നായകൻ രാത്രി മൂന്ന് മണിയ്ക്ക് വീട്ടിലേക്ക് വിളിച്ചാലും പോകണം, പോയില്ലെങ്കിൽ സിനിമയിൽ നിന്നും പുറത്താക്കും: അനുഭവം വെളിപ്പെടുത്തി മല്ലിക ഷെരാവത്ത്

766

ഇന്ത്യ മഴുവൻ ഒരുകാലത്ത് ആരാധകരുള്ള ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മല്ലിക ഷെരാവത്ത്. ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിക്കാൻ മല്ലികയ്ക്ക് സാധിച്ചിരുന്നു.എന്നാൽ പിന്നീട് സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു മല്ലിക.

ബോളിവുഡിൽ മ ർ ഡ ർ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മല്ലികാ ഷെരാവത്ത് പിന്നീട് ഹോളിവുഡ് ചിത്രങ്ങളായ ദ മിത്ത്, ഹിസ്, പൊളിറ്റിക്സ് ഓഫ് ലവ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം താരം തിരികെ വന്നിരിക്കുകയാണ്. ആർകെ ആർകെയ് എന്ന ചിത്രത്തിലൂടെയാണ് മല്ലികയുടെ തിരിച്ചുവരവ്.

Advertisements

അതേ സമയം ബോൾഡ് ആയ വേഷങ്ങളിലൂടെയായിരുന്നു മല്ലിക ഷെരാവത്ത് ശ്രദ്ധ നേടുന്നത്. മർഡർ എന്ന ചിത്രത്തിലൂടെ ആയിരുന്നു മല്ലികയുടെ അരങ്ങേറ്റം. ഇമ്രാൻ ഹാഷ്മിയായിരുന്നു ചിത്രത്തിലെ നായകൻ. ചിത്രം വൻ വിജയമായി മാറുക ആയിരുന്നു.

ചിത്രത്തിലെ മല്ലികയുടേയും ഇമ്രാൻ ഹഷ്മിയുടേയും ചൂടൻ രംഗങ്ങൾ തരംഗമായി മാറിയിരുന്നു. പിന്നീട് വന്ന സിനിമകളിലേയും മല്ലികയുടെ ബോൾഡ് രംഗങ്ങൾ വലിയ ചർച്ചയായി മാറിയിരുന്നു. ഓൺ സ്‌ക്രീനിലെ ചൂടൻ പ്രകടനങ്ങളിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും എന്നും ചർച്ചയാകപ്പെട്ടിരുന്ന താരമായിരുന്നു മല്ലിക ഷെരാവത്ത്.

Also Read
ആ വീഡിയോ ലീക്ക് ആയതിൽ ഒരു ടെൻഷനും ഇല്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ് താനും ചെയ്തിട്ടുള്ളത്: തുറന്നടിച്ച് പ്രിയാ വാര്യർ

തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന ശീലക്കാരി കൂടിയാണ് മല്ലിക. ഇപ്പോഴിതാ സിനിമാ ലോകത്ത് നിലനിൽക്കുന്ന മോശം പ്രവണതകളെക്കുറിച്ച് തുറന്നു പറയുകയാണ് മല്ലിക. സിനിമാ ലോകത്ത് നിലനിൽക്കണം എങ്കിൽ നായകന്മാരെ സന്തോഷിപ്പിച്ച് നിർത്തേണ്ടി വരുമെന്നാണ് മല്ലിക പറയുന്നത്.

എല്ലാ എ ലിസ്റ്റ് നടന്മാരും എനിക്കൊപ്പം അഭിനയിക്കുന്നത് എതിർത്തു. കാരണം ഞാൻ കോമ്പർമൈസിന് തയ്യാറാകില്ല എന്നതായിരുന്നു. കാര്യം ലളിതമാണ്, അവർക്ക് ഇഷ്ടം അവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന, അവരോട് കോമ്പർമൈസ് ചെയ്യുന്ന നടിമാരെയാണ്. ഞാൻ അതല്ല.

