ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദൻ. ഒരു റിയാലിറ്റി ഷോയിലൂടെ എത്തപ്പെട്ട താരം പിന്നീട് റിയാലിറ്റി ഷോയുടെ അവതാരകയായി മാറി.
അതോടൊപ്പം തനവ്നെ വെളളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ നടി ആൻ അഗസ്റ്റിനുമായുള്ള സൗഹൃദ ബന്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ് മീര നന്ദൻ. ആൻ അഗസ്റ്റിന്റെ ജന്മദിനത്തിൽ നടിയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്കൊപ്പമാണ് ആൻ അഗസ്റ്റിനുമായുള്ള സൗഹൃദ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് മീര വെളിപ്പെടുത്തുന്നത്.
മുന്നോട്ടുള്ള എന്റെ ഓരോ ഘട്ടത്തിലും നീ കൂടെ ഉണ്ടാവാറുണ്ട്, ചെറുതും വലുതുമായ നിന്റെ ഏത് പ്രശ്നത്തിനും ഞാനും കൂടെയുണ്ട,് എന്ന് പറഞ്ഞു കൊണ്ടാണ് മീര നന്ദൻ ആൻ അഗസ്റ്റിൻ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. മീര ജന്മദിനത്തിനൊപ്പം സൗഹൃദ ദിന ആശംസ അറിയിക്കാനും മറന്നില്ല.
രണ്ട് പേരും കറുത്ത വേഷത്തിൽ ചേർന്ന് നിന്നെടുത്ത ഫോട്ടോയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആൻ അഗസ്റ്റിനും മീരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് നന്ദി അറിയിച്ചുകൊണ്ട് കമന്റ് ബോക്സിൽ എത്തി.
നീ നീയായി ഇരിക്കുന്നതിന് നന്ദി എന്നായിരുന്നു ആൻ നൽകിയിരിക്കുന്ന മറുപടി. മീരയുടെ പോസ്റ്റിന് സൃന്ദ ചാന്ദ്നി തുടങ്ങിയവർ കമന്റുമായി എഴുതിയിട്ടുണ്ട്. ഇ ആൻ അഗസ്റ്റിന് പിറന്നാൾ ആശംസകൾ വരെ കൂടാതെ മീര നന്ദന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സും അറിയിച്ചിട്ടുണ്ട്.
ലാൽ ജോസിന്റെ തന്നെ എൽസമ്മ എന്ന ആൺകുട്ടി’യിലൂടെ അഭിനയരംഗത്തെത്തിയ ആൻ അഗസ്റ്റിൻ ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയായി. ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഇടവേള എടുത്ത താരം ‘സോളോ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു. നടൻ
സത്യന്റെ ജീവിതകഥ പ്രമേയമാക്കി വിജയ് ബാബു ഒരുക്കുന്ന ഒരുക്കുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ നായികയായേക്കുമെന്ന് ചില വാർത്തകൾ വന്നിരുന്നു.