വാൽസല്യം വിജയിച്ചത് ആ കാരണങ്ങൾ കൊണ്ടാണ്, നിർമ്മാതാവിന് അയാളുടെ സമയം കൊളളാമായിരുന്നു: വെളിപ്പെടുത്തൽ

2055

മലയാള സിനമയിലെ ക്ലാസ്സ് ചിത്രങ്ങളുടെ ഗണത്തിൽ പെട്ടതാണ് കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ വാൽസല്യം എന്ന സിനിമ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അവിസ്മരണീയമാക്കിയ മേലേടത്ത് രാഘവൻ നായർ ഇന്നും എല്ലാവരുടെയും ഇഷ്ട കഥാപാത്രമാണ്.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങി ഇറങ്ങിയ വാത്സല്യം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ്. മമ്മൂക്കയ്ക്കൊപ്പം സിദ്ദിഖ്, ഗീത, സുനിത, അബൂബക്കർ, കവിയൂർ പൊന്നമ്മ ഉൾപ്പെടെയുളള താരങ്ങളും വാത്സല്യത്തിൽ പ്രധാന വേഷങ്ങളിലെത്തി. എസ്പി വെങ്കിടേഷ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. ഇരുനൂറിലധികം ദിവസങ്ങളാണ് വാത്സല്യം തിയ്യേറ്ററുകളിൽ പ്രദർശിപ്പിച്ചത്.

Advertisements

വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ മമ്മൂട്ടിക്ക് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു ഇത്. ലോഹിതദാസിന്റെ തിരക്കഥയിൽ കൊച്ചിൻ ഹനീഫ ഒരുക്കിയ വാത്സല്യം തിയ്യേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്.

അതേസമയം ഈ ചിത്രം വലിയ വിജയമായതിന്റെ കാരണം പറയുകയാണ് നിർമ്മാതാവ് ഗോവിന്ദൻ നായർ. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ഭീഷമാചാര്യ എന്ന ചിത്രം നിർമ്മിച്ചത് ഇദ്ദേഹം ആയിരുന്നു. ആ ചിത്രം വലിയ മെച്ചമൊന്നും ഉണ്ടായില്ലെന്നാണ് നിർമ്മാതാവ് പറയുന്നത്. 1994ലാണ് സിനിമ പുറത്തിറങ്ങിയത്. മനോജ് കെ ജയൻ. സിദ്ധിഖ്, നരേന്ദ്രപ്രസാദ്, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, കവിയൂർ പൊന്നമ്മ, ജനാർദ്ദൻ ഉൾപ്പെടെയുളള താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Also Read
ഞാൻ വെറും 59 കിലോയെയുള്ളൂ, എത്ര കുറച്ചാലും സ്‌ക്രീനിൽ കാണുമ്പോൾ വണ്ണം തോന്നും, അതുകൊണ്ട് വർക്ക് ഔട്ടുകളൊന്നും ചെയ്യാറില്ലെന്ന് ലക്ഷ്മി നക്ഷത്ര

മദ്രാസിൽ വെച്ചാണ് ഭീഷ്മാചാര്യ കണ്ടത് ഷൂട്ട് ചെയ്ത സീനുകൾ അധികം കണ്ടില്ല. സെൻസർ ചെയ്തപ്പോഴാണ് സിനിമ മൊത്തമായി കണ്ടത്. എന്നാൽ എനിക്ക് വലിയ മെച്ചമായ പടമാണെന്ന് തോന്നിയില്ല. എനിക്കതിൽ അംഗീകരിക്കാൻ പറ്റിയത് പാട്ടുകൾ മാത്രമാണ്. ചന്ദനക്കാറ്റേ പോലുളള പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു യൂസഫലി കേച്ചേരി നന്നായിട്ട് എഴുതി.

എന്നാൽ വാത്സല്യം എടുത്തത് മമ്മൂക്കയുടെ കൊച്ചാപ്പയാണ് ബഷീർ എന്ന് പറയും. എറണാകുളത്ത് പബ്ലിസിറ്റി ഒട്ടിപ്പായിരുന്നു അയാളുടെ ജോലി. പിന്നെ മമ്മൂട്ടിയല്ലെ ഹനീഫ സംവിധാനം ചെയ്തു എല്ലാം മുസ്ലിങ്ങൾ ആണല്ലോ. നിർമ്മാതാവിന് അയാളുടെ സമയം കൊളളാമായിരുന്നു രക്ഷപ്പെട്ടു.

എന്നാൽ ഭീഷ്മാചാര്യ ചെയ്തപ്പോൾ നമ്മുടെ സമയം മോശമായിരുന്നു ഞങ്ങള് കഷ്ടപ്പെട്ടു. അത്രയേ ഉളളൂ പരാതി പറഞ്ഞിട്ട് നമുക്ക് എന്ത് കിട്ടാൻ. അപൂർവ്വം കുറച്ച് സമയങ്ങളിൽ മാത്രമേ സെറ്റിൽ ചെലവഴിച്ചുളളൂ. എല്ലാവരെയും വിശ്വാസമുളളത് കൊണ്ട് പോയില്ല. പ്രഭു സാറിന് കൂടി ഇൻവെസ്റ്റ്മെന്റുളള പടമാണ്.

ഹനീഫയുടെ ഒരു അതിസാമർത്ഥ്യം ശരിക്കും പറഞ്ഞാ തൊലച്ചു. സിനിമ കഴിഞ്ഞ ശേഷം ഹനീഫ കല്യാണം വിളിക്കാൻ വന്നു. എന്റെ ഓഫീസൽ ആ സമയത്ത് രവീന്ദ്രൻ നായർ എന്ന ആളുണ്ടായിരുന്നു. അന്ന് അയാളോട് ഹനീഫ പറഞ്ഞു അങ്ങേരോട് സംസാരിച്ചാൽ ശരിയാവില്ല. രവി, ചിലവ് കുറഞ്ഞ ഒരു പടം അടുത്തതായി ചെയ്തുതരാം. നിങ്ങക്ക് ഒരു നഷ്ടവും വരില്ല. നിങ്ങൾ എനിക്ക് ഒന്നും തരണ്ടാ എന്നും പറഞ്ഞു.

Also Read
തന്റെ ഇഷ്ട നടൻ ദുൽഖർ സൽമാൻ ആണ്, പിവി സിന്ധുവിന്റെ വാക്കുകൾ വൈറലാകുന്നു

അതിന് ശേഷം യൂസഫലി കേച്ചേരിയും പറഞ്ഞു. നമുക്ക് ഒരു പടം ചെയ്യാം നിങ്ങൾ എനിക്ക് ഒരു പൈസയും തരണ്ട എന്ന് എന്നോട് പറഞ്ഞു. എന്നാൽ ഞാൻ സമ്മതിച്ചില്ല. പതിനെട്ട് ലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്ന് പറഞ്ഞാണ് ഭീഷ്മാചാര്യ തുടങ്ങിയത്. 30 ലക്ഷം എന്നാ പിന്നെ പറഞ്ഞ്് പറഞ്ഞിട്ട് 55 ആയിട്ടും പടം കഴിഞ്ഞില്ല. തുടങ്ങിപ്പോയാൽ കാശ് അങ്ങ് പോവില്ലെ. നമുക്ക് സിനിമ വേണ്ടെന്ന് വെക്കാൻ പറ്റില്ലല്ലോ എന്നും ഗോവിന്ദൻ നായർ പറയുന്നു.

Advertisement