അന്യഭാാഷക്കാരിയാണെങ്കിലും മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും അടക്കം നായികയായി അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താര സുന്ദരിയാണ് വടി ലക്ഷ്മി റായ്. വിവിധ ഭാഷകളിലായി നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.
സൂപ്പർതാരങ്ങളുടെ നായികയായി തെന്നിന്ത്യയിൽ തിളങ്ങിയ ലക്ഷ്മി റായ് ബോളിവുഡിലും വിജയം നേടിയ നടിയാണ്. എന്നാൽ ഇപ്പോൾ സിനിമയിൽ കാസ്റ്റിങ് കൗച്ചുകൾ ഉണ്ടെന്നും എന്നാൽ ഇന്നതിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് ലഷ്മി റായ്. തന്റെ സുഹൃത്തായ ഒരു മോഡലിന് ഓഡിഷനിൽ പോയപ്പോൾ നേരിടെണ്ടിവന്ന സംഭവത്തെക്കുറിച്ച് പറഞ്ഞാണ് താരം സിനിമാ മേഖലയിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയത്.
എന്റെ സുഹൃത്ത് ഒരു മോഡൽ ആയിരുന്നു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂർച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയിൽ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട് അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെൺകുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവൾ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു.
അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവൾ ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡിൽ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവൾ തീർച്ചയാക്കി. പെൺകുട്ടികൾ തങ്ങളുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം.
സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താൻ അവർ നിർബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡിൽ. ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുൻപ് പലരെയും കാണേണ്ടിവരും. സംവിധായകൻ അറിയാത്ത ആളുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. മാത്രമല്ല ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകൻ അറിയണമെന്നില്ലെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താൻ അവർ നിർബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡിൽ.’ ലക്ഷ്മി റായ് പറയുന്നു. ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുൻപ് പലരെയും കാണേണ്ടിവരുമെന്നു പറഞ്ഞ താരം എന്നാൽ ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകൻ അറിയണമെന്നില്ലെന്നും കൂട്ടിച്ചേർത്തു.