എന്റെ ഭാര്യ ഗർഭിണി, ഹോസ്പിറ്റൽ ചിലവിന് പോലും കയ്യിൽ പത്ത് പൈസ ഇല്ലാത്ത സമയം, അപ്പോഴാണ് ആ സിനിമ ചെയ്തത്: ചാർലിയിലെ ചെറിയവേഷത്തെ കുറിച്ച് ടൊവീനോ

13628

വളരെ വേഗത്തിൽ തന്നെ ഒരുപിടി മികച്ച ചിത്രങ്ങളിലെ മികച്ച വേഷങ്ങളുമായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ടൊവീനോ തോമസ്. മോഡലിംഗ് രംഗത്ത് നിന്നുമായിരുന്നു ടോവിനോ സിനിമയി ലേക്കത്തിയത്. സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ ആയിരുന്നു ടൊവിനോയുടെ ആദ്യസിനിമ.

താരതമ്യേന ചെറിയ വേഷങ്ങളിലൂടെയായിരുന്നു ടോവിനോ തോമസിന്റെ തുടക്കം. സഹനടനായി നിരവധി സിനിമകളിൽ അഭിനയിച്ച ശേഷമാണ് ടൊവിനോ പിന്നീട് നായക വേഷങ്ങൾ ചെയ്തുതുടങ്ങിയത്. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായി ആർഎസ് വിമൽ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്.

Advertisements

ഈ ചിത്രത്തിലെ ക്യാരക്ടർ റോൾ ശ്രദ്ധിക്കപ്പെട്ടതോടെ നായകനായുളള കൂടുതൽ സിനിമകൾ ടൊവിനോയ്ക്ക് ലഭിക്കുകയായിരുന്നു. മെക്സിക്കൻ അപാരത എന്ന സിനിമ ഹിറ്റായതോടെ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ടോവീനോ തോമസ് മാറി.

Also Read
എപ്പോഴും ഞാൻ വെച്ചുവിളമ്പി കൊടുക്കുന്നതാണ് ശ്രീക്കുട്ടന് ഇഷ്ടം, ശ്രീക്കുട്ടൻ സന്തോഷത്തോടെ ഇരിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം, യാതൊരു പ്രയാസവും ഉണ്ടാവാതെ നോക്കുകയെന്നത് എന്റെ കടമ: ലേഖ ശ്രീകുമാർ

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന ചിത്രത്തിൽ ടോവിനോയും ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു. ദുൽഖറും പാർവ്വതിയും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയിൽ ജോർജ്ജി എന്ന അതിഥി വേഷത്തിലാണ് നടൻ എത്തിയത്.

നേരത്തെ ഒരു അഭിമുഖത്തിൽ ചാർലിയിൽ അഭിനയിച്ച സമയത്തെ അനുഭവം ടൊവിനോ തോമസ് തുറന്നു പറഞ്ഞിരുന്നു. സിനിമയിൽ എറ്റവും കൂടുതൽ റീടേക്കുകൾ എടുത്ത് അഭിനയിച്ച നിമിഷങ്ങളെ കുറിച്ചാണ് ടൊവിനോ മനസ് തുറന്നത്.

ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ എറ്റവും കൂടുതൽ റീടേക്കുകൾ എടുത്ത് അഭിനയിച്ച സിനിമയായിരുന്നു ചാർലി. ആ സമയകത്ത് തനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിന് മുൻപ് അഭിനയിച്ച കൂതറ, രണ്ടാം ലോക മഹായുദ്ധം, യു ടൂ ബ്രൂട്ടസ് തുടങ്ങിയ സിനിമകൾ ഒന്നും ശ്രദ്ധ നേടിയിരുന്നില്ല. എന്ന് നിന്റെ മൊയ്തീനിൽ അഭിനയിച്ചുകഴിഞ്ഞെങ്കിലും സിനിമ റിലീസ് ആയിരുന്നില്ല.

ആ സമയത്ത് എന്റെ ഭാര്യ ഗർഭിണി ആയിരുന്നു. ഹോസ്പിറ്റൽ ചെലവിനും മറ്റുമായി കയ്യിൽ പത്ത് പൈസ ഇല്ലാത്ത സമയത്തായിരുന്നു ചാർലിയിലെ അതിഥി വേഷം ചെയ്യാൻ പോകുന്നത്. തന്റെ ഓരോ പ്രശ്നങ്ങളും അഭിനയത്തെയും ബാധിച്ചു. നെടുമുടി വേണു ചേട്ടനെ പോലെയുളള സീനിയർ നടന്മാർക്ക് മുന്നിൽ നിന്ന് അഭിനയിക്കുന്നതിന്റെ ടെൻഷൻ വേറെയും ഉണ്ടായിരുന്നു.

Also Read
വളരെ ഫ്ളേോപ്പായ ഒരു പെണ്ണ് കാണൽ ചടങ്ങായിരുന്നു ഞങ്ങളുടേത്, പക്ഷേ അതായിരുന്നു ദൈവ നിശ്ചയം ; തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മ പുതുക്കി ഡിംപിൾ റോസ്

ആർക്കും വളരെ ഈസിയായി പറയാവുന്ന ഒരു ഡയലോഗ് പതിനഞ്ചോളം ടേക്ക് എടുത്തിട്ടാണ് ശരിയായത്. പിന്നീട് കുപ്രസിദ്ധ പയ്യനിൽ ഞാൻ നെടുമുടി വേണു ചേട്ടനൊപ്പം അഭിനയിക്കുമ്പോൾ എനിക്കതിന്റെ ചമ്മലുണ്ടായിരുന്നു എന്നും ടൊവിനോ തോമസ് പറഞ്ഞിരുന്നു.

അതേസമയം ടൊവിനോയുടെതായി ഒടുവിൽ പുറത്തിറങ്ങിയത് രോഹിത്ത് വിഎസ് സംവിധാനം ചെയ്ത കള എന്ന ചിത്രമാണ്. തിയ്യേറ്ററർ റിലീസിന് പിന്നാലെ അടുത്തിടെ ഒടിടിയിലും എത്തിയിരുന്നു സിനിമ. കളയ്ക്ക് പിന്നാലെ മിന്നൽ മുരളി ഉൾപ്പെടെയുളള നിരവധി സിനിമകൾ നടന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisement