എന്റെ പ്രിയപ്പെട്ട ഒരാളുടെ വിവാഹമാണ് നാളെയെന്ന് പറഞ്ഞ് മുകേഷേട്ടൻ പോയി, പിറ്റേ ദിവസത്തെ പത്രം കണ്ട് ഞാൻ ഞെട്ടി: രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തൽ

1094

മലയാള സിനിമയിൽ ഏതാണ്ട് 40 വർഷത്തോളമായി നിറഞ്ഞു നിൽക്കുന്ന നടനാണ് മുകേഷ്. സൂപ്പർതാരങ്ങളാ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ തുടക്ക കാലം മുതലേ തന്നെ മുകേഷും നായകനായും സഹനടനായും ഒക്കെ സിനിമയിൽ ഉണ്ട്. മികച്ച രീതിയിൽ ഹാസ്യം അവതരിപ്പിക്കാനുള്ള കഴിവ് മുകേഷിന്റെ ഒരു പ്രത്യേകത തന്നെയാണ്.

പ്രമുഖ നാടകാചാര്യൻ ഒ മാധവന്റെ മകനായ മുകേഷ് സിനിമയ്ക്ക് ഒപ്പം ഇടതു രാഷ്ട്രീയത്തിലും സജീവമാണ്. അദ്ദേഹം ഇപ്പോൾ കൊല്ലം എംഎൽഎ കൂടിയാണ്. ആദ്യകാല നായിക സരിതയുമായുള്ള
വിവാഹ ബന്ധം വേർപിരിഞ്ഞ മുകേഷ് 2013 ലാണ് പ്രമുഖ നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിക്കുന്നന്നത്.

Advertisements

പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമായ മേതിൽ ദേവിക പ്രശസ്ത മോഹിനിയാട്ടം കലാകാരിയാണ്. നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടി.

നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോൾ എംഎൽഎയുമാണ്. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. എന്നാൽ മുകേഷും ദേവികയും ഒരു സ്വകാര്യ ചാനലിൽ പങ്കെടുത്ത പരിപാടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. മിമിക്രി കലാകാരനും, അവതാരകനും നടനും, സംവിധായകനും ഒക്കെയായ രമേഷ് പിഷാരടിയും ആ പരിപാടിയിൽ പങ്കെടുത്തിരുന്നു.

മുകേഷ് ദേവിക വിവാഹത്തെക്കുറിച്ച് പരിപാടിയിൽ രമേഷ് പിഷാരടി പറയുന്നത് ഇങ്ങനെ:

ഒരു ദിവസം ഷൂട്ടിനിടയിൽ തനിക്ക് 6 മണിക്ക് പോവണമെന്നും നിർബന്ധമായും വിടണമെന്നും മുകേഷേട്ടൻ പറഞ്ഞിരുന്നു. എനിക്ക് അത്രയും വേണ്ടപ്പെട്ടൊരാളുടെ വിവാഹമാണ്, ഇന്ന് പോയില്ലെങ്കിൽ ആ ബന്ധം തകരുമെന്നൊക്കെ പറഞ്ഞ് അദ്ദേഹം പോയി. പിറ്റേ ദിവസത്തെ പത്രം കണ്ട് ഞെട്ടിപ്പോയെന്നും പിഷാരടി പറഞ്ഞു.

മുകേഷും മേതിൽ ദേവികയും വിവാഹിതരായി, ഞങ്ങളെയെല്ലാം പറ്റിച്ച് സ്വന്തം വിവാഹത്തിനായി പോയതായിരുന്നു അദ്ദേഹം. ഇരുവരെയും പരിചയപ്പെടുത്തിക്കൊടുത്ത ഇടനിലക്കാരൻ താനാണെന്നും പിഷാരടി പറയുന്നു. എന്റെ കല്യാണാലോചന ശക്തമായി നടന്നിരുന്ന സമയത്ത് ദേവിക ചേച്ചിക്കൊപ്പമൊക്കെ പരിപാടിക്ക് പോയിരുന്നു.

കലാമണ്ഡലത്തിലൊക്കെ നല്ല കുട്ടികളുണ്ടെങ്കിൽ ഇങ്ങനെയൊരാളുണ്ട്, ആലോചിക്കണം എന്ന് പറയാമെന്നൊക്കെ പറഞ്ഞയാളാണ് ദേവിക മാഡം. ഖത്തർ ഷോ കഴിഞ്ഞ് എയർപോർട്ടിൽ സംസാരിച്ച് നിൽക്കുന്നതിനിടയിലാണ് ദേവിക ചേച്ചിയെ മുകേഷേട്ടനെ പരിചയപ്പെടുത്തിയത്. അന്ന് ആ പരിപാടിയിൽ ചീഫ് ഗസ്റ്റായിരുന്നു അദ്ദേഹം. ഈ സംഭവം കഴിഞ്ഞ് ആറേഴ് വർഷത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം എന്നും പിഷാരടി വ്യക്തമാക്കുന്നു.

Advertisement