50 ദിവിസം പിന്നിട്ട് മമ്മൂട്ടിയുടെ ഉണ്ട: ചിത്രം ഇനി ആമസോൺ പ്രൈമിലും

22

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഉണ്ട വിജയകരമായി 50 ദിനം പിന്നിട്ടിരിക്കുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ജൂൺ 14 നാണ് തിയേറ്ററുകളിലെത്തിയത്. 50 ദിനം പിന്നിട്ട ചിത്രം ഇനി മുതൽ ഡിജിറ്റൽ വീഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും കാണാം.

Advertisements

വളരെ മികച്ച പ്രേക്ഷക നിരൂപക പിന്തുണയാണ് ചിത്രത്തെ തേടിയെത്തിയത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഉണ്ട ഒരുക്കിയത്. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഹർഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂവി മിൽ, ജെമിനി സ്‌റുഡിയോസുമായി ചെയ്ത് ഉണ്ട നിർമ്മിച്ചത് കൃഷ്ണൻ സേതുകുമാർ ആണ്. സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, സംവിധായകൻ രഞ്ജിത്ത് എന്നിവരും ചിത്രത്തിലുണ്ട്. ആസിഫ് അലി, വിനയ് ഫോർട്ട്, സുധി കോപ്പ എന്നിവർ അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.

Advertisement