നട്ടപാതിരായ്ക്ക് അനു ഇമ്മാനുവലിന്റെ കിടുക്കാച്ചി ഫോട്ടോ, പാന്റ് ഇടാൻ മറന്നോയെന്ന് ആരാധകർ: വൈറൽ

51

2011 ൽ ഹിറ്റ്‌മേക്കർ കമൽ മലയാളത്തിന്റെ കുടുംബ നായകൻ ജയറാമിനെ നായകനാക്കി ഒരുക്കിയ സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി അഭിനയിച്ച് മലയാള സിനിമയിലേക്ക് വന്ന താരസുന്ദരിയാണ് നടി അനു ഇമ്മാനുവേൽ. പിന്നീട് 2016ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻപോളി നായകനായ സൂപ്പർഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അനു എത്തി.

ഈ സിനിമയോടെ അനു ഇമ്മാനുവൽ മലയാലികൾക്ക് പ്രിയങ്കരിയായി മാറി. ആക്ഷൻ ഹീറോ ബിജുവിൽ അനു ഇമ്മാനുവലും നിവൻപോളിയും അഭിനയിക്കുന്ന പൂക്കൾ പനിനീർ പൂക്കൾ എന്ന ഗാനം ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.

Advertisements

അതേ സമയം മലയാളിയായ അനു ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്. അഭിനയത്തോടുള്ള മോഹംകൊണ്ടാണ് അനു നാട്ടിലേക്ക് വന്നത്. ആക്ഷൻ ഹീറോ ബിജോ ഇറങ്ങി തൊട്ടടുത്ത വർഷം ദുൽഖർ ചിത്രമായ സിഐഎയിൽ നായികയായി അനു ഇമ്മാനുവൽ തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ ഷൂട്ടിംഗ് തുടങ്ങി കുറച്ച് നാളുകൾ ശേഷം ആ സിനിമയിൽ നിന്ന് താരം മാറി. പിന്നീട് അനുവിന് മലയാളത്തിൽ കണ്ടിട്ടില്ല. തമിഴ്, തെലുങ്ക് ഭാഷകളിൽ മുൻനിര നായികയായി അനു പെട്ടന്ന് തന്നെ മാറി. മോഡേൺ വേഷങ്ങളിലുള്ള താരത്തിന്റെ ഫോട്ടോസ് മിക്കപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

ഇപ്പോഴിതാ അനു തന്റെ ഇൻസ്റ്റ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ ഏറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. നട്ടപാതിരായ്ക്ക് ചായ കുടിക്കുന്ന ഒരു ചിത്രമായായിരുന്നു താരം പോസ്റ്റ് ചെയ്തത്. പാന്റ് ഇടാൻ മറന്നു പോയോ എന്നായിരുന്നു ചില ആരാധകരുടെ കമന്റുകൾ. ഇതിന് മുമ്പും താരത്തിന്റെ വസ്ത്രധാരണത്തിന് എതിരെ പല ട്രോളുകൾ വന്നിരുന്നു.

താൻ എന്ത് ധരിക്കണമെന്നത് മറ്റുള്ളവർ അല്ല തീരുമാനിക്കേണ്ടതെന്ന് പല അഭിമുഖങ്ങളിൽ താരം വ്യക്തമാക്കിയിരുന്നു. എന്നാലും പല സദാചാര ആങ്ങളമാർ താരത്തിന്റെ ഫോട്ടോയുടെ താഴെ ഇത്തരം കമന്റുകൾ ഇടാറുണ്ട്.

പോസ്റ്റ് ഇടുന്ന തിരക്കിൽ പാന്റ് ഇടാൻ മറന്നോയെന്നായിരുന്നു ചില തമിഴ് ആരാധകരുടെ കമന്റ്.
കമന്റുകൾക്ക് ഒന്നും തന്നെ താരം മറുപടി കൊടുത്തിട്ടില്ല. എന്നാൽ ചിലർ ഏത് വേഷത്തിലും അനുവിന് ചേരുമെന്ന് അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

മലയാളത്തിൽ ഇനി സിനിമകൾ ചെയ്യില്ലായെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. നാനി, അല്ലു അർജ്ജുൻ, വിശാൽ, റാഷി ഖന്ന, നാഗ ചൈതന്യ, ശിവകാർത്തികേയൻ തുടങ്ങിയവരുടെ നായികയായി അനു ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

Advertisement