സോഷ്യൽ മീഡിയയിൽ നടീനടന്മാർക്ക് നേരെ ട്രോൾ അറ്റാക്ക് ഉണ്ടാവുന്നത് ആദ്യ സംഭവല്ല. ഇപ്പോഴിതാ ഡിയർ കോമ്രേഡ് നടി രാഷ്മിക മന്ദാനയും ട്രോളുകൾക്ക് ഇരയായി തീർന്നിരിക്കുകയാണ്. അടുത്തിടെ ബാഹുബലി താരം അനുഷ്‌ക ഷെട്ടി തന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
അനുഷ്‌ക ഷെട്ടി കന്നഡ ഭാഷയിലാണ് തന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ കുറിച്ചത്. ഇതിന് താഴെ ഹാപ്പി ബെർത്ത് ഡേ ആന്റി എന്ന് രാഷ്മികയും ആശംസകളുമായി എത്തി. എന്നാൽ രാഷ്മിക ഇംഗ്ലീഷിൽ ജന്മദിനാശംസകൾ നേർന്നത് ആരാധകർക്ക് തീരെപിടിച്ചില്ല.
അവർ മാതൃഭാഷ ഉപയോഗിക്കുന്ന അനുഷ്‌ക ഷെട്ടിയെ കണ്ട് പഠിക്ക്, അഹങ്കാരം നന്നല്ല എന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അതേ സമയം ഒരൊറ്റ പാട്ടുകൊണ്ടുതന്നെ റിലീസിന് മുൻപേ തരംഗമായ ചിത്രമാണ് ഡിയർ കൊമ്്‌റേഡ്. വിജയ് ദേവരകൊണ്ട എന്ന തെലുങ്കിന്റെ സൂപ്പർതാരം ഇങ്ങിവിടെ മലയാളത്തിലും സാന്നിധ്യമറിയിക്കുകയാണ്. മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്ന ചിത്രം എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന എൻറർടെയ്‌നറാണ്.