മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന സിനിമയുടെ പ്രേക്ഷക പ്രതികരണത്തിലൂടെ ശ്രദ്ധയനായ ആളാണ് സന്തോഷ് വർക്കി. സമൂഹ മാധ്യമങ്ങളിൽ ആറാട്ട് അണ്ണൻ എന്ന പേരിലാണ് സന്തോഷ് വർക്കി അറിയപ്പെടുന്നത്. മോഹൻലാൽ ആറാടുകയാണ് എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വർക്കി വൈറലായി മാറിയത്.
അതിന് ശേഷം മലയാളത്തിന്റെ പ്രിയ നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദങ്ങളിലും ട്രോളുകളിലും സന്തോഷ് വർക്കി നിറഞ്ഞു നിന്നിരുന്നു. പിന്നീട് നിഖില വിമലിനെയും, ഹണി റോസിനോയും മഞ്ജു വാര്യേയും കുറിച്ച് ഒക്കെ ഇയാൾ പറഞ്ഞ കാര്യങ്ങളും ട്രോളർമാർക്ക് ചാകര ഒരുക്കിയിരുന്നു.
ഇടക്കിടെ മറ്റ് സിനിമകളുടെ റിവ്യു പറഞ്ഞും സന്തോഷ് വർക്കി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സന്തോഷ് വർക്കിക്ക് നേരെ തിയറ്ററിൽ വെച്ച് കയ്യേറ്റം നടന്നു എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. കൊച്ചിയിലെ വനിത വിനീത തീയേറ്ററിൽ ആണ് സംഭവം. ജൂൺ രണ്ടിന് റിലീസ് ചെയ്ത വിത്തിൻ സെക്കൻഡ്സ് എന്ന സിനിമയ്ക്ക് ആറാട്ടണ്ണൻ മോശം റിവ്യൂ പറഞ്ഞതാണ് ആക്രമണത്തിന് ഇടയാക്കിയത്.
സിനിമ മുഴുവൻ കാണാതെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞെന്നാണ് അണിയറപ്രവർത്തകരുടെ വാദം. 50,000 രൂപ നൽകിയാൽ നല്ല റിവ്യൂ നൽകാമെന്ന് സന്തോഷ് വർക്കി പറഞ്ഞതായി സംവിധായകനും ആരോപിച്ചു. എന്നാൽ, ഫിൽമി വുഡ് എന്ന ഓൺലൈൻ മീഡിയയിലെ അബൂബക്കർ എന്ന വ്യക്തി തന്നെ കൊണ്ട് നിർബന്ധിച്ച് പറയിച്ചതാണെന്നും താൻ പണം വാങ്ങിയിട്ടില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു.
സന്തോഷ് വർക്കിയുടെ സിനിമ റിവ്യൂകൾക്ക് ചില ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകാറുണ്ട്. സിനിമ കാണാതെ ഓൺലൈൻ മാധ്യമങ്ങളോട് നെഗറ്റീവ് റിവ്യൂ പറഞ്ഞു കൊണ്ടിരിക്കെയാണ് സിനിമയുടെ സംവിധായകനും നിർമാതാവും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എത്തി ഇയാളെ ചോദ്യം ചെയ്തത്.
പിന്നീട് ഇവർ സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തു. തങ്ങൾ ചിത്രം മുഴുവൻ കാണാതെ താങ്കൾ എങ്ങനെയാണ് അഭിപ്രായം പറയുക എന്നാണ് അണിയറ പ്രവർത്തകർ സന്തോഷ് വർക്കിയോട് ചോദിച്ചത്. താങ്കൾ കാശ് വാങ്ങിയാണോ റിവ്യു പറയുന്നതെന്ന് അണിയറ പ്രവർത്തകർ ചോദിക്കുന്നുണ്ടായിരുന്നു.
അതേസമയം തനിക്ക് 50,000 രൂപ നൽകിയാൽ നല്ല റിവ്യൂ നൽകാമെന്ന് സന്തോഷ് വർക്കി പറഞ്ഞുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ആരോപിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.