അതല്ല എന്റെ വ്യക്തിത്വം. മറ്റൊരാളുടെ ആഗ്രഹത്തിന് അനുസരിച്ച് എനിക്ക് ജീവിക്കേണ്ട എന്നാണ് താരം പറഞ്ഞത്.
എന്താണ് കോമ്പർമൈസ് എന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്നും മല്ലിക വ്യക്തമാക്കുന്നുണ്ട്. ഇരിക്ക്, നിൽക്ക്, എല്ലാം നായകൻ രാത്രി മൂന്ന് മണിയ്ക്ക് വിളിച്ച് എന്റെ വീട്ടിലേക്ക് വാ എന്ന് പറഞ്ഞാൽ നിങ്ങൾ പോകണം. നിങ്ങൾ ആ സർക്കിളിലാണെങ്കിൽ ആ സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ പോകണം.

പോയില്ലെങ്കിൽ സിനിമയിൽ നിന്നും പുറത്താക്കും എന്നാണ് താരം പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ബോളിവുഡ് സിനിമകൾ കുറയ്ക്കുകയും പകരം ഹോളിവുഡ് സിനിമകളിൽ ശ്രദ്ധിക്കുകയാണെന്നുമാണ് മല്ലിക പറയുന്നത്.

മ ർ ഡ റിന്റെ വിജയം തനിക്ക് രാജ്യാന്തര ശ്രദ്ധ നേടി തന്നുവെന്നും ഇതാണ് പിന്നീട് ജാക്കി ചാനൊപ്പം അഭിനയിക്കാൻ ഉള്ള അവസരം നൽകിയതെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയെ കാണാനുള്ള അവസരം നൽകിയത് എന്നും മല്ലിക പറയുന്നുണ്ട്. അതേസമയം ഇന്ത്യൻ സ്ത്രീകൾ തന്നെ എന്നും വിമർശിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മല്ലിക പറയുന്നുണ്ട്.

എനിക്ക് തോന്നുന്നത് അവർക്ക് ഗ്ലാമർ എന്നത് അംഗീകരിക്കാൻ സാധിക്കാത്തതാണ്. ഞാൻ അതിൽ നാണിക്കുന്നില്ല. ഞാൻ മ ർ ഡ റി ൽ ബിക്കിനി ധരിച്ചെത്തിയിരുന്നു. എനിക്കു മുമ്പും നായികമാർ ബിക്കിനി ധരിച്ചിരുന്നുവെങ്കിലും എന്നെപ്പോലെയായിരുന്നില്ല. എനിക്ക് നല്ല ശരീരമുണ്ടെന്ന പോലെയായിരുന്നു ഞാൻ പെരുമാറിയതെന്നും മല്ലിക ഷെരാവത്ത് പറയുന്നു.

Also Read
‘ഒരു അക്കിടി എന്ത് ചെയ്യുമ്പോഴും പറ്റും, കല്യാണവും അങ്ങനെ പറ്റിയതാ’; സ്‌നേഹം പങ്കുവെച്ചവരോട് ഗായത്രി അരുണിന്റെ മറുപടി ഇങ്ങനെ

ബീച്ചിൽ സാരിയുടുക്കുമോ ഇല്ല. ഞാൻ ബിക്കിനി ധരിക്കുകയും എന്റെ ശരീരത്തെ ആഘോഷിക്കുകയും ചെയ്യും. പക്ഷെ അത് ജനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലും അപ്പുറത്തായിരുന്നു. പ്രത്യേകിച്ചും സ്ത്രീകൾക്ക്. പുരുഷന്മാർക്ക് എന്നോട് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ പുരുഷന്മാർക്ക് എന്നെ ഇഷ്ടമാണ്. ഞാൻ അവരേയും ഇഷ്ടപ്പെടുന്നു. പക്ഷെ ചില സ്ത്രീകൾക്ക് എന്നോട് ദേഷ്യമാണ് എന്നും മല്ലിക വ്യക്തമാക്കുന്നു.

Advertisement