മലയാളമയക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്ന താര സുന്ദരിയാണ് നടി ഗൗതമി. മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ താരങ്ങളോടൊപ്പം പ്രവർത്തിച്ച ഗൗതമി വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു.
മോഹൻാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയും അടക്കം മലയാളത്തിൽ മുൻനിര താരങ്ങളുടെ നായികയായി തിളങ്ങി നിന്ന നടിയാണ് ഗൗതമി. തെലുങ്ക് സിനിമയിൽ കൂടി അരങ്ങേറിയ ശേഷം മലയാളം, തമിഴ് ഭാഷകളിൽ താരം സജീവമായിരുന്നു.
മലയാളികൾക്ക് ഇന്നും ഓർത്ത് വെയ്ക്കാൻ കഴിയുന്ന നല്ല കഥാപാത്രങ്ങളാണ് ഗൗതമി സമ്മാനിച്ചത്.
ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തയി ഗൗതമി ഉലകനായകൻ കമൽഹാസനെ വിവാഹം കഴിച്ചിരുന്നു വെങ്കിലും ആ ബന്ധവും പിരിഞ്ഞിരുന്നു.
തെന്നിന്ത്യയിടെ പ്രിയ താരങ്ങളായിരുന്ന കമലിന്റെയും ഗൗതമിയുടേയും വേർപിരിയൽ ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. 13 വർഷം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത് 2016 ഒക്ടോബറിലാണ്.
വേർപിരിയലിനു ശേഷം ബന്ധം അവസാനിപ്പിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചു ഗൗതമി കൂടുതൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
എന്നാൽ അടുത്തിടെയാണ് ഗൗതമി പ്രതികരണം അറിയിച്ചു രംഗത്ത് വന്നത്. പരസ്പര ബഹുമാനവും ആത്മാർഥതയും നിലനിർത്താൻ കഴിയാതെ വന്നു പിന്നീട് ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാൻ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലാണ് വേർപിരിഞ്ഞതെന്നു അവർ വ്യക്തമാക്കി.
ഇപ്പോൾ ആദ്യ വിവാഹത്തിലെ മകൾ ശുഭലക്ഷ്മിക്ക് ഒപ്പം താൻ സന്തോഷത്തോടെ കഴിയുകയാണെന്നും തനിക്ക് അർബുദം വന്നെങ്കിലും മകളുടെ നിർദേശത്തോടെയാണ് തിരിച്ചു വന്നതെന്നും താരം പറയുന്നു. എട്ട് വയസ്സുവരെ മകൾക്ക് അമ്മ ആരാണെന്ന് അറിയില്ലായിരുന്നുവെന്നും സിനിമയിൽ നിന്നും ഇടവേളയെടുത്ത ശേഷമാണ് മകൾക്ക് ഒപ്പം സമയം ചിലവിടാൻ കഴിഞ്ഞതെന്നും ഗൗതമി പറയുന്നു.
അവതാരിക, സാമൂഹിക പ്രവർത്തിക എന്നീ രീതിയിൽ ശോഭിച്ചെങ്കിലും അമ്മയുടെ റോളിൽ കഴിയാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും ഗൗതമി പറയുന്നു. അമ്മ ഇനി അഭിനയിക്കണമെന്ന മകളുടെ ആഗ്രഹമാണ് തന്നെ വീണ്ടും തിരിച്ചു വരാൻ പ്രേരിപ്പിച്ചതെന്നും അർബുദം ബാധിച്ച സമയത്ത് തന്നെ ഓരോ ചുവടും മുന്നോട്ട് നടത്താൻ മകളുടെ പിന്തുണയുണ്ടായെന്നും ഗൗതമി പറയുന്നു.
ജീവിതം ആസ്വദിച്ചു താനായി തന്നെ ജീവിക്കാനാണ് ആഗ്രഹമെന്നും മകൾ ജനിച്ച സമയം മുതൽ എല്ലാ തീരുമാനങ്ങളും അവളെ ചുറ്റിപറ്റിയാണ് എന്നാണ് ഗൗതമി പറയുന്നത്. മാത്രമല്ല, കമലിന്റെ മകളാണ് ബന്ധം തകർത്തതെന്ന വാർത്തയിൽ സത്യമില്ല. അർബുദം ബാധിച്ചതോടെ ഞാൻ കമലിന് ബാധ്യതയായിരിക്കാമെന്നും ഗൗതമി പറയുന്നു.