എന്റെ ഏറ്റവും വലിയ ധൈര്യം, എന്റെ അഭിപ്രായങ്ങൾ പരിഗണിക്കുന്ന ആൾ, എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും പിന്നിൽ അദ്ദേഹമാണ്: അനു സിത്താര

400

കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് വീട്ടിലെ കുട്ടി എന്ന ഇമേജുള്ള നടിയായി മാറിയ താരസുന്ദരിയാണ് അനു സിത്താര. പൊട്ടാസ് ബോം ബ് എന്ന 2013ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അനു സിത്താര പക്ഷേ ശ്രദ്ധിക്കപ്പെടുന്നത് 2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ ആയിരുന്നു.

ഹാപ്പി വെഡ്ഡിംഗിലെ ഷാഹിന എന്ന കഥാപാത്രം നടിക്ക് മികച്ച സ്വീകാര്യതയാണ് നൽകിയത്. അതേസമയം ചാക്കോച്ചൻ നായകനായ രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലൂടെയാണ് അനുസിത്താര നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക മുൻനിര യുവതാരങ്ങളുടെയും നായികയായി അനുസിത്താര തിളങ്ങുക ആയിരുന്നു.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിലനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ 12ത്ത് മാൻ ആണ് നടിയുടെ പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം. മെറിൻ എന്ന കഥാപാത്രത്തെ ആണ് നടി 12ത്ത് മാനിൽ അവതരിപ്പിച്ചത്. തകർപ്പൻ വിജയമായി മാറിയ ഈ ചിത്രത്തിലെ അനു സിത്താരയുടെ കഥാപാത്രത്തിനും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

Also Read
എന്തിനും ഗണേഷേട്ടൻ ഉണ്ട് എന്നുള്ളത് ഞങ്ങളുടെ ഒരു പരസ്യമായ അഹങ്കാരം ആണ്: കെബി ഗണേശ്കുമാർ എംഎൽ എയെ കുറിച്ച് വാചാലയായി നടി അനുശ്രീ

അതേ സമയം നിരവധി ചിത്രങ്ങൾ അനു സിത്താരയുടേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. വിവാഹിതയായ ശേഷം ആയിരുന്നു അനുസിത്താര സിനിമയിൽ സജീവം ആയത്. ഫോട്ടോ ഗ്രാഫറായ വിഷ്ണുവിനെ താരം പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു.

ഇപ്പോഴിതീ ഭർത്താവ് വിഷ്ണു തനിക്ക് നൽകുന്ന പിന്തുണയെ കുറിച്ച് തുറന്നു പറയുകയാണ് അനു സിത്താര. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ. എന്റെ ജീവിതത്തിൽ എല്ലാ നല്ല കാര്യങ്ങളും സംഭവിക്കാൻ ഇടയാക്കിയത് വിഷ്ണുവേട്ടൻ ആണെന്നാണ് നടി പറയുന്നത്.

ഇതേ അഭിമുഖത്തിൽ തന്നെ തന്റെ അടുത്ത സുഹൃത്തായ നടി നിമിഷ സജയനെ കുറിച്ചും നടി പറയുന്നുണ്ട്. ഭർത്താവ് വിഷ്ണുവാണ് തന്റെ ഏറ്റവും വലിയ ധൈര്യം. തന്റെ അഭിപ്രായങ്ങൾ പരിഗണിക്കുന്ന ആളാണ്. രാമന്റെ ഏദൻ തോട്ടം എന്ന സിനിമ വിഷ്ണുവേട്ടൻ ധൈര്യം തന്നതു കൊണ്ടാണ് ഞാനഭിനയിച്ചത്.

രഞ്ജിത് ശങ്കർ സർ കഥ പറഞ്ഞപ്പോ വിഷ്ണുവേട്ടനും കൂടെയുണ്ടായിരുന്നു. മാലതിയുടെ വേഷം അനു ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ശരിക്കും ടെൻഷനായി. കാരണം അത്രയും പക്വതയുള്ള കഥാപാത്രം അതുവരെ ചെയ്തിട്ടില്ല. എന്റെ ജീവിതവുമായി ഒരു സാമ്യവുമില്ലാത്ത കഥാപാത്രമാണ്. ആകെ ബന്ധമുള്ളത് ഡാൻസും കാടും മാത്രമാണ്.

സിനിമ വേണമോ സംശയിച്ചു നിൽക്കുമ്പോഴാണ് അവൾ ചെയ്തോളുമെന്ന് വിഷ്ണുവേട്ടൻ സാറിനോട് പറയുന്നത്.
ഒരു കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനിൽ വച്ചാണ് നിമിഷയെ ആദ്യം കാണുന്നത്. ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാൻ. കുറച്ചുനാൾ കണ്ട് സംസാരിച്ച് കഴിയുമ്പോഴേ ഒരാൾ എന്റെ സുഹൃത്താണെന്നു തോന്നുകയുള്ളൂ.

കണ്ട അഞ്ചു മിനിറ്റിനുള്ളിൽ നിമിഷയും ഞാനും തോളിൽ കയ്യിട്ടു നടക്കാൻ തുടങ്ങി. സംവിധായകൻ മധുപാൽ സർ ഇതുകണ്ട് ഇവരിത്ര വേഗം കൂട്ടായോ എന്ന് ചോദിക്കുകയും ചെയ്തു. ഇപ്പോൾ തന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിമിഷ എന്നും അനു സിത്താര പറയുന്നു. ഞാനും നിമിഷയും വളരെ വ്യത്യസ്തമായ സാഹചര്യത്തിൽ ജനിച്ച് വളർന്നവരാണ്.

Also Read
ഉപദേശങ്ങൾ കേട്ട് ഓരോന്ന് ചെയ്ത ശേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്, എലിസബത്ത് പുറത്ത് നിന്നുള്ള ആരുടേയും ഉപദേശം കേൾക്കുന്ന വ്യക്തിയല്ല ; ഞങ്ങൾ രണ്ടുപേരും പരസ്പരം കള്ളം പറയാറില്ല : വിശേഷങ്ങൾ പങ്കു വച്ച് ബാല

മുംബൈയിൽ വളർന്ന, സ്വയം പര്യാപ്തതയുള്ള ഒരാളാണ് നിമിഷ. ഞാൻ വയനാട്ടിൽ എല്ലാ കാര്യത്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചു വളർന്നു. ഇപ്പോഴും നിമിഷയെ പോലെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യുന്ന ആളല്ല ഞാൻ എന്നും അനു സിത്താര പറയുന്നു. സ്വന്തം ചിത്രങ്ങളിലൂടെയാണ് നിമിഷ തന്നെ അത്ഭുത പെടുത്തിയതെന്നും അനു സിത്താര പറയുന്നു.

തുടർച്ചയായി നൈറ്റ് ഷൂട്ടൊക്കെ വരുമ്പോൾ എനിക്ക് മടുക്കും. പക്ഷേ, എത്ര വൈകി ഷൂട്ടു കഴിഞ്ഞാലും അവൾക്ക് എനർജി ബാക്കിയാണ്. ആ കഷ്ടപ്പാടിനു കിട്ടുന്ന റിസൽറ്റാണ് അവളുടെ സിനിമകൾ. നിമിഷ വന്നു കഴിഞ്ഞാൽ ഒരു തട്ടുകടയിൽ കട്ടൻ ചായ കുടിക്കാൻ പോയാലും അതിൽ ഒരു രസം ഉണ്ടെന്നും അനുസിത്താര പറയുന്നു.

Advertisement