ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ട്, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, ഷെയ്ൻ തയ്യാറെങ്കിൽ പെട്ടെന്ന് കല്യാണം കഴിക്കാം: ഹനാൻ പറയുന്നത് കേട്ടോ

952

തന്റെ പഠന ചിലവിനും കുടുംബത്തെ പോറ്റുന്നതിനും വേണ്ടി മീൻ കച്ചവടം നടത്തി വാർത്തകളിൽ നിറഞ്ഞതോട മലയാളികൾക്ക് സുപരിചതയായി മാറിയ താരമാണ് ഹനാൻ. മീൻ കച്ചവടത്തെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ ആണ് ഹനാൻവൈറലായി മാറിയ പെൺകുട്ടിയാണ് ഹനാൻ.

മീൻ കച്ചവടം നടത്തുന്ന ഹനാനെക്കുറിച്ചുള്ള വാർത്തയും തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച തെറ്റിദ്ധാരണകളും ഒക്കെ വലിയ വാർത്ത ആയിരുന്നു. സർക്കാർ ഏറ്റെടുത്ത പെൺകുട്ടിയാണ് ഹനാൻ. കഴിഞ്ഞ ദിവസം ഹനാന്റെ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാളുകൾക്ക് മുമ്പ് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു ഹനാന്. വർക്കൗട്ടിലൂടെ തന്റെ ഫിറ്റ്നസ് വീണ്ടെടുക്കുകയാണ് താരം.

Advertisements

വർക്കൗട്ട് വീഡിയോ വൈറലായി മാറിയതോടൊപ്പം തന്നെ താരത്തിനെതിരെ സദാചാരവാദികളുടെ സൈബർ ആക്രമണവുമുണ്ടായിരുന്നു. എന്നാൽ ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന ഭാവത്തിൽ മുന്നോട്ട് പോവുകയാണ് ഹനാൻ. ഇപ്പോഴിതാ അനെക് ഡോട്ട് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹനാൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Also Read
കോളേജിൽ പഠിക്കുന്ന സമയത്ത് പ്രണയിച്ച കുട്ടിയെ കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം; തിരിച്ചറിവ് വെച്ചപ്പോൾ ഇനി പൊക്കം വെക്കില്ലെന്ന് അച്ഛൻ പറഞ്ഞു: സൂരജ്

തനിക്ക് ക്രഷ് തോന്നിയ നടനെക്കുറിച്ചാണ് ഹനാൻ സംസാരിക്കുന്നത്. ഷെയ്ൻ നിഗത്തിനോടാണ് ക്രഷ് തോന്നിയതെന്നാണ് ഹനാൻ പറയുന്നത്. ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. ഷെയ്ൻ നിഗം തയ്യാറായാൽ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാൻ പറയുന്നുണ്ട്. പിന്നാലെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാലുള്ള ആഗ്രഹങ്ങളും ഹനാൻ പങ്കുവെക്കുന്നുണ്ട്.

വിജയ്ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ് ഹനാൻ പറയുന്നത്. മലയാളത്തിൽ ഉണ്ണി മുകുന്ദനൊപ്പം സഹോദരിയായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറയുന്ന ഹനാൻ നായികയാകാൻ ഇഷ്ടം ഷെയ്ൻ നിഗത്തിന്റേതാണെന്നും പറയുന്നു.

അറേഞ്ചഡ് വിവാഹം ആണോ പ്രണയ വിവാഹമാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ ഷെയ്ന് ഇഷ്ടമാണെങ്കിൽ പ്രണയ വിവാഹമെന്നും ഷെയ്ൻ ഉമ്മയ്ക്ക് ഇഷ്ടമായാൽ അറേഞ്ച്ഡും എന്നും ഹനാൻ തമാശയായി പറയുന്നുണ്ട്. സ്വവർഗാനുരാഗത്തെക്കുറിച്ചും ഹനാൻ സംസാരിക്കുന്നുണ്ട്. സ്വന്തം പാർട്ട്ണർ ആൺകുട്ടി വേണോ പെൺകുട്ടി വേണോ എന്നതൊക്കെ അവരവരുടെ താൽപ്പര്യം മാത്രമാണെന്നാണ് ഹനാൻ പറയുന്നത്.

അതേ സമയം ബിഗ് ബോസിനെക്കുറിച്ചും ഹനാൻ സംസാരിക്കുന്നുണ്ട്. ബിഗ് ബോസ് നല്ല ഷോയാണ്. നമ്മളുടെ ക്യാരക്ടർ നല്ലതാണെങ്കിൽ എവിടെ വേണമെങ്കിലും എത്രകാലം വേണമെങ്കിലും കഴിയാം. അവസരം കിട്ടിയാൽ പോകുമെന്നാണ് ഹനാൻ പറയുന്നത്.

Also Read
‘അഭിനയം നിർത്താമെന്ന് തീരുമാനിച്ചു; വന്ന സിനിമകൾ ഉപേക്ഷിച്ചു, വീട്ടിൽ അതും പ്രശ്‌നമായി; ഞാൻ ഞാനല്ലാതെ ആയി മാറിയെന്നും അമല പോൾ

Advertisement