മലയാളത്തിന്റെ യുവ നടി അനുശ്രീ സോഷ്യൽ മീഡിയകളിൽ സജീവമാണ്. ലോക്ക്ഡൗൺ കാലത്ത് ഫോട്ടോഷൂട്ടുകളുമായി അനുശ്രീ തിരക്കിലാണ്. നടി പുതിയതായി പങ്കുവെച്ചിരിക്കുന്നത് ബോൾഡ് ലുക്കിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് ആണ്.
കഴിഞ്ഞ ദിവസമാണ് തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ നടി അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്നെക്കുറിച്ചുള്ള സ്ഥിരസങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നതിനാണ് ബോൾഡ് ഫോട്ടോഷൂട്ട് നടത്തിയതെന്നും താരം വ്യക്തമാക്കിയിരുന്നു.
പരിണാമം, മലയാളത്തിൽ എന്റെ ആദ്യ സിനിമ ചെയ്തിട്ട് എട്ടുവർഷം കഴിയുന്നു. തഴക്കം വന്ന അഭിനേതാവ് ആയി മാറാനും നല്ലൊരു മനുഷ്യസ്നേഹി ആകാനും പരിണാമമുണ്ടാകുക എന്റെ കടമയാണ്. എന്റെ തന്നെ ഉളളിൽ കിടക്കുന്ന സ്ഥിരസങ്കൽപങ്ങളെ പൊളിക്കുകയാണ് ഈ ഫോട്ടോഷൂട്ട് സീരിസിലൂടെ ഞാൻ ചെയ്യുന്നതെന്നും ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ കുറിച്ചു.
അതേ സമയം താരത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നെങ്കിലും വിമർശനവും കുറവായിരുന്നില്ല. മുടിയും വസ്ത്രവുമെല്ലാം ഇത്തരക്കാർ താരത്തിന് എതിരെ പ്രയോഗിച്ചു. ഇപ്പോൾ തന്റെ വിമർശകന് താരം നൽകിയ മറുപടിയാണ് ഹിറ്റാകുന്നത്.
സിനിമയിൽ ചാൻസ് കിട്ടാനില്ല, അതുകൊണ്ട് ഡ്രസ് കുറച്ചു ഇല്ലിയോ- എന്നായിരുന്നു താരത്തിന് ലഭിച്ച പരിഹാസം. ഇതിന് ‘കഷ്ടം’ എന്നാണ് അനുശ്രീ മറുപടിയായി കുറിച്ചത്. ഇതോടെ താരത്തെ അനുകൂലിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതിന് പിന്നാലെ നടിയുടെ മറുപടി കിട്ടാനായിരുന്നു ഇത്തരത്തിലൊരു കമന്റ് ചെയ്തത് എന്നായി വിമർശകന്റെ വിശദീകരണം.
മുടി തോളൊപ്പമാക്കി ഷോർട്ട് ഡ്രസിലായിരുന്നു ചിത്രത്തിൽ അനുശ്രീ. എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര. എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
ഇതിന് മുൻപ് വസ്ത്രത്തിന്റെ പേരിൽ വിമർശനം നേരിട്ടിട്ടുള്ള നടിയാണ് അനുശ്രീ. ലോക്ക്ഡൗണിനിടയിൽ താരം കുട്ടി ഫ്രോക്ക് അണിഞ്ഞുള്ള ചിത്രത്തിനും വിമർശനം നേരിട്ടിരുന്നു. ഇതിനും താരം മറുപടിയുമായി രം?ഗത്തെത്തിയിരുന്നു.