കുടുംബവിളക്കിലെ ആ വേഷത്തിൽ നിന്നും പ്രമുഖ നടിയെ മാറി, പുതിയ നടി എത്തി: അമ്പരന്ന് ആരാധകർ

588

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയൽ ആണ് കുടുംബവിളക്ക്. സിദ്ധാർഥ് മേനോൻ എന്ന ബിസിനസുകാരന്റേയും ഭാര്യ സുമിത്രയുടേയും കുടുംബ ജീവിതത്തിലൂണ്ടാകുന്ന സംഭവങ്ങളിലൂടെ മുന്നോട്ട് പോകുന്ന പരമ്പര ഹിറ്റായി മുന്നേറുകയാണ്.

ഇപ്പോഴിതാ ഈ പരമ്പരയിൽ വീണ്ടും താരമാറ്റം ഉണ്ടായിരിക്കുകയാണ്. പ്രമുഖ സിനിമാ സീരിയൽ നടി മീര വാസുദേവ് ആണ് കുടുംബവിളക്കിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വില്ലത്തി വേദിക എന്ന കഥാപാത്രമായി അമേയ നായർ ആണ് എത്തിയിരുന്നത്. ഈ കഥാപാത്രത്തിൽ നിന്ന് അമേയ ഇപ്പോൾ മാറിയിരിക്കുകയാണ്.

Advertisements

തിരുവോണത്തിന്റെയന്ന് ഒരു മണിക്കൂർ നീണ്ടു നിന്ന മെഗാ എപ്പിസോഡിലായിരുന്നു പുതിയ വേദിക എത്തിയത്. അമേയ നായർക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോൾ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്‌സ്, അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നിവയിലൂടെ മലയാളികൾക്കും സുപരിചിതയാണ് ശരണ്യ. ഇത് മൂന്നാം തവണയാണ് വേദിക എന്ന കഥാപാത്രം മാറുന്നത്. പരമ്പ ആരംഭിച്ചപ്പോൾ തെന്നിന്ത്യൻ താരം ശ്വേത വെങ്കിട് ആയിരുന്നു വേദികയായി എത്തിയത്.

എന്നാൽ 56 എപ്പസോഡിൽ മാത്രമായിരുന്ന ശ്വേത ഉണ്ടായിരുന്നത്. പിന്നീട് അമേയ ഈ വേഷം ഭംഗിയായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് താരത്തിന്റെ പിന്മാറ്റം. നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.മ ൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ശ്രീജിത്ത് വിജയ് ആണ്.

പ്രതീഷായി നൂബിൻ, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്. മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്‌ക്കൊപ്പം നിൽക്കുന്നത്.നടൻ നൂബിൻ ജോണിയാണ് സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വില്ലത്തി വേദിക എന്ന കഥാപാത്രമായി അമേയ നായർ ആണ് എത്തിയിരുന്നത്. ഈ കഥാപാത്രത്തിൽ നിന്ന് അമേയ മാറിയിരിക്കുകയാണ്. അമേയ നായർക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോൾ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisement