ജോമോളെ കുറിച്ച് അവളുടെ ഭർത്താവിന്റെ അമ്മ പറഞ്ഞത് ഇങ്ങനെ, അതുകേട്ട് എന്റെ കണ്ണുകൾ നിറഞ്ഞുപോയി, തുറന്നു പറഞ്ഞ് ജോമോളുടെ അമ്മ

449

സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികലുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് ജോമോൾ. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എംടിയും ഹരിഹരനും ചേർന്ന് ഒരുക്കിയ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായിട്ടാണ് മലയാള സിനിമയിലേക്ക് ജോമോൾ അരങ്ങേറിയത്.

തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ജയറാം നായകനായ സ്‌നേഹത്തിലൂടെയാണ് നായികാ വേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

Advertisements

വിവാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്‌ക്രീനിൽ നിറഞ്ഞ് നിന്നിരുന്നു. 2002ൽ വിവാഹിതയായ ജോമോൾ പിന്നീട് സിനിമയിൽ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുക ആയിരുന്നു. ചന്ദ്രശേഖരൻ പിള്ളയെ വിവാഹം കഴിച്ചതോടെയാണ് ജോമോളിൽ നിന്നും ഗൗരി ചന്ദ്രശേഖർ ആയി ജോമോൾ മാറുന്നത്.

Also Read: മോഹൻലാൽ പോസ്റ്ററിൽ വേണ്ട പകരം റഹ്മാനും രോഹിണിയും മതിയെന്ന് നിർമ്മാതാവും വിതരണക്കാരും, അനുസരിക്കാതെ ‘ഗായത്രി’ അശോക്: പിന്നീട് വഴിമാറിയത് ചരിത്രം

പ്രണയ വിവഹാം ആയിരുന്നു ഇവരുടേത്. യാഹുവിൽ കൂടിയാണ് ചന്ദ്രശേഖറിനെ ജോമോൾ കണ്ടുമുട്ടിയത്. നല്ല സുഹൃത്തുകളായി മാറിയ ശേഷം ആണ് ഇരുവരും പ്രണയത്തിലായത്. ഏവരെയും ഞെട്ടിച്ച ഒരു പ്രണയ വിവാഹമായിരുന്നു ജോമോളുടേത്. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ആണ് നടിയുടെ പ്രണയവും ഒളിച്ചോട്ടവും.

അതേ സമയം പ്രണയി ക്കുമ്പോൾ മതമൊന്നും ഒരിക്കലും പ്രശ്നം ആയിരുന്നില്ലെന്ന് ജോമാൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ജോമോളുടെ വീട്ടിൽ നിന്നും എതിർപ്പുണ്ടായിരുന്നു. പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷമാണ് പ്രശ്നങ്ങൾ മാറിയതും വീട്ടുകാരോട് യോജിച്ചതും. ആര്യയും ആർജയുമാണ് താരത്തിന്റെ മക്കൾ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം വീട്ടു വിശേഷങ്ങളും കുക്കിങ് വിശേഷങ്ങളുമെല്ലാം ആരാധകർക്കായി സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. നായികയായി അരങ്ങേറിയപ്പോൾ മുതൽ നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ജോമോൾക്ക് അവസരം ലഭിച്ചിരുന്നു. അക്കാലത്ത് ജോമോൾ നായികയായ സിനിമകളെല്ലാം വിജയമായിരുന്നു.

പഞ്ചാബി ഹൗസ്, മയിൽപ്പീലിക്കാവ് എന്നിവ അത്തരം ചിത്രങ്ങളിൽ ചിലത് മാത്രം. നിരവധി റിപ്പീറ്റ് വാല്യുവുള്ള സിനികളുടെ ഭാഗമാകാൻ കഴിഞ്ഞതിനാൽ അന്നും ഇന്നും മലയാളി മനസിൽ അടുത്ത വീട്ടിലെ കുട്ടി ഇമേജാണ് ജോമോൾക്കുള്ളത്. നിറം, പഞ്ചാബി ഹൗസ്, ദീപസ്തംഭം മഹാശ്ചര്യം, തില്ലാന തില്ലാന എന്നിവയെല്ലാം അതിൽ ഉൾപ്പെടും.

മലയാളത്തിലെ എക്കാലത്തേയും എവർഗ്രീൻ ഹിറ്റ് ചിത്രം നിറത്തിലെ രണ്ട നായികമാരിൽ ഒരാൾ ജോമോൾ ആയിരുന്നു. ജോമോൾ അവതരിപ്പിച്ച വർഷ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരുണ്ട്. ഇപ്പോഴിതാ സിനിമയിൽ ചെയ്ത പോസിറ്റീവ് കഥാപാത്രങ്ങൾക്ക് പുറമേ തന്റെ കുടുംബ ജീവിതത്തിലും മാതൃകപരമായ ജീവിതം നയിക്കുന്ന നടി ജോമോളെക്കുറിച്ച് അമ്മ മോളി ഒരു വേറിട്ട അനുഭവം പങ്കുവയ്ക്കുകയാണ്.

