ഇപ്പോൾ നടക്കുന്നത് നാടകമാണ്, വിധി നേരത്തേ എഴുതിവെച്ചിട്ടുണ്ട്, നടിയെ ആ ക്ര മി ച്ച കേസിൽ കോടതിക്കെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

150

നടൻ ദിലീപ് പ്രതി പട്ടികയിൽ ഉള്ള, മലയാളിയായ തെന്നിന്ത്യൻ യുവനടിയെ ആ ക്ര മി ച്ച കേസിൽ വിചാരണ കോടതിക്കെതിരെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ കോടതിയിൽ നടക്കുന്നത് നാടകമാണെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. മാധ്യമങ്ങളോട് ആയിരുന്നു ഭാഗ്യ ലക്ഷ്മിയുടെ പ്രതികരണം.

കോടതികളിൽ ആദ്യമേ വിധിയെഴുതി വച്ചൂ. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ഹർജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ കോടതി മുറിക്കുള്ളിൽ അപമാനിക്കപ്പെടുകയാണ്. എന്നാൽ എന്തുകൊണ്ടാണ് പ്രോസിക്യൂട്ടർമാർ കേസിൽ നിന്ന് പിന്മാറാൻ കാരണമെന്ന് കോടതി ചോദിക്കുന്നില്ല.

Advertisements

ഉന്നതനോട് കോടതിക്ക് ഒരു സമീപനമെന്നും പാവപ്പെട്ടവനോട് മറ്റൊരു സമീപമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.
നമ്മുടെ നാട്ടിൽ പണമുള്ളവന് മാത്രമേ കോടതികളിലേക്ക് പോകാനാകൂ. പണമുണ്ടെങ്കിൽ എത്ര സാക്ഷികളെ വേണമെങ്കിലും സ്വാധീനിക്കുകയോ ഏതറ്റം വരെയും പോകുകയുമാകാം.

Also Read
മികച്ച നടൻ, എൻജീനിയർ, സ്‌പോർട്‌സ് മാൻ, ഭാര്യയെ സ്‌നേഹിച്ചത് ജീവന് തുല്യം, ഇപ്പോഴും ഉപയോഗിക്കുന്നത് മരിച്ച് പോയ ഭാര്യയുടെ പഴയ ഫോൺ: നടൻ ടിജി രവിയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

പാവപ്പെട്ടവർ ഇതെല്ലാം കണ്ടും കേട്ടും സഹിക്കണമെന്ന് വിളിച്ചുപറയുകയാണ് കോടതികൾ. പൂർണ ആത്മവിശ്വാസം മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ. വിദേശത്ത് നിന്ന് പോലും നിരവധി കോളുകൾ വരുന്നുണ്ട്. എത്ര പണമെങ്കിലും ഇറക്കാം, സുപ്രിംകോടതിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവരാം എന്നൊക്കെ പറയാറുണ്ട്.

ആ പിന്തുണ തന്നെയാണ് ഞങ്ങൾക്ക് വലുതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അതേ സമയം നടിയെ ആ ക്ര മി ച്ച കേസിൽ കഴിഞ്ഞ ദിവസം ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനെതിരെ ശക്തമായ വാദങ്ങളാണ് ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ചത്.

പ്രോസിക്യൂഷൻ ജുഡീഷ്യറിയെ അ പ കീ ർ ത്തിപ്പെടുത്താൻ ശ്രമിക്കുന്നെന്നും കോടതി വിഡിയോ പരിശോധിച്ചെങ്കിൽ എന്താണ് തെറ്റെന്നും അന്വേഷണ വിവരങ്ങൾ ഇപ്പോഴും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നെന്നും ദിലീപ് ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണ് ഇതിന് പിന്നിലെന്നും കോടതിയിൽ ദിലീപ് പറഞ്ഞു.

വിചാരണ ഒഴിവാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അഭിഭാഷകരെ പോലും പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടക്കുന്നു എന്നും ദിലീപ് പറഞ്ഞു.

Also Read
ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതാരെ, ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ആരോടൊപ്പം, യഥാർത്ഥ ജീവിതത്തിൽ ശിവനെ പോലെ ഒരാളെ ഭർത്താവായി ആഗ്രഹിക്കുന്നോ, സാന്ത്വനത്തിലെ അഞ്ജലി പറയുന്നത് കേട്ടോ

Advertisement