നിവിൻ പോളി നായകനായ പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മേരിയായെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ നിന്നും തെലുങ്കിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരൻ തെലുങ്കിൽ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി ഇപ്പോൾ തിരക്കിലാണ്.
ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. രാക്ഷസുഡു എന്ന് പുതിയ ചിത്രത്തിലെ അനുപമയുടെ വേഷവും സ്റ്റൈലുമാണ് ചർച്ചാ വിഷയം. രാക്ഷസുഡു എന്ന ചിത്രത്തിന്റെ പ്രി റിലീസ് ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
വയലറ്റ് നിറത്തിലുള്ള ലഹങ്കയാണ് അനുപമയുടെ വേഷം. ലേബൽ ജി ത്രിയാണ് വേഷം ഡിസൈൻ ചെയ്തിരിയ്ക്കുന്നത്. സിംപിൾ മേക്കപ്പ് ആണെങ്കിലും ലുക്ക് അപാരമാണ്. അല്പം ഗ്ലാമറസ്സായ വേഷം സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രമേഷ് വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാക്ഷസുഡു.
അതേ സമയം ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ സംവിധാന സഹായി ആകുകയാണ് അനുപമ. അനുപമ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചതും. ‘ഒരു പുതിയ തുടക്കം. ദുൽക്കറിന്റെ പുതിയ നിർമാണ സംരംഭമായ ചിത്രത്തിൽ ഷംസുവിന്റെ സഹായിയായി. ഇതിലും വലിയ എക്‌സൈറ്റ്‌മെന്റില്ല, ഇതിലും വലിയ സന്തോഷമില്ല. ഈ ഗംഭീരൻ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്. ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. എല്ലാം വഴിയെ പറയാം. എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹവും വേണം,’ ഷൂട്ടിങ്ങിനിടയിൽ പകർത്തിയ ചിത്രത്തോടൊപ്പം അനുപമ കുറിച്ചു