പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആയിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ മലയാളികൾ ഏറ്റവുമധികം ചർച്ച ചെയ്തത്. ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് അമൃതയും ഗോപിയും തങ്ങളുടെ ബന്ധം വെളിപ്പെടുത്തിയത്.
അതേസമയം ഇരുവർക്കും എതിരെ സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്കും നടന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ തുടരുന്ന സദാചാര പൊലീസിങ്ങിന് എതിരെ ഇരുവരും തുറന്നടിച്ചിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടുന്ന സോഷ്യൽ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങൾക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒരിക്കൽകൂടി പോസ്റ്റ് ചെയ്ത് അമൃതയും ഗോപി സുന്ദറും തങ്ങളുടെ അമർഷം അറിയിച്ചത്.
അതേ സമയം വിവാഹിതനായ ഗോപി സുന്ദറുമായി നേരത്തെ ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്ന ഗായിക അഭയ ഹിരൺമയിയേയും ആളുകൾ വെറുതെ വിടുന്നില്ല. ഇരുവരുടെയും ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. അമൃത സുരേഷും ഗോപി സുന്ദറും മാത്രമല്ല അഭയ ഹിരൺമയിയും സോഷ്യൽ മീഡിയയുടെ സദാചാര പൊലീസിങ്ങിന് വിധേയമായിരുന്നു.
മുൻപ് ഒരഭിമുഖത്തിൽ അഭയ ഹിരൺമയിഗോപി സുന്ദറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. രണ്ടു വർഷം മുമ്പ് കോവിഡ് കാലത്ത് പുറത്തിറങ്ങിയ ഒരു വീഡിയോ ആണിത്. വീഡിയോയിൽ ഗോപിസുന്ദറിനെ കുറിച്ചും മുൻപ് നേരിട്ട വിവാദങ്ങളെ കുറിച്ചുമൊക്കെ അഭയ ഹിരൺമയി തുറന്ന് സംസാരിച്ചിരുന്നു.
അപാരമായ ജ്ഞാനമുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സംഗീതത്തിലെ സാങ്കേതിക കാര്യങ്ങളെക്കുറിച്ചും താളത്തെ കുറിച്ചുമൊക്കെ നല്ല ധാരണയുള്ള ആളാണ് അദ്ദേഹം. വളരെ വലിയൊരു സംഗീതപശ്ചാത്തലവും ഗോപിക്ക് ഉണ്ട്. വലിയൊരു സംഗീതജ്ഞനാണെങ്കിലും അത്ര തന്നെ അലമ്പനുമാണ് ഗോപി. ഭക്ഷണത്തിന്റെ കാര്യത്തിൽ ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ വലിയ ബഹളമായിരിക്കും.
അദ്ദേഹത്തെ ഒരു മുതിർന്ന മനുഷ്യനെന്ന് പലപ്പോഴും വിളിക്കാൻ സാധിക്കില്ല. ഒരു മുതിർന്ന കുട്ടിയെന്നേ പറയാനാകൂ. അത്രയും കുട്ടിത്തമുള്ള ഒരു മനസ്സാണ് അദ്ദേഹത്തിന്റേത്. സുഹൃത്തുക്കൾക്ക് ഇടയിൽ ഏറ്റവും അലമ്പൻ ഗോപിയായിരിക്കും എല്ലാത്തിനും തുടക്കമിടും.
ചിലപ്പോൾ ഒന്നിച്ചിരുന്ന് കൂവുന്നതൊക്കെ കേൾക്കാം. കൂട്ടുകാർ കൂടിയാൽ പിന്നെ അലമ്പ് വർത്തമാനവും ചളി പറയലും ഒക്കയാണ്. ചളി എന്നു പറഞ്ഞാൽ നമുക്കെല്ലാം സഹിക്കാൻ പറ്റാത്ത ചളികളായിരിക്കും. പക്ഷെ, ഗോപി എപ്പോഴും സന്തോഷത്തോടെ ഇിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതാണ് അദ്ദേഹത്തിന്റെ ജീവിതമന്ത്രം പോലും.
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം സന്തോഷത്തോടെയിരിക്കുക എന്നതാണ് ഗോപിയുടെ കാഴ്ചപ്പാട്. അതുകൊണ്ട് മിക്ക സുഹൃത്തുക്കളും ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിൽ ഒത്തുകൂടാറുണ്ട്. ജനിച്ചപ്പോഴെ എന്റെ ഒരു കിളി പോയതാണെന്ന് അമ്മ പറയുമായിരുന്നു. ഞാൻ അത് കേട്ട് ശീലിച്ചയാളാണ്. അതുകൊണ്ട് എന്നെക്കുറിച്ച് പറയുമ്പോൾ എനിക്കത് ഫീൽ ചെയ്തിരുന്നില്ല. പക്ഷെ, ആദ്യ കാലത്ത് ഇതിനോടൊക്കെ ഞാൻ പ്രതികരിച്ചിരുന്നു.
എന്തിനാണ് എന്നെക്കുറിച്ച് ആളുകൾ കുറ്റം പറയുന്നത് എന്നൊക്കെ ചിന്തിക്കുമായിരുന്നു. പത്ത് വർഷം മുമ്പും എനിക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിച്ചും ഭക്ഷണം കഴിച്ചും ജീവിച്ചിരുന്നു. പിന്നെ ഇപ്പോഴെന്താണ് കുഴപ്പം, എനിക്കിഷ്ടമുള്ള ആളോടൊപ്പം സന്തോഷമായി ജീവിക്കുന്നില്ല, അയാൾക്കും അതിൽ താത്പര്യമുണ്ട്.
പിന്നെ മറ്റുള്ളവർക്കെന്താ എന്നായിരുന്നു എന്റെ മനസ്സിൽ. ആദ്യ കാലങ്ങളിൽ ഇതിനെതിരെ പ്രതികരിച്ച് ഞാൻ കുറേ കമന്റുകളൊക്കെ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പക്ഷെ, ഇപ്പോൾ അതൊന്നുമില്ല. എന്നെ അതൊന്നും ബാധിക്കുന്നതേ ഇല്ല. ഇപ്പോൾ ആളുകൾ എന്നെ എഴുതിത്തള്ളി. ആളുകൾക്ക് ഞങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ സെറ്റായിക്കഴിഞ്ഞു എന്നും അഭയ ഹിരൺമയി പറയുന്നു.