Also Read:
അമൃതാ സുരേഷിനെ ഗോപി സുന്ദർ വിളിക്കുന്നത് എന്താണെന്ന് അറിയുമോ, സന്തോഷം പങ്കുവെച്ച് താരങ്ങൾ, കണ്ടുപിടിച്ച് ആരാധകർ

വിവാഹ ശേഷം ജോമോളിന്റെ ഭർതൃമാതാവ് പറഞ്ഞ അനുഭവത്തെക്കുറിച്ചാണ് ഒരു ചാനൽ പ്രോഗ്രാമിനിടെ ജോമോളിന്റെ അമ്മയുടെ തുറന്നു പറച്ചിൽ. തന്റെ ജീവിതത്തിൽ താൻ കേട്ട ഏറ്റവും സന്തോഷം നിറഞ്ഞ കാര്യം അതാണെന്നും ജോമോളുടെ അമ്മ പറയുന്നു. ഇത്രയും നല്ല മരുമകളെ നൽകിയതിനു നിങ്ങളുടെ കുടുംബത്തിനോട് നന്ദിയുണ്ടെന്നു ജോമോളുടെ ഭർതൃമാതാവ് പറഞ്ഞതാണ് മകളെക്കുറിച്ച് ഓർക്കാൻ തോന്നുന്ന അഭിമാന നിമിഷമെന്നും താരത്തിന്റെ അമ്മ പറയുന്നു.

എനിക്ക് ഇനി ഒരു ജന്മമുണ്ടെങ്കിൽ നിങ്ങളുടെ മകളെ തന്നെ മരുമകളായി തരണം, അതിനു അവൾ വീണ്ടും നിങ്ങളുടെ മകളായി തന്നെ പിറക്കണം. അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവൾ മതി എന്റെ മകനെ ഓർത്ത് ഞാൻ ഇപ്പോൾ അഭിമാനിക്കുന്നു. അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു പോയി എന്നും ജോമോളുടെ അമ്മ പറയുന്നു.

മകളെ കുറിച്ച് ചെറുപ്പം മുതൽ എല്ലാവരിൽ നിന്നും കേൾക്കുന്നത് ആണെങ്കിലും ആ അമ്മയുടെ വാക്കുകൾ ഹൃദയം നിറച്ചു എന്നും ജോമോളുടെ അമ്മ പറയുന്നു. എന്റെ മകളെ ഓർത്ത് ഞാനും അഭിമാനിക്കുന്നു, അവരു പറഞ്ഞതുപോലെ അടുത്ത ജന്മവും അവൾ ഞങളുടെ മകളായി തന്നെ പിറക്കണേ എന്നാണ് പ്രാർഥിക്കുന്നതെന്നും ജോമോളുടെ അമ്മ പറയുന്നു.

അടുത്തിടെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും പറഞ്ഞിരുന്നു തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് നടി ജോമോളെന്ന്.

ജോമോളുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ മകളെക്കുറിച്ച് ഞാൻ പറയുന്നത് അതൊരു പുകഴ്ത്തലായി പോകും. അതേ സമയം മകളുടെ ഭർതൃമാതാവ് ഗീത എന്നെ രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചു പറഞ്ഞു. മോളി ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങൾക്കും നന്ദി. അതിന്റെ ക്രെഡിറ്റ് മോളിക്കാണ്. നിങ്ങൾക്കാണ് നിങ്ങളുടെ കുടുംബത്തിനാണ് എന്നൊക്കെ. ഇനി എനിക്കൊരു ജന്മമുണ്ടെങ്കിൽ എനിക്ക് നിങ്ങളുടെ മകളെ മരുമകളായി തരണം, അതിനു നിങ്ങളുടെ മകളായി പിറക്കണം.

Also Read:
ആരുടെയോ ഒരു കോ ണ്ടം ലീക്ക് വന്ന് ഉണ്ടായ പ്രതിഭാസം, തന്റെ അമ്മയെ കുറിച്ച് മോശം കമന്റിട്ടവന് ചുട്ടമറുപടി കൊടുത്ത് നടി ദുർഗ കൃഷ്ണ

അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവൾ മതി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു എവന്നും ജോമോളുടെ അമ്മ പറയുന്നു. എംടി വാസുദേവൻ നായർ ഹരിഹരൻ ടീമിന്റെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജോമോൾ. എംടി ഹരിഹരൻ ടീമിന്റെ തന്നെ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ സത്യൻ അന്തിക്കാടിന്റെ മൈഡിയർ മുത്തച്ഛൻ എന്ന സിനിമയിലും ബാലതാരമായി എത്തിയിരുന്നു.

എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് ഈ ചിത്രത്തിലെ അഭിന യത്തിന് 1998 ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, ദീപസ്തംഭം മഹാശ്ചര്യം, പഞ്ചാബിഹൗസ് എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.

Advertisement