മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയായ തെന്നിന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ ഈ ലോകത്തോട് വിടപറഞ്ഞത് കഴിഞ്ഞ ദിവസം ആയിരുന്നു. വിദ്യാ സാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യൻ സിനിമാ ലോകത്തേയും ആരാധകരെയും ഒന്നാകെ ഞെട്ടിച്ചിരുന്നു.
ശ്വാസ കോശരോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ 28ാം തീയതി ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വെറും 48 വയസ്സ് മാത്രം പ്രായമുള്ള വിദ്യാസാഗറിന് കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നായിരുന്നു അസുഖം മൂർച്ഛിച്ചത്.
സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്ന വിദ്യാസാഗർ മീനയുടെ കരിയറിന് വലിയ പിന്തുണയാണ് നൽകിയിരുന്നത്. വിദ്യാ സാഗറിന്റെ മ ര ണ ത്തി ന് പിന്നാലെ നടിയേയും കുടുംബത്തേയും അദ്ദേഹത്തിന്റെ മ ര ണ കാരണത്തെയും കുറിച്ചുമെല്ലാം ഊഹാപോഹങ്ങളുമായി നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.
അതിൽ പലതും വ്യാജ വാർത്തകൾ ആയിരുന്നു. മീനയുടെ സുഹൃത്തുക്കളെയും അടുത്ത ചില ബന്ധുക്കളെയും ഉദ്ധരിച്ച് ആയിരുന്നു പല വാർത്തകളും പുറത്ത് വന്നത്. ഇപ്പോഴിതാ ഭർത്താവ് വിദ്യാസാഗറിന്റെ മ ര ണ ത്തിനു പിന്നിലെ കാരണങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് മീന.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മീന അഭ്യർത്ഥന നടത്തുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്: എന്റെ പ്രിയ ഭർത്താവ് വിദ്യാസാഗറിന്റെ വേർപാടിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.
ദയവായി ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ദുഷ്‌കരമായ ഈ സമയത്ത്, ഞങ്ങളുടെ കുടുംബ ത്തെ സഹായിക്കുകയും ഒപ്പം നില കൊള്ളുകയും ചെയ്ത എല്ലാ സുമനസ്സുകളോടും ഞാൻ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. മെഡിക്കൽ ടീമിനും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മാധ്യമങ്ങൾ എന്നിവർക്കും ഞാൻ നന്ദി പറയുന്നു എന്നായിരുന്നു മീന കുറിച്ചത്.
അതേ സമയം മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് രോഗം ഗുരുതരമായത്. ശ്വാസ കോശത്തിൽ അണുബാധയെതുടർന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാത്തതു മൂലം ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവൻ നിലനിർത്തിയത്. എന്നാൽ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. ഇതേത്തുടർന്ന് ഈ കഴിഞ്ഞ ജൂൺ 28ാം തീയതിയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം.
2009 ജൂലൈ 12ന് ആയിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗർ യാത്ര പറഞ്ഞത്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവിൽ സോഫ്റ്റ്വെയർ വിദ്യാസാഗർ. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സിനിമാ രംഗത്തെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകൾ ഒരുക്കിയിരുന്നു. അതേ സമയം ദളപതി വിജയ് ചിത്രം തെരിയിലൂടെ ദമ്പതികളുടെ മകൾ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ വിജയിയുടെ മകളായി ആയിരുന്നു നൈനിക എത്തിയത്.
Also Read: സുമ ജയറാമും നടൻ ജയറാമും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് അറിയാമോ, സഹോദരിയാണോ, നടി പറയുന്നത് കേട്ടോ