മലയാളത്തിന്റെ പ്രിയതാരം ആസിഫലി നായകനായി എത്തിയഅനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം രജിഷ നേടിയിരുന്നു.
അനുരാഗ കരിക്കിൻവെള്ളത്തിന്റെ സൂപ്പർ വിജയത്തോടെ രജിഷ വിജയൻ പിന്നീട് ജൂൺ, സ്റ്റാന്റ് അപ്പ്, ഫൈനൽസ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശക്തമായ അരങ്ങേറ്റമാണ് രജിഷ നടത്തിയത്.
യുവ സൂപ്പർതാരം ധനുഷ് നായകനായ കർണൻ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെ ആയിരുന്നു തമിഴകത്തേക്കുള്ള രജിഷയുടെ അരങ്ങേറ്റം. മലയാളത്തിൽ ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ആണ് രജിഷയുടെ പുതിയ സിനിമ. ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളത്തിൽ കൂടിത്തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ രജിഷ വിജയന് സാധിച്ചിരുന്നു.
ഈ സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും രജിഷയ്ക്ക് ലഭിക്കുക ഉണ്ടായി. ടെലിവിഷൻ അവതാരകയായ രജിഷ തന്റെ സിനിമ ജീവിതം ആരംഭിച്ച് ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിച്ചു. അതേ സമയം ഫ്രീഡം ഫൈറ്റ് എന്ന സീരിസിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ജിയോ ബേബി ഒരുക്കിയ ഫ്രീഡം ഫൈറ്റിലെ അഞ്ച് ചിത്രങ്ങളിൽ ഗീതു അൺചെയ്ൻഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് രജിഷ കൈയ്യടി നേടിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ രജിഷയുടെ കഥാപാത്രം നായകനോട് പറയുന്ന ഡയലോഗും ഏറെ ചർച്ചയായിരുന്നു.
പ്രണയം തുറന്നുപറഞ്ഞ അടുത്ത സെക്കന്റിൽ തന്നെ തന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന നായകനോട് പോടാ മൈ..@*@ എന്ന് പറഞ്ഞ് ആ ബന്ധത്തിൽ നിന്ന് ഗീതു ഇറങ്ങിപ്പോരുന്നിടത്ത് ആയിരുന്നു ചിത്രം അവസാനിച്ചത്. ഇപ്പോൾ ഇതാ ഗീതു അൺചെയ്ൻഡിന് ശേഷം ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് രജിഷ വിജയൻ.
അങ്ങനെ ഒരു ഡയലോഗ് പറയുന്നതിൽ തനിക്ക് ഒരു പ്രശ്‌നവും തോന്നിയിട്ടില്ല. ഏറ്റവും മികച്ച ക്ലൈമാക്‌സ് തന്നെയായിരുന്നു ചിത്രത്തിലേത്. നാളെ ഇതിനെ കുറിച്ച് എന്ത് റെസ്‌പോൺസ് വരും എന്ന് ആലോചിച്ചല്ല ഫ്രീഡം ഫൈറ്റിലെ ഗീതു അൺ ചെയ്ൻഡ് കമ്മിറ്റ് ചെയ്തത്.
കഥ കേട്ടപ്പോൾ കഥയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ക്ലൈമാക്‌സ്, അല്ലെങ്കിൽ ഏറ്റവും മികച്ച എൻഡിങ് അതാണെന്ന് എനിക്ക് തോന്നി. കാരണം പലരും എന്നോട് പറഞ്ഞു, അവർക്ക് ഒന്ന് പൊട്ടിക്കാനാണ് തോന്നിയത് എന്ന്. ഓരോരുത്തർക്കും വേറെ രീതിയിലായിരിക്കും റെസ്‌പോൻഡ് ചെയ്യാൻ തോന്നിയതെന്നും രജീഷ പറയുന്നത്.