ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത മലയാള സിനിമയിൽ അതുല്യ പ്രതിഭയാണ് നടി സംയുക്ത മേനോൻ. വളരെ കുറച്ച് സിനിമകൾ മാത്രമേ താരം ചെയ്തിരുന്നുള്ളു എന്നിരുന്നാലും അവയെല്ലാം ഇപ്പോഴും മലയാളികളുടെ മനസ്സിൽ മറക്കാത്ത കഥാപാത്രങ്ങൾ തന്നെയാണ്.
ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി എടുത്തു. ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് നടി. ഒരു മകനാണ് ഇവർക്ക് ഉള്ളത് കുടുംബ ജീവിതത്തിൽ താൻ അതീവ സന്തോഷവതി ആണെന്നാണ് സംയുക്ത പറയുന്നത്.
മഞ്ജു വാര്യർ അടക്കമുള്ള നടിമാർ വെള്ളിത്തിരയിലേക്ക് തിരിച്ച് വന്നത് പോലെ സംയുക്ത വർമ്മയും തിരിച്ച് വരുമോ എന്ന് അന്വേഷിക്കുകയാണ് ആരാധകർ. എന്നാൽ ഉടനെ ഒരു വരവ് ഉണ്ടാവില്ലെന്ന് പലപ്പോഴും നടി വ്യക്തം ആക്കിയിട്ടുള്ളതാണ്. ഇപ്പോൾ ഇതാ സംയുകത സിനിമയിൽ വന്ന സമയത്തുള്ള ഒരു ഇന്റർവ്യൂ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറുകയാണ്.
2000 ൽ പകർത്തിയ ഇന്റർവ്യൂ ആണ് യൂട്യൂബിലൂടെ പുറത്ത് വന്നിരിക്കുന്നത്. 23 വർഷത്തോളം പഴക്കമുള്ള വീഡിയോ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വൈറലായി മാറിയിരിക്കുകയാണ്. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് മറ്റ് ഭാഷകളിലേക്ക് അഭിനയിക്കാൻ പോവുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സംയുക്ത.
ബിജുമേനോന്റെ ഭാഗ്യമാണ് സംയുകത വർമ്മ തിരിച്ചും. നല്ല അടിപൊളി മലയാളി പെൺകുട്ടി അടിപൊളി അഭിനയവും എന്നിങ്ങനെ നിരവധി കമന്റുകളാണ് ഇതിന് താഴെ വരുന്നത്. അവതാരകന്റെ ചോദ്യങ്ങൾക്ക് വ്യാപകമായ വിമർശനങ്ങളും ലഭിക്കുന്നുണ്ട്.
ചില നായികമാർ മലയാളത്തിൽ മുഖം കാണിച്ചിട്ട് അന്യ ഭാഷയിൽ തിളങ്ങി നിൽക്കുന്ന അവസ്ഥ അന്നും ഇന്നും ഒരുപോലെ തുടരുന്നു, പക്ഷെ സംയുക്തക്ക് ഈ കരിയാതെ കുറിച്ച് അന്ന് വളരെ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു എന്ന് നമുക്ക് മനസിലാകുന്നു. താരത്തിന്റെ മറുപടി ഇങ്ങനെ ഞാൻ ജനിച്ചതും വളർന്നതുമെല്ലാം മലയാളത്തിലാണല്ലോ. എന്റെ എല്ലാം തുടങ്ങിയത് മലയാളത്തിൽ നിന്നാണ്.
അതുകൊണ്ട് ഇവിടെ തന്നെ തുടരാനാണ് ഇഷ്ടം. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മറ്റ് നടിമാർ തമിഴിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാറുണ്ട്. അതിൽ താൽപര്യമുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. പിന്നെ വസ്ത്രം അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളാണ്, അതിൽ മറ്റൊരാൾ അഭിപ്രയം പറയുന്നത് അത്ര നല്ല കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല.
ഗ്ലാമറസ് വേഷം ധരിക്കുന്നു എന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. അത് വലിയൊരു കാര്യമാണ്. ഒരു നടി കഥാപാത്രത്തിന് വേണ്ടി ഗ്ലാമറസാവുന്നത് ശരിക്കു ആ കുട്ടി ചെയ്യുന്നൊരു ത്യാഗമാണ്. മലയാളത്തിൽ നിന്നും വേറൊരു ഭാഷയിലേക്ക് പോയി അവിടെ തിളങ്ങാൻ കഴിയുക എന്ന് പറയുന്നത് വലിയൊരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്.
ആവശ്യമില്ലാതെ മേനി പ്രദർശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു സിനിമയിൽ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചപ്പോൾ തോന്നിയ വികാരം എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. അങ്ങനെ ഇമോഷൻസ് ഒന്നും തോന്നിയില്ല. സംവിധായകൻ പറഞ്ഞ് തന്നത് പോലെ അഭിനയിക്കുകയായിരുന്നു എന്നും സംയുക്ത പറയുന്നു.