കോൾഡ് കേസ് വ്യത്യസ്തമായ ഒരു സിനിമാ അനുഭവം, പ്രേതകഥ എന്ന തരത്തിൽ മാത്രം തരംതാഴ്ത്തി ഈ സിനിമയെ നാലുപാടും നിന്നാക്രമിക്കുന്നതിനോട് യോജിപ്പില്ല: ഈപ്പൻ തോമസ് എഴുതുന്നു

105

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥിരാജ് നായകനായി എത്തി കോൾഡ് കേസ് എന്ന സിനിമ കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. പാരാ നോർമൽ ആക്ടിവിറ്റീസിന്റെ പശ്ചാത്തലമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിട്ടാണ് കോൾഡ് കേസ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോൾഡ് കേസ്.

അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്ലാൻ ജെ സിനിമയുടെ ബാനറിൽ ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Advertisements

സമ്മിശ്ര പ്രതികരണം നേരിടുന്ന ഈ സിനിമയ്ക്ക് എതിരെ വ്യാപക നെഗറ്റിവ് പ്രചരണവും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഈ സിനിമയെ വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് ദുബായിയിലെ മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ഈപ്പൻ തോമസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഈപ്പൻ കോൾഡ് കേസിനെകുറച്ച് കുറിപ്പുമായി എത്തിയത്.

ഈപ്പൻ തോമസിന്റെ കുറിപ്പിന്റെ പൂർണരൂപം.

കോൾഡ് കേസ് – #ColdCase സിനിമ:

ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ പാരാനോർമൽ എലമെന്റ്‌സിന്റെ മേമ്പൊടിയോടെ ഇവിടെ മുമ്പും വന്നിട്ടുണ്ട് അതിൽ നിന്നൊക്കെ വ്യത്യസ്തമായി സബ്ജക്ടിനോട് ഏറെനീതി പുലർത്തി എടുത്ത സിനിമയാണ് ‘കോൾഡ് കേസ് ‘.
അതിലൊക്കെ ഏറെ പ്രത്യേകതയായി തോന്നിയത് മുമ്പ് കണ്ടു മറന്ന പല സിനിമകളിൽ നിന്നും വ്യത്യസ്തമായ ഇതിന്റെ ട്രീറ്റ്‌മെന്റ് അത് ഹൃദ്യമാണ്.

പാരാനോർമൽ, പാരാസൈക്കോളജി എന്നതൊക്കെ സിനിമകളിൽ ഉൾപ്പെടുത്തിയാൽ അതൊരു പ്രേതകഥ എന്ന തരത്തിൽ മാത്രം തരംതാഴ്ത്തി ആ സിനിമയെ നാലുപാടും നിന്നാക്ര, മിക്കുക എന്നതിനോട് യോജിപ്പില്ല, കുറഞ്ഞ പക്ഷം ‘കോൾഡ് കേസിന്റെ ‘ കാര്യത്തിലെങ്കിലും. അങ്ങനെ ചെയ്യുന്നത് പുരോഗമനപരമാണ് എന്ന നാട്യവും അംഗീകരിക്കാനാവില്ല.

ഈ സിനിമയുടെ ഏറ്റവും വലിയ ശക്തിയായി കാണുന്നത് നന്നായി ഹോംവർക്ക് ചെയ്ത, സബ്ജക്ടിനെ അറിഞ്ഞു ചെയ്ത അതിന്റെ തിരക്കഥയാണ്, സംഭാഷണങ്ങളിലും ക്യാമറയിലും സംവിധാനത്തിലും മറ്റെല്ലാവിധ ടെക്‌നിക്കൽ ഡിപ്പാർട്ടുമെന്റുകളും അവരവരുടെ മേന്മ പ്രകടിപ്പിച്ച സിനിമ തന്നെയാണിത്.

സാധാരണ കാണുന്ന ഇമ്മാതിരി സിനിമകളിലെ കുറ്റവാളികളെ കണ്ടെത്തുന്ന രീതികളേയല്ല ഇതിൽ ഉപയോഗിച്ചിരിക്കുന്നത് മറിച്ച് ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികളിലൂടെയും മറ്റു നീക്കങ്ങളിലൂടെയുമാണ്.ഇതിൽ ഓരോ ഷോട്ടിന്റെയും ഉദ്ദേശവും ഭംഗിയും എടുത്തു പറയേണ്ടതാണ്, തന്നെയുമല്ല അവയ്‌ക്കെല്ലാം തമ്മിൽ കണക്ഷനും ഒരുദ്ദേശവുമുണ്ടന്നതും എടുത്തു പറയേണ്ടതാണ്.

ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരമായ രണ്ട് അന്വേഷണങ്ങളും അവയുടെ ഗതിയും അവസാനം ക്ലൈമാക്‌സിലേക്കെത്തുന്നതുമൊക്കെ വളരെ ബുദ്ധിപരമായിത്തന്നെ ഈ സിനിമയിൽ കൈകാര്യം ചെയ്തു എന്നതിന്റെ ഉദാഹരണങ്ങളാണ്. ‘കോൾഡ് കേസ് ‘ ഒരു വെൽ ടേക്കൺ എന്റർടെയ്‌നറാണെന്നതാണ് അഭിപ്രായം.

ഏറ്റവും അവസാനം പ്രിഥ്വിരാജിന്റെ പോലീസ് ഓഫീസർ പറയുന്ന ഈ കേസിനെപ്പറ്റിയുള്ള ഒരു അഭിപ്രായമുണ്ട് അത് ഈ സിനിമയെ പുരോഗമനപരമായ ഡൈമൻഷനിൽ നിന്നും മനസ്സിലാക്കാനും എല്ലാതരം പ്രേക്ഷകർക്കും ഒരു ജസ്റ്റിഫിക്കേഷനുമാകുന്നു. കോൾഡ് കേസ് വ്യത്യസ്തമായ ഒരു സിനിമാ അനുഭവം തന്നെയാണ്.

Advertisement