തമിഴകത്തിന്റെ സൂപ്പർ സംവിധായകൻ മണിരത്നത്തിന്റെ സ്വപന ചിത്രമായ പൊന്നിയിൻ സെൽവൻ അടുത്ത വർഷം ആദ്യം ആരംഭിക്കും. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്നം നടത്തുന്നത്.
2012 മുതൽ ജോലികൾ തുടങ്ങിയ ചിത്രം സാമ്പത്തിക ബുദ്ധിമുട്ടുകളാൽ നീണ്ടു പോവുകയായിരുന്നു. വിക്രം, ജയംരവി, കാർത്തി, അഥർവ, ഐശ്വര്യ റായി, നയൻതാര, അനുഷ്‌ക ഷെട്ടി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർത്ഥിപൻ, ശരത്കുമാർ എന്നിവരെയാണ് സ്വപ്ന ചിത്രത്തിലേക്ക് മണി രത്നം കാസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. എആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. ഛായാഗ്രഹണം രവി വർമൻ. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ നോവലാണ് പൊന്നിയിൻ സെൽവൻ.
2400 പേജുകളുള്ള ഈ നോവൽ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാൽ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണി രത്നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും.