തന്റെ ഇഷ്ട നടൻ ദുൽഖർ സൽമാൻ ആണ്, പിവി സിന്ധുവിന്റെ വാക്കുകൾ വൈറലാകുന്നു

285

തുടർച്ചയായി രണ്ട് ഒളിംപിക്‌സുകളിൽ മെഡൽ നേടി ഇന്ത്യയുടെ അഭിനമായി മാറിയിരിക്കുകയാണ് ബാഡ്മിന്റൺ താരം പിവി സിന്ധു. രണ്ട് ഒളിംപിക്‌സുകളിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരിയായി മാറിയ പിവി സിന്ധുവിന് രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നും അഭിനന്ദനങ്ങൾ ഒഴുകുകയാണ്.

അതേ സമയം ഈയവസരത്തിൽ മുമ്പ് കേരളത്തിൽ എത്തിയപ്പോഴുള്ള സിന്ധുവിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മലയാളത്തിൽ താൻ ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രം കണ്ടിട്ടുണ്ടെന്നും നടൻമാരിൽ ദുൽഖർ സൽമാനാണ് തന്റെ ഇഷ്ട നടനെന്നും പിവി സിന്ധു പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisements

Also Read
ആ രാജീവ് നായർ ഞാനല്ല, മേതിൽ ദേവികയുടെ പേരിൽ എന്നെ അപമാനിക്കുന്ന വാർത്തകൾ പിൻവലിക്കണം: രാജീവ്

ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു സിന്ധു ഇക്കാര്യം തുറന്നു പറഞ്ഞത്. ബാംഗ്ലൂർ ഡെയ്സ് ഞാൻ കണ്ടിട്ടുണ്ട്. ദുൽഖർ സൽമാനെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ തന്നെ ഓകെ കൺമണി എന്ന ചിത്രവും കണ്ടിട്ടുണ്ടെന്നും പിവി സിന്ധു പറഞ്ഞു.

ടോകിയോ ഒളിമ്പിക്‌സിൽ സിന്ധുവിന് വെങ്കല മെഡൽ ലഭിച്ചിരിക്കുകയാണ്. ചൈനീസ് താരമായ ഹീ ബിൻജാവോയും സിന്ധുവും തമ്മിലുള്ള വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ നേരിട്ടുള്ള ഗെയ്മുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം.
തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലാണ് സിന്ധു മെഡൽ നേടുന്നത്.

ഇതോടെ രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമായി സിന്ധു. സെമിയിൽ ലോക ഒന്നാം നമ്പർ താരം തായ് സു യിങിനോടായിരുന്നു സിന്ധു പരാജയപ്പെട്ടാണ്. നേരിട്ടുള്ള ഗെയ്മുകൾക്കായിരുന്നു സെമിയിൽ സിന്ധുവിന്റെ തോൽവി.

Also Read
വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് കൈലാഷ് രക്ഷപ്പെട്ടത്; വീഡിയോ പങ്കു വച്ച് മിഷൻ സിയുടെ സംവിധായകൻ

ക്വാർട്ടറിൽ ജപ്പാൻ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് വീഴ്ത്തിയായിരുന്നു സിന്ധു സെമിയിൽ കടന്നിരുന്നത്. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവാണ് പിവി സിന്ധു. ടോകിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. വെയ്റ്റ്‌ലിഫ്റ്റിങിൽ 49 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മീരാബായി ചനു വെള്ളി സ്വന്തമാക്കിയിരുന്നു.

Advertisement