അവരോടൊന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ഈ പയ്യനോട് തോന്നാനുള്ളത്: തന്നെയും ഫുക്രുവിനേയും ചേർത്ത് വന്ന അപവാദങ്ങളെ കുറിച്ച് മഞ്ജു പത്രോസ്

7397

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് മഞ്ജു പത്രോസ്. പ്രമുഖ ചാനലായ മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളം സിനിമാ സീരിയൽ രംഗത്തെ അറിപ്പെടുന്ന നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മഞ്ജു പത്രോസ് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്ബോസ് മലയാളം പതിപ്പ് സീസൺ 2 ൽ മഞ്ജു പത്രോസ് മൽസരാർഥിയായി എത്തിയിരുന്നു. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ വിമർശനവും രൂക്ഷമായിരുന്നു
ഭർത്താവ് സുനിച്ചനുമായി മഞ്ജു പത്രോസ് വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

Advertisements

ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി ഓരോ പോസ്റ്റുമായി എത്തുമ്പോൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നെഗറ്റീവ് കമന്റുകൾ കിട്ടാറുണ്ട്. അതേ സമയം ബിഗ്ബോസ് ഷോയിൽ നിന്ന് പുറത്തെത്തിയതിനുശേഷം ബ്ലാക്കീസ് എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു.

Also Read
ആരാധകരെ തീരാ സങ്കടത്തിലാക്കിയ മലയാള സിനിമയിലെ പ്രധാനപ്പെട്ട താര വിവാഹ മോചനങ്ങൾ, കാരണം?

സുഹൃത്ത് സിമിയായിയരുന്നു മഞ്ജുവിനോടൊപ്പം ഉണ്ടായിരുന്നത്. മഞ്ജു സിമിയെ ഒഴിവാക്കി, അടിച്ചു പിരിഞ്ഞു, എന്ന് തുടങ്ങി നിരവധി ആരോപണങ്ങൾ അടുത്തിടെ ഉയർന്നുവന്നിരുന്നു. ഇപ്പഴിതാ ബിഗ് ബോസിൽ നിന്ന് പുറത്ത് എത്തിയതിന് പിന്നാലെ താൻ നേരിട്ട ചില സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് ഏറെ മിസ് ചെയ്തത് മകൻ ബെർണാച്ചനെയാണ്. എന്റെ മകനെ പോലെ കുസൃതി കളിച്ച് നടക്കുന്ന ആളായിരുന്നുഫുക്രു. മകനെ പോലെ കണ്ടിട്ടുള്ള ആ പയ്യന്റെ പേരിൽ വന്ന വാർത്തകൾ തന്നെ ഞെട്ടിച്ചു. ബിഗ് ബോസിൽ നിങ്ങൾ കണ്ട പൊട്ടിത്തെറികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എങ്ങനെ റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്ന് എനിക്ക് അറിയില്ല.

Also Read
രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ രണ്ടായി പിരിഞ്ഞത് കൊണ്ട് ഇനി ബുദ്ധിമുട്ടാണ്: സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി

എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല, ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെയുള്ളത്. അതിൽ ഒരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളതുകൊണ്ടാവും. ഇനി എനിക്കങ്ങനെ ഒരു അട്രാക്ഷൻ തോന്നിയാൽ അത് ഇ പൊടിക്കൊച്ചിനോട് തോന്നുമോ. അവന് പത്തിരുപത്തിമൂന്ന് വയസേ ഉള്ളൂ. എനിക്ക് ഇപ്പോൾ 39 വയസായി.

അവിടെ എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്. ഷാജി ചേട്ടനുണ്ട്. അവരോട് ഒന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ആ പൊടിക്കൊച്ചിനോട് തോന്നാനുള്ളതെന്നും മഞ്ജു ചോദിക്കുന്നു.

Advertisement