മലയാള സിനിമയിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മുൻനിര നായികമാരിൽ ഒരാളായി ഏറെക്കാലം തിളങ്ങിയ താരസുന്ദരിയാണ് നി ഉർവ്വശി. മലയാളികളുടെ പ്രിയനായിക കൂടിയാണ് ഉർവ്വശി. മലയാള താരം മനോജ് കെ ജയനുമായുള്ള വിവാഹവും വിവാഹ മോചനവും ഒക്കെ താരത്തെ എപ്പോഴും വാർത്തകളിൽ നിറച്ചു നിർത്തിയിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും താനുമായുണ്ടായ ഒരു പിണക്കത്തിന്റെ കഥ തുറന്ന് പറഞ്ഞിരിക്കുകയാണ് ഉർവശി. മമ്മൂട്ടിക്ക് നല്ല വാശി ഉണ്ടെന്നും എന്ത് ചെയ്താലും ആദ്യം എത്തണം എന്ന രീതിയിലാണ് മമ്മൂട്ടി നിൽക്കുന്നതെന്നും ഉർവ്വശി പറയുന്നു.
പുതിയ ഒരു വാച്ചോ ബൈക്കോ വാങ്ങിയാൽ അത് ആദ്യം തനിക്ക് കിട്ടിയില്ലെങ്കിൽ മമ്മൂട്ടി പിണങ്ങുമെന്നും ഉർവശി പറയുന്നു. ഒരിക്കൽ താൻ കൊണ്ട് നടന്ന ടേപ്പ് റെക്കോർഡർ തരുമോ എന്ന് ചോദിച്ചപ്പോൾ തരില്ല എന്ന് പറഞ്ഞതിന്റെ പേരിൽ മിണ്ടാതെ ഇരുന്നെന്ന് ഉർവ്വശി പറയുന്നു.
പിന്നീട് ആഹാരം കഴിക്കുന്നിടത്ത് വെച്ച് ബിരിയാണി വരുമോ മമ്മുക്ക എന്ന് ചോദിച്ചപ്പോൾ എനിക്ക് ഉള്ളത് വരും നിങ്ങൾക്ക് ഉള്ളത് വരുമോ എന്നത് സ്വയം അന്വേഷിക്കണം എന്ന് പറഞ്ഞുവെന്നുമാണ് ഉർവശി പറഞ്ഞത്.
അതേ സമയം സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ ഉർവ്വശി ഇപ്പോഴും സിനിമാരംഗത്ത് സജീവമാണ്. ഈ വർഷമാദ്യം സുരേഷ് ഗോപിയും ദുൽഖർ സൽമാനും ഒന്നിച്ച ചിത്രത്തിലൂടെയും ഉർവ്വശി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയിട്ടുളള താരമാണ് ഉർവ്വശി.