എന്റെ ജീവിതത്തിലും ഒരു ‘ഫാത്തിമ’ ഉണ്ടായിരുന്നു, ഇപ്പോൾ അവൾ എവിടെയോ സുഖമായി ജീവിക്കുന്നു: വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി താജുദ്ദീൻ വടകര

98

നെഞ്ചിനുള്ളിൽ നീയാണ്, ഖൽബിനുള്ളിൽ നീയാണ് ഫാത്തിമ..എന്ന പാട്ട് ഒരു കാലത്ത് മൂളാത്ത മലയാളികളുണ്ടാവില്ല. അത്രയ്ക്ക് പാട്ടുകളേയും ആൽബങ്ങളേയും സ്‌നേഹിക്കുന്നവരുടെ ഹരമായിരുന്ന ആൽബമാണ് ഖൽബാണ് ഫാത്തിമ.

അന്നൊക്കെ എവിടെ തിരഞ്ഞാലും ഫാത്തിമ തരംഗം മാത്രം. ആ ഗാനം പാടി അഭിനയിച്ചത് താജുദ്ദീൻ വടകര എന്ന ഗായകനായിരുന്നു. നെഞ്ചിനുള്ളിൽ നീയാണ് എന്ന ഒറ്റ ഗാനം മതി താജുദ്ദീൻ വടകര എന്ന ഗായകനെ എന്നും മലയാളിക്ക് ഓർക്കാൻ.

Advertisements

ഫാത്തിമയ്ക്ക് പിന്നാലെ കേരളക്കരയിൽ മാപ്പിള ആൽബം ഗാനങ്ങളുടെ കുത്തൊഴുക്കായിരുന്നു. തുടർച്ചയായി ആറേഴു വർഷക്കാലം ഇരുപതോ അതിലേറെയോ ആൽബങ്ങൾ ഒരോമാസവും വിപണിയിലേക്കൊഴുകിയെത്തി. ഫാത്തിമയ്‌ക്കെതിരെ വിമർശനങ്ങളും എതിർസ്വരങ്ങളും ഒരുപാടുയർന്നു. മഴയിൽ മുളച്ച കൂണുകളെപ്പോലെ പിന്നാലെ വന്നവയൊക്കെ മാഞ്ഞുപോയി, ഓർമ്മകളിൽ പോലും ആരും മൂളാതെയായി.

പക്ഷേ ഒന്നരപതിറ്റാണ്ടിനു ശേഷവും ഫാത്തിമ മാത്രം ആസ്വാദകരുടെ നെഞ്ചിനുള്ളിൽ തങ്ങിനിൽക്കുന്നു. ഫാത്തിമയെ തേടി യൂട്യൂബിലും മറ്റുമെത്തുന്ന ആയിരങ്ങൾ തന്നെ അതിനു തെളിവ്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത, സാഹിത്യകാരനല്ലാത്ത ഒരു പാട്ടുകാരനും അയാൾ എഴുതിപ്പാടിയ പാട്ടും ഒരു ജനതയെ ഇത്രയേറെ സ്വാധീനിക്കുന്നത് എന്തു കൊണ്ടായിരിക്കും? അവരുടേതിന് സമാനമായ ജീവിതാനുഭവങ്ങളും കഥകളുമൊക്കെ അയാൾക്കും ആ പാട്ടിനും ഉള്ളതു കൊണ്ടു തന്നെയാവണം

നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമ എന്ന ഗാനം ഒരിക്കൽപ്പോലും കേൾക്കാത്ത മലയാളിയുണ്ടാകില്ല.
ഇപ്പോൾ തന്റെ ജീവിതം തുറന്ന് പറയുകയാണ് താജുദ്ദീൻ. പാട്ടിൽക്കാണുന്ന പോലെതന്നെ എന്റെ ജീവിതത്തിലും ഒരു ഫാത്തിമ ഉണ്ടായിരുന്നു എന്നാണ് താജുദ്ദീൻ പറയുന്നത്.

ഞങ്ങൾ രണ്ടു പേരും രണ്ടു മതത്തിൽപ്പെട്ട ആളുകളായിരുന്നു. വർഷങ്ങൾക്കു മുൻപു തന്നെ ഞങ്ങൾ പിരിഞ്ഞു. ഇപ്പോൾ അവൾ എവിടെയോ സുഖമായി ജീവിക്കുന്നു. അവളോടുള്ള പ്രണയം പൂർണമായും ഞാൻ മനസ്സിൽ നിന്നും ഒഴിവാക്കി.

ഒമ്പത് വർഷത്തോളം നീണ്ട പ്രണയം വടകരക്കാരത്തിയായിരുന്നു അവൾ പിഴച്ച ജീവിതത്തിൽ നിന്നും എന്നെ നന്മയുടെ പാതയിലേക്ക് നയിച്ചത് അവളായിരുന്നു പ്രണയത്തെപ്പറ്റി പറയുമ്പോൾ പണ്ട് കൂട്ടുകാരോടൊത്ത് ദേശീയപാതയോരത്തെ മതിലിനു മുകളിലിരുന്ന് പാട്ടുകളുണ്ടാക്കിയിരുന്ന യുവാവായി മാറും താജുദ്ദീൻ. ഫാത്തിമയുടെ ആദ്യരൂപം പിറക്കുന്നത് ഈ മതിലിനു മുകളിൽ വച്ചാണ്.

ആ ഇടയ്ക്കാണ് ഒരുദിവസം വികാഷ് എന്ന കൂട്ടുകാരൻ താജുവിന്റെ കടയിലെത്തുന്നത്. മാർക്കോസേട്ടന്റെ പാൽനിലാപ്പുഞ്ചിരി സൂപ്പർ ഹിറ്റായിയിരിക്കുന്ന സമയമാണ്. എറണാകുളത്ത് എഡിറ്ററായ വികാഷ് ഒരു മാപ്പിളപ്പാട്ട് കാസറ്റ് ചെയ്ത് പൊളിഞ്ഞു നിൽക്കുന്നു.

കടയിലെത്തിയ അവൻ പാൽനിലാപ്പുഞ്ചിരി പോലൊരു ഹിറ്റുണ്ടാക്കാനാകുമോ എന്നെന്നോട് ചോദിച്ചു. ഹിറ്റ് നമ്മളല്ലല്ലോ, ജനങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഞാൻ പറഞ്ഞു. എങ്കിലും ഷർട്ട് പൊതിഞ്ഞ കാർബോർഡെടുത്ത് രാത്രിയിൽ മതിലിനു മുകളിലിരുന്നു പാടിയിരുന്ന ഉപ്പയുടെ പഴയൊരു പാട്ടിന്റെറ താളത്തിൽ നെഞ്ചിനുള്ളിൽ നീയാണ് കണ്ണിൻ മുന്നിൽ നീയാണ്’ എന്നു വെറുതെ എഴുതി.

അവൾ നഷ്ടമാകാനൊരുങ്ങി നിൽക്കുന്ന സമയമാണ്. അപ്പോൾ അതല്ലാതെ പിന്നെന്തെഴുതാൻ? അവളുടെ പേര് വയ്ക്കാൻ പറ്റാത്തതിനാൽ ‘ഫാത്തിമാ’ എന്നെഴുതി. അതേ സമയം മറ്റൊരു സ്ത്രീയോട് നീതിപുലർത്താനാകുമോ സ്നേഹിക്കാനാകുമോയെന്ന സംശയമുള്ളതുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാത്തതെന്ന് താജുദ്ദീൻ പറയുന്നു.

ഒരുമിച്ചു താമസിക്കാനും ഭക്ഷണം പാകം ചെയ്തു തരാനും വീട്ടുകാർക്കൊപ്പം നിൽക്കാനുമായി മാത്രം ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പാടില്ല. അവളെ എനിക്കു സ്നേഹിക്കാൻ സാധിക്കണം. അല്ലാത്തപക്ഷം ഞാൻ അത് അവളോടു ചെയ്യുന്ന നീതികേടായിരിക്കും. ജീവിതം ഒരിക്കലും അഡ്ജസ്റ്റ്മെന്റ് ആകരുത്. അത് ഒരു സമർപ്പണമായിരിക്കണം.

ഇപ്പോൾ ദൈവാനുഗ്രഹത്താൽ എന്നെ സ്‌നേഹിക്കുന്ന ഒരാൾ ജീവിതത്തിൽ ഉണ്ട്. അവരിൽ നിന്ന് എനിക്കൊരുപാട് സ്‌നേഹം ലഭിക്കുന്നു. വിവാഹം ഒരു ചടങ്ങായി നടത്തിയിട്ടില്ല എന്നു മാത്രമേയുള്ളു. മനസ്സ് കൊണ്ട് ഞാൻ വിവാഹിതൻ തന്നെ. എന്നും ജീവിതത്തിൽ അതു മാത്രം മതി എനിക്ക്. മതപരമായ ചടങ്ങിലൂടെ വിവാഹിതരായിട്ടില്ലെങ്കിലും മനസ്സ് കൊണ്ട് അവരാണ് എന്റെ പങ്കാളി. ജീവിതകാലം മുഴുവൻ ആ സ്‌നേഹം മതിയെന്നും താജുദ്ദീൻ വ്യക്തമാക്കുന്നു.

Advertisement