ആദ്യ സിനിമ 15ാം വയസ്സിൽ ആയിരുന്നു, അത് കാണാൻ എല്ലാവരും കൂടി അവിടെ ചെന്നപ്പോൾ കണ്ടത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സ്വാസിക

144

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക വിജയ്. സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും താരത്തിനെ ഏറെ സുപരിചിതയാക്കിയത് മിനിസ്‌ക്രീൻ സീരിയലുകൾ ആയിരുന്നു.

തമിഴ് ചിത്രമായ വൈഗയിലൂടെ 2009 ലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയതോടെയാണ് സ്വാസികയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്.

Advertisements

Also Read
എന്ത് ആഗ്രഹിച്ചാലും സ്വപ്നം കണ്ടാലും വേദന മാത്രമേ ലഭിച്ചിട്ടുള്ളു, ഇനി ഒരു വിവാഹം ഉടനെ ഉണ്ടാകില്ല: സങ്കടത്തോടെ സൂര്യ ജെ മേനോൻ

2015 മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ദത്ത്പുത്രി എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീൻ ജീവിതം തുടങ്ങുന്നത്. അതുവരെ സിനിമയിൽ ചെറിയ വേഷങ്ങളിൽ സജീവമായിരുന്ന നടി ഒറ്റ സീരിയൽ കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു . ചെറിയ സമയം കൊണ്ട് തന്നെ സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു.

ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന പരമ്പരയിലൂടെയാണ് നടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ എവർഗ്രീൻ താരജോഡികാണ് സീതയും ഇന്ദ്രനും. നടൻ ഷാനവാസ് ആണ് സീരിയലിൽ ഇന്ദ്രനെ അവതരിപ്പിച്ചത്. സീരിയൽ അവസാനിച്ചിട്ട് നാളുകൾ കഴിഞ്ഞുവെങ്കിലും ഇന്നുംപ്രേക്ഷകരുടെ ഇടയിൽ സീതയും ഇന്ദ്രനും ചർച്ചയാണ്.

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്. ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്.

Also Read
കുട്ടിയുടുപ്പിൽ കിടിലൻ ഡാൻസുമായി നൈല ഉഷ, നടിയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ

അതേ സമയം തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു സ്വാസിക ആദ്യത്തെ സിനിമയിൽ അഭിനയിച്ചത്. ഈ തമിഴ് ചിത്രം കാണാൻ വേണ്ടി കുടുംബം ഒന്നിച്ച് ചെന്നെയിൽ പോയതിനെ കുറിച്ചും നടി പറയുന്നുണ്ട്, സ്വാസികയുടെ വാക്കുകൾ ഇങ്ങനെ:

കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് വീട്ടിലെ ഓണമാണ്. ഞങ്ങളുടേത് കൂട്ടുകുടുംബമാണ്. ഓണക്കോടിയും ഓണ സദ്യയുമൊക്കെ അൽപം സ്‌പെഷ്യലാണ്. മിക്കപ്പോഴും ഓണം സിനിമ സെറ്റിലോ വല്ല സ്റ്റേജ് ഷോകളിലോ ആയിരിക്കും. തിരുവോണ ദിവസം വീട്ടിലേയ്ക്ക് ഓടി വരാൻ കഴിയുന്ന ദൂരമാണെങ്കിൽ വീട്ടിലെത്തും.

പുത്തൻ മണമുള്ള ഓണക്കോടിയൊക്കെ ഉടുത്ത സന്തോഷമായിരിക്കും. കഴിഞ്ഞ തവണ ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലായിരുന്നു. സിനിമ തിരക്കുകളോ പ്രോഗ്രാമോ ഇല്ലാതെ വീട്ടിലിരുന്നു ഓണം ആഘോഷിച്ചു.

15ാം വയസ്സിലാണ് വൈഗ എന്ന സിനിമ ചെയ്യുന്നത്. ഒരു പ്രണയ ചിത്രമായിരുന്നു അത്. സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. വൈഗ കാണാനായി ഞങ്ങൾ എല്ലാവരും കൂടി വണ്ടി പിടിച്ചാണ് ചെന്നൈയിലേയ്ക്ക് പോയത്.

Also Read
എന്റെ വിഷമത്തിൽ എന്നെ ആശ്വസിപ്പിക്കാനായി എന്നെ തേടി വന്നയാൾ, രജിത് കുമാറിനൊപ്പമുള്ള ചിത്രവുമായി ദയ അശ്വതി

ചെന്നൈയിൽ എത്തിയപ്പോൾ വലിയ പോസ്റ്ററിൽ എന്റെ മുഖം. ബിഗ് സ്‌ക്രീനിൽ ആദ്യമായി എന്റെ മുഖം കണ്ടപ്പോൾ അന്ന് അനുഭവിച്ച് ഫീൽ അത് പറഞ്ഞറിക്കാൻ സാധിക്കാത്തതാണെന്നാണ് സ്വാസിക പറയുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയാണ് കരിയറിലെ വഴിത്തിരിവ് ആയതെന്നണ് സ്വാസിക പറയുന്നത്. പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞ ചിത്രമായിരുന്നു. സിനിമ ജീവിതത്തിൽ എന്നെ തേടിയെത്തിയ ഏറ്റവും വലിയ സന്തോഷ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കരമാണ്.

ഇരുപത് വയസ്സുകാരിയായ വാസന്തിയായി വേഷപകർച്ച നടത്തിയപ്പോൾ ഒരിക്കലും അതിനെത്തേടി അവാർഡ് എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സ്വാസിക വ്യക്തമാക്കുന്നു.

Advertisement