മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും മലയാളി പ്രേക്ഷകർ ഒന്നടങ്കമാണ് ഇഷ്ടപ്പെടുന്നത്. മിക്കപ്പോഴും മമ്മൂട്ടിക്കൊപ്പം തന്നെ ഭാര്യ സുൽഫത്തും വാർത്തകളിൽ നിറയാറുണ്ട്. സിനിമാ പ്രവർത്തകർക്കും ആരാധകർക്കുമെല്ലാം മാതൃക ദമ്പതികളാണ് ഇരുവരും.
മമ്മൂക്കയുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർ എല്ലാവരും ആകാംക്ഷകയോടെ കാത്തിരിക്കാറുമുണ്ട്. തന്റെ സിനിമാ തിരക്കുകൾക്കിടെയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുളള താരമാണ് മമ്മൂട്ടി.
Also Read
വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങി ബാല, അച്ഛൻ അവസാനം ആവശ്യപ്പെട്ടത് ഇക്കാര്യമാണെന്ന് നടൻ
മമ്മൂക്കയ്ക്കൊപ്പം തന്നെ മകനും തെന്നിന്ത്യയുടെ യുവ സൂപ്പർതാരവുമായ ദുൽഖറിന്റെയും അമാലിന്റെയും വിശേഷങ്ങൾ അറിയാനും ആരാധകർ കാത്തിരിക്കാറുണ്ട്. ആഘോഷങ്ങളോ ആർപ്പുവിളികളോ ഒന്നുമില്ലാതെയാണ് ദുൽഖർ തന്റെ ആദ്യ ചിത്രവുമായി മലയാളത്തിൽ എത്തിയത്. 2012ലാണ് ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ പുറത്തിറങ്ങിയത്.
തുടർന്ന് ആ വർഷം തന്നെ ഉസ്താദ് ഹോട്ടൽ, തീവ്രം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും നടന്റെതായി പുറത്തിറങ്ങി. ഇന്ന് പാൻ ഇന്ത്യൻ ലെവൽ സ്റ്റാർഡമുളള താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം നടന് ആരാധകരുണ്ട്.
നേരത്തെ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ദുൽഖർ റെഡ് എഫ് എമിൽ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. താൻ ലൈഫിൽ കണ്ട എക്സ്ട്രാ ഓർഡിനറിയായ ലവ് സ്റ്റോറി തന്റെ മാതാപിതാക്കളുടെതാണെന്ന് ദുൽഖർ.
ഞാനും വൈഫും സഹോദരിയുമാണ് വീട്ടിലെ യംഗർ കപ്പിൾസ്. പക്ഷേ, വാപ്പച്ചിക്കും ഉമ്മച്ചിക്കും എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും കണ്ടില്ലെങ്കിൽ ഭയങ്കര വിഷമാണ്. എപ്പോഴും വിളിച്ചോണ്ടേയിരിക്കും ദുൽഖർ പറയുന്നു. ദിവസം ഒരു അമ്പതിനായിരം പ്രാവശ്യം ഫോൺ ചെയ്യുക.
അഭിനയിക്കുമ്പോഴും അങ്ങനെ തന്നെയാണ് വാപ്പച്ചി. ഷോട്ട് കട്ട് പറഞ്ഞാൽ ഉടൻ ഫോണിലായിരിക്കും. ഉമ്മച്ചിനേ വിളിക്കും, സംസാരിക്കും. അവര് തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര കണക്ടട് ആണ് ദുൽഖർ സൽമാൻ പറഞ്ഞു.
അതേ സമയം വാപ്പച്ചി വീട്ടിൽ ഉളളപ്പോഴുളള നിമിഷങ്ങളെ കുറിച്ചെല്ലാം ദുൽഖർ മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. വീട്ടിലെ ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ വന്നാൽ അദ്ദേഹം ഇപ്പോഴും വഴക്ക് പറയാറുണ്ടെന്നും ദുൽഖർ വെളിപ്പെടുത്തിയിരുന്നു.
അടുത്തിടെ വാപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാർഷിക ആശംസകൾ നേർന്നുളള ദുൽഖർ സൽമാന്റെ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരുന്നു. വാപ്പയും ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവർ ഓർത്തുവെക്കാറുണ്ടെന്ന് ദുൽഖർ പറയുന്നു. അവരുടെ പ്രണയം നോക്കുമ്പോൾ നമ്മുടെത് ഒന്നും അതിന്റെ അത്രയും വരില്ലെന്നും അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറഞ്ഞു.
ഞാൻ കണ്ടിട്ടുളള ഒരു യമണ്ടൻ പ്രണയം ഏതെന്ന് ചോദിച്ചാൽ വാപ്പയുടെയും ഉമ്മയുടെയുമാണ്. ഞങ്ങളുടെ പ്രണയമൊന്നും അതിന്റെ മുന്നിൽ ഒന്നുമല്ലെന്നും ദുൽഖർ പറഞ്ഞിരുന്നു. സഹോദരി സുറുമി അമേരിക്കയിൽ ഉണ്ടായിരുന്നപ്പോൾ ഉമ്മ അവിടെ പോയി കുറച്ചുനാൾ നിന്നിരുന്നു. അന്ന് വാപ്പയും ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവർ ഓർത്തുവെയ്ക്കും, ദുൽഖർ പറയുന്നു. കണ്ടിട്ട് ഇത്ര ദിവസമായി എന്നൊക്കെ. അതൊക്കെ തന്നെയാണ് ഞാൻ കണ്ടിട്ടുളള യമണ്ടൻ പ്രണയം.
Also Read
അമ്മ ആയതിന് ശേഷമുള്ള കിടു ഫോട്ടോഷൂട്ടുമായി മിയ ജോർജ്, തടികൂടിയെന്ന് ആരാധകർ, വൈറലായി ചിത്രങ്ങൾ
അല്ലാതെ എന്റെ സ്‌റ്റൈലിലുളള ന്യൂജെൻ പ്രണയമൊന്നും അതിന്റെ അത്രയും വരില്ല, ദുൽഖർ സൽമാൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏതേ സമയം കുടുംബ വിശേഷങ്ങൾക്കൊപ്പം തന്നെ വാപ്പച്ചിയുടെ സിനിമകളെ കുറിച്ചും ദുൽഖർ മനസു തുറക്കാറുണ്ട്. മുൻപ് വാപ്പച്ചി അഭിനയിച്ച സിനിമകളിൽ എറ്റവും ഇഷ്ടമുളള ചിത്രങ്ങളെ കുറിച്ചെല്ലാം ദുൽഖർ തുറന്നു പറഞ്ഞിരുന്നു.