സന്തുഷ്ട കുടുംബമായി ചിരിച്ച് നിന്ന് ദിലീപും കാവ്യയും, കുറേ നാളുകൾക്ക് ശേഷമാണല്ലോ രണ്ടാളും ഇത്രയും സന്തോഷത്തോടെ നിൽക്കുന്നതെന്ന് ആരാധകർ, പുതിയ ചിത്രം വൈറൽ

73

ജനപ്രിയ നായകൻ ദിലീപും ഭാര്യ കാവ്യാ മാധവനും മലയാള സിനിമാ ലോകത്തിനും ആരാധകർക്കും ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ്. വിവാഹത്തിനും ഏറെ വർഷം മുൻപ് തന്നെ ഇരുവരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നവർ കൂടിയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ താര കുടുംബത്തിൽ നടക്കുന്നതിൽ ഒട്ടു മിക്കതും വിവാദങ്ങൾ ആയിരുന്നു.

വിവാഹത്തിന് ശേഷം അഭിനയം നിർത്തിയ കാവ്യയും ചില പ്രശ്‌നങ്ങളിൽ പെട്ടിരിക്കുന്ന ദിലീപും വളരെ കുറച്ച് മാത്രമേ ഇപ്പോൾ പുറത്തേക്ക് വരാറുള്ളു. ഇപ്പോഴ്‌തൈ ഏറ്റവും പുതിയതായി ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

Advertisements

കുറഞ്ഞ സമയത്തിനുള്ളിൽ ദിലീപ് ആരാധകർ ഏറ്റെടുത്തതോടെ ചിത്രം വൈറലാവുകയും ചെയ്തു. 2016 ലാണ് ആരാധകരെ അമ്പരപ്പിച്ച് കൊണ്ട് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. ദാമ്പത്യ ജീവിതത്തിന്റെ ആറാം വർഷം പൂർത്തിയാക്കാൻ പോവുകയാണ് ഇരുവരും. ഇപ്പോഴും സന്തുഷ്ടമായ കുടുംബമായി മുന്നോട്ട് പോവാൻ ഇരുവർക്കും സാധിച്ചിരുന്നു.

Also Read
ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ട്, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, ഷെയ്ൻ തയ്യാറെങ്കിൽ പെട്ടെന്ന് കല്യാണം കഴിക്കാം: ഹനാൻ പറയുന്നത് കേട്ടോ

2018 ൽ ഒരു മകൾ കൂടി ജനിച്ചതോടെ കുടുംബം വലുതായി. മൂത്തമകൾ മീനാക്ഷിയുടെയും ഇളയമകൾ മഹാ ലക്ഷ്മിയുടെയും കൂടെ സന്തോഷത്തോടെ കഴിയുകകയാണ് ദിലീപും കാവ്യയും. ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും പൂർണമായി വിട്ട് നിൽക്കുകയാണ് കാവ്യ. മകൾ കൂടി വന്നതോടെ അവളുടെ കാര്യങ്ങൾ നോക്കുകയാണ്.

ഏതെങ്കിലും വിവാഹത്തിൽ പങ്കെടുക്കാനോ അമ്പലങ്ങൾ സന്ദർശിക്കാനോ മാത്രമേ ദിലീപും കാവ്യയും കൂടുതലായി പുറത്ത് വരാറുള്ളത്. ഏറ്റവും പുതിയതായി പ്രചരിക്കുന്ന ചിത്രത്തിൽ ചിരിച്ചോണ്ട് നിൽക്കുന്ന കാവ്യയും ദിലീപുമാണുള്ളത്. കട്ടത്താടി ലുക്കിൽ ചുവപ്പ് നിറമുള്ള ഷർട്ടാണ് ദിലീപിന്റെ വേഷം.

പിങ്ക് കളറുള്ള ചുരിദാറിൽ അതീവ സുന്ദരിയായി കാവ്യയും പ്രത്യക്ഷപ്പെട്ടു. നാളുകൾക്ക് ശേഷം പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ച് കണ്ട സന്തോഷത്തിലണ് ദിലീപ് കാവ്യ ആരാധകർ. സോഷ്യൽ മീഡിയയിലെ ഫാൻ പേജുകളിലൂടെ താരദമ്പതികളുടെ ചിത്രം വൈറലായി മാറിക്കഴിഞ്ഞു. കുറേ നാളുകൾക്ക് ശേഷം രണ്ടാളും ഇത്രയും സന്തോഷത്തോടെ നിൽക്കുന്നത്.

ഇത് പറഞ്ഞ് കൊണ്ടുള്ള നൂറ് കണക്കിന് കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ഏതെങ്കിലും അമ്പലം സന്ദർശിക്കുന്നതിന് വേണ്ടി എത്തിയതാണോ താരങ്ങൾ എന്ന കാര്യം വ്യക്തമല്ല. അതേ സമയം ചിത്രങ്ങളിലൊന്നും മക്കളെ കാണാത്തതിന്റെ നിരാശയും ആരാധകർ പങ്കുവെക്കുന്നുണ്ട്. അടുത്തിടെ മീനാക്ഷിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ഫോട്ടോസ് വൈറലായിരുന്നു.

Also Read
ഇരുപത് മത്സരാർഥികളുമായി ബിഗ് ബോസ് 5; ശരണ്യ മോഹൻ, ബീന ആന്റണി തുടങ്ങിയവരും ലിസ്റ്റിൽ; ഞാനെന്തായാലും ഇല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ശരണ്യ മോഹൻ

അനിയത്തിയെ എടുത്ത് നിൽക്കുന്ന മീനാക്ഷിയുടെയും ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമൊക്കെ ഈ ചിത്രങ്ങളിൽ ഉണ്ടായിരുന്നു. മാമാട്ടിയെന്ന് വിളിക്കുന്ന അനിയത്തിയുമായി നല്ലൊരു അടുപ്പമാണുള്ളതെന്ന് മീനാക്ഷി പറഞ്ഞിട്ടുണ്ട്. എന്തായാലും താരകുടുംബത്തിന് എല്ലാ ആശംസകളുമായിട്ടാണ് പ്രിയപ്പെട്ടവരെത്തുന്നത്.

Advertisement