നൃത്ത രംഗത്ത് നിന്നും സിനിമയിൽ എത്തിയ താര സുന്ദരിയാണ് നടി ഷംന കാസിം. 2004ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഷംന കാസിം ഒരു അഭിനേത്രിയെന്ന നിലയിലും നർത്തക എന്ന നിലയിലും മലയാളികൾക്ക് പ്രിയങ്കരിയാണ്.
ചെറിയ കുട്ടി ആയിരിക്കുമ്പൊഴേ കഥക്, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ഷംന കാസിം, സ്‌കൂൾ വിദ്യാർത്ഥിനി ആയിരുന്നപ്പോൾ തുടർച്ചയായ നാലു വർഷം കണ്ണൂർ ജില്ലാ കലാതിലകം ആയിരുന്നു. 2003 ൽ ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്.
2003ലെ അമൃതാ ടിവി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. സിനിമയിലെത്തിയപ്പോൾ മലയാളത്തിൽ നല്ല അവസരം ലഭിച്ചില്ലെങ്കിലും അന്യ ഭാഷ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്.
തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമായ താരം ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. മഞ്ഞു പോലൊരു പെണ്കുട്ടി എന്ന കമൽ ചിത്രത്തിൽ കൂടിയാണ് ഷംന അഭിനയ രംഗത്ത് എത്തുന്നത്. ചിന്ന അസിൻ എന്ന വിളിപ്പേരും തമിഴ് സിനിമ പ്രേമികൾ ഷംന കാസിമിന് സമ്മാനിച്ചിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങൾക്ക് ഒപ്പം അഭിനയിച്ച ഷംനയെ ദളപതി വിജയ് ഉൾപ്പടെ ഉള്ളവർ ചിന്ന അസിൻ എന്നാണ് വിളിക്കാറുള്ളത്.
അതേ സമയം താൻ കുട്ടികാലത്ത് ഒരാളുടെ ആദ്യരാത്രി മുടക്കിയിട്ടുണ്ടെന്ന് വെളുപ്പെടുത്തുകയാണ് ഷംന ഇപ്പോൾ. തനിക്ക് 4 വയസ്സ് മാത്രം പ്രായമുളപ്പോൾ മൂത്ത ഇത്താത്തയുടെ കല്യാണത്തിന്റെ അന്ന് രാത്രി മണിയറയിൽ ആദ്യമേ താൻ സ്ഥാനം പിടിച്ചെന്നും ഇതുകണ്ട ഇക്കാക്കയുടെ കിളി പോയെന്നും ഷംന കാസ്സിം പറയുന്നു.
അമ്മ തന്നെ എടുത്തോണ്ട് പോകാൻ തുടങ്ങിയപ്പോളും താൻ സൈഡിൽ കിടന്നോളാം എന്ന് ഇത്താത്തയോട് പറഞ്ഞു. ബന്ധുക്കൾ അടക്കം പലതും പറഞ്ഞങ്കിലും താൻ കൂട്ടാക്കിയില്ലന്നും പിന്നീട് ഇക്കാക്ക തന്നോട് അവിടെ കിടന്നോളാൻ തന്നോട് പറഞ്ഞെന്നും ഷംന പറയുന്നു.
എന്നാൽ ചെറുപ്പത്തിൽ കിടക്കയിൽ മൂത്രം ഒഴിക്കുന്ന ശീലമുള്ളതിനാൽ അവരുടെ കിട്ടുകയിൽ മൂത്രം ഒഴിച്ചെന്നും അതിനാൽ അവരും തന്റെ ആദ്യരാത്രിയും കുളമാക്കി കൈയിൽ തരുമെന്ന് ചലഞ്ച് ചെയ്തെന്നും ഷംന കാസ്സിം പറയുന്നു.
അതേ സമയം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല.
മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലെ നായികയുടെ കൂട്ടുകാരിയായ ധന്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് എന്നിട്ടും,ഡിസംബർ, പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം തുടങ്ങിയ സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ. ആദ്യമായൊരു പ്രധാനവേഷം ചെയ്യുന്നത് 2007ൽ തന്റെ ആദ്യതെലുങ്ക് ചിത്രമായ ‘ശ്രീ മഹാലക്ഷ്മി’യിലാണ്. ടൈറ്റിൽ കഥാപാത്രമായിരുന്നു അതിൽ.
മുനിയാണ്ടി വിളങ്ങിയാൽ മൂൻട്രാമാണ്ട് എന്ന സിനിമയിലെ നായികാവേഷത്തിലൂടെ തമിഴ് സിനിമാരംഗത്തുമെത്തി. പിന്നീട് ജോഷ് എന്ന സിനിമയിലൂടെ കന്നടയിലും എത്തി. മലയാളത്തിൽ ആദ്യമായി നായികയാവുന്നത് 2012ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന സിനിമയിലാണ്. ഇപ്പോൾ വിവാഹാലോചനയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും താരം പെട്ടിട്ടുണ്ട്.