാപ്ഷനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. വളരെ സ്പെഷ്യലായ എന്തോ ഒന്ന് വരുന്നുണ്ടെന്നാണ് നടി പറയുന്നത്.
നിങ്ങൾ എപ്പോഴെങ്കിലും തിരമാലകളിൽ പെട്ടിട്ടുണ്ടോ? തിരകളിൽ പെട്ട് വളഞ്ഞുപുളഞ്ഞിട്ടുണ്ടോ. നിങ്ങളിപ്പോൾ എന്റെ മുഖത്ത് പുഞ്ചിരി കാണുന്നില്ലെ. ഒരുപാട് പേടിച്ച ശേഷമാണ് ഞാൻ ഇങ്ങനെ ചിരിക്കുന്നത്. ഇതാണ് ആ നിമിഷം വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്ത് തന്നെ സംഭവിക്കാനുണ്ട്. അത് ഉടനെ സംഭവിക്കും. ബീച്ചിൽ നിന്നുളള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് പ്രയാഗ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നടിